Vechoochira LIVE

Vechoochira LIVE Official page Vechoochira live

20/08/2025
12/08/2025

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്.
തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ.
വെച്ചൂച്ചിറ. പേവിഷബാദയ്ക്ക് എതിരെ തെരുവ് നായ്ക്കൾക്ക് വാക്സിനേഷ്ൻ (കുത്തിവെപ്പ്) നടത്തുന്നതിന് ഓൺലൈൻ കൂടിയ അടിയന്തര ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. തെരുവ്നായെ പിടികുടുന്നതിന് പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരെ (dog catcher) കണ്ടെത്തുന്നതിന് വെറ്റിനറി സർജനെ ചുമതലപ്പെടുത്തി. ഇതിനായി വരുന്ന ചിലവുകൾ പഞ്ചായത്തിന്റെ തനതു വരുമാനത്തിൽ നിന്ന് ചെലവഴിക്കുന്നതിനും അടുത്തുവരുന്ന ഡിസ്ട്രിക്ട് പ്ലാനിങ് കമ്മിറ്റിയിൽ പ്രോജക്ട് വെച്ച് അംഗീകാരം വാങ്ങിക്കുന്നതിനും തീരുമാനിച്ചു. ഡിപ്പാർട്ട്മെന്റിൽ നിന്ന് മരുന്ന് എടുക്കുന്നതിനും തികയാത്ത പക്ഷം ഗവ അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിനും മാണ് തീരുമാനം. പട്ടി പിടുത്തക്കാരെ ലഭിക്കുന്ന മുറിക്ക് 13 /08/ 2025 ബുധനാഴ്ച മുതൽ പഞ്ചായത്തിന്റെ നായ്ക്കളുടെ ശല്യം ഉണ്ടായിട്ടുള്ള ഹോട്ട്സ്പോട്ടുകൾ ആയ കുന്നം, വെച്ചുച്ചിറ, നവോദയ എന്നീ ഭാഗങ്ങളിലും, പൊതു ഇടങ്ങളായ സ്കൂളുകൾ, മാർക്കറ്റ്,ബസ്റ്റാൻഡ് കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടെന്ന് പ്രദേശവാസികൾ അറിയിക്കുന്ന സ്ഥലങ്ങളിലും ലഭ്യമാകുന്ന അത്രയും തെരുനായ്ക്കളെ വാക്സിനേഷൻ നൽകുന്നതിനും തീരുമാനിച്ചു.
ഓൺലൈനായി കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ വി വർക്കി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ടി കെ ജയിംസ്. നിഷ അലക്സ് രാമദേവി എസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. വെറ്റിനറി സർജൻ എന്നിവർ പങ്കെടുത്തു.

ഇ.വി.വർക്കി
ഗ്രാമ പഞ്ചായത്ത പ്രസിഡന്റ്
വെച്ചൂച്ചിറ.
11/8/2025
6.30 pm

വെച്ചൂച്ചിറ മോഹൻ ലാൽ തുടരും
02/06/2025

വെച്ചൂച്ചിറ
മോഹൻ ലാൽ
തുടരും

ശ്രീ  *എം ജി കണ്ണൻ* നിര്യാതനായി. ഭൗതികശരീരം പരുമല ആശുപത്രിയുടെ മോർച്ചറിയിൽ ഇന്ന് സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്ക് പ...
11/05/2025

ശ്രീ *എം ജി കണ്ണൻ* നിര്യാതനായി. ഭൗതികശരീരം പരുമല ആശുപത്രിയുടെ മോർച്ചറിയിൽ ഇന്ന് സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്ക് പരുമല ആശുപത്രിയുടെ മോർച്ചറിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ച അടൂർ ഗാന്ധി മൈതാനത്തിൽ പൊതുദർശനത്തിന് വെക്കുകയും തുടർന്ന് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് മാത്തൂർ ഭവനത്തിലേക്ക് കൊണ്ടു പോകുന്നതാണ് .

പ്രിയപ്പെട്ട കണ്ണന് വിട....

ഡിസിസി വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളിൽ അദ്ദേഹം നല്ല പ്രവർത്തനമാണ് നടത്തിയത്.

2005-ൽ ചെന്നീർക്കരയിൽ ഗ്രാമ പഞ്ചായത്തിൽ അംഗമായി. പിന്നീട് 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിക്കുകയും വെച്ചൂചിറക്ക് വികസന ഫണ്ട് നൽകുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു.....
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ യുഡിഫ് സ്ഥാനാർഥി യായി മത്സരിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ നാടിന് ഒരു യുവ പൊതുപ്രവർത്തകനെയാണ് നഷ്ടമായത്.
ആദരാഞ്ജലികൾ 🙏🏾
🌹🌹🌹

ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ വെച്ചൂച്ചിറ സ്വദേശി യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറ...
10/05/2025

ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ വെച്ചൂച്ചിറ സ്വദേശി യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് അപകടത്തിൽ പെട്ട് മരിച്ചതാണെന്ന് വ്യക്തമായി. യുവാവിന്റെ മൃതദേഹം കോഴിക്കോട് കുറ്റിപ്പുറം ഭാഗത്ത്‌ റെയിൽവേ ട്രാക്കിന് അടുത്തുള്ള പൊന്തക്കാടിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തി..

വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്‍റെ മകന്‍ വിനീത് (32) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലെത്തിക്കും.

ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ വെച്ചാണ് വിനീതിനെ കാണാതായത്.

മംഗലാപുരത്ത് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് വിനീതിനെ കാണാതായത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് കംമ്പാര്‍ട്ടുമെന്‍റില്‍ നിന്നും പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ ശുചിമുറിയിൽ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ട്രെയിനിൽ പിന്നിലെ കമ്പാര്‍ട്ടുമെന്‍റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി നാട്ടുകാരുടെ സംഘവുമായി പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ബന്ധുക്കള്‍ വെച്ചൂച്ചിറ പൊലീസില്‍ നൽകിയ പരാതിയിൽ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

സ്ഥാനം ഒഴിയുന്ന ജനകീയ നേതാവ് വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ റ്റി കെ ജെയിംസിന് വെച്ചൂചിറയിലെ ആശ പ്രവർത്തകർ നൽകിയ ആദരവ...
03/04/2025

സ്ഥാനം ഒഴിയുന്ന ജനകീയ നേതാവ് വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ റ്റി കെ ജെയിംസിന് വെച്ചൂചിറയിലെ ആശ പ്രവർത്തകർ നൽകിയ ആദരവ്..

Team Vechoochira Live 24

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജെയിംസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.   പത്തനംതിട്ട: ആശാ പ്രവര്‍ത്തകർക്ക് പ...
03/04/2025

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജെയിംസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.

പത്തനംതിട്ട: ആശാ പ്രവര്‍ത്തകർക്ക് പ്രതിമാസം 2000 രൂപ ഓണറേറിയം നൽകുന്നതിന് തീരുമാനം എടുത്ത കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് റ്റി കെ ജെയിംസ്. പാർട്ടിയുടെ മുൻധാരണ പ്രകാരം പ്രസിഡന്റ് പദം രാജി വെച്ചത്. കേരളത്തിൽ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടേറെ കാരൃങ്ങൾ ഇദ്ദേഹത്തിന്റെ കാലയളവിൽ ചെയ്യാൻ സാധിച്ചു എന്നുള്ളതിൽ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ജയിംസ് പറഞ്ഞൂ. കെട്ടിട വർദ്ധിച്ചപ്പോൾ സ്വന്തം പഞ്ചായത്തിൽ വർദ്ധിപ്പിക്കില്ലായെന്ന് തീരുമാനം എടുക്കുകയും അത് നടപ്പാക്കുകയും ചെയ്തൂ. ചതുരശ്ര മീറ്ററിന് 8 രൂപ നിരക്ക് എന്നുള്ളത് തുടരുമെന്ന് തീരുമാനിക്കുകയും 15% സേവന സെസ്സ് 10% കുറയ്ക്കുകയുമാണ് ചെയ്തത്. കേരളത്തിലെ 124 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുകയും ഈ പ്രദേശത്തെ ജനങ്ങൾ ഇവടങ്ങളിൽ ഏർപ്പെടുത്തു നിയന്ത്രണങ്ങളിൽ ഭയന്ന് പ്രക്ഷോഭം ഉണ്ടാക്കുകയും കോൺഗ്രസും UDF ഉം പിന്തുണ നല്‍കുകയും ചെയ്തപ്പോൾ ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിച്ച് ജനവാസ വില്ലേജുകളെ ഒഴിവാക്കണമെന്ന് ഗവൺമെന്റിനോട് ഏറ്റവും നല്ല നിർദ്ദേശമായി ആവശ്യപ്പെട്ടത് ഇദ്ദേഹമാണ്. രേഖകൾ നൽകാതെ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഗ്രാമ പഞ്ചായത്തുകൾക്ക് ആക്ഷേപം നല്‍കണമെന്ന് പറഞ്ഞപ്പോൾ അഭിപ്രായം പറയുവാൻ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും രേഖകൾ ഇല്ലാത്തതിനാൽ ആക്ഷേപം ഉന്നയിക്കാൻ സാധിക്കില്ലായെന്ന് പൊതു സമൂഹത്തിന് മുന്നിൽ അറിയിച്ചതും നടപടി ഉണ്ടാക്കിയതും ഒരു നേട്ടമായി കരുതുന്നു. LSGD എജിനീയർമാരുടെ മെല്ലെപ്പോക്ക് കാരണം TS കിട്ടാൻ
താമസിക്കുന്നതിനാൽ ഈ വർഷം പദ്ധതികൾ പൂർത്തീകരിക്കാർ സാധിക്കാതെവരുമെന്നും അതുവഴി പദ്ധതി തുക നഷ്ടപ്പെടുമെന്നും ഗവൺമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും LSGD ചീഫ് എൻജിനീയർക്ക് അഡ്മിനിട്റേഷൻ പദവി മടക്കി നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കർഷകർ തന്നെ വേട്ടയാടുന്നതിന് അനുമതി നല്‍കിയതും വേട്ടയാടിയാൽ ഒരു കാട്ടുപന്നിക്ക് 1000 രൂപായും കുഴിച്ചിടുന്നതിന് 500 രൂപയും നൽകുമെന്നുമുള്ള പ്രഖ്യാപനവും കേരളത്തിലെ കർഷക സമൂഹം ഒന്നടക്കം ഏറ്റെടുക്കുകയും വലിയ ചർച്ചക്ക് വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്. വന നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കുകയും ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്ത ആദ്യത്തെ പഞ്ചായത്താണ് വെച്ചൂച്ചി

31/03/2025

'പഞ്ചായത്തുകളുടെ പ്രൊജക്ടിന് അംഗീകാരം നല്‍കി സമരം അവസാനിപ്പിക്കുകയാണ് വേണ്ടത്, അതിദരിദ്രരെ സംരക്ഷിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കാണ്, പിന്നെ ആരെയാണ് കബളിപ്പിക്കുന്നു എന്ന് പറയുന്നത്'; ടി.കെ ജെയിംസ് , വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ്

🌄☀️കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം കാണാം; അപൂര്‍വ സൂര്യഗ്രഹണം മാര്‍ച്ച് 29 ന്......🌄☀️മാര്‍ച്ചില്‍ വീണ്ടുമൊരു സൂര്യഗ...
29/03/2025

🌄☀️കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം കാണാം; അപൂര്‍വ സൂര്യഗ്രഹണം മാര്‍ച്ച് 29 ന്......🌄☀️

മാര്‍ച്ചില്‍ വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാവുകയാണ് ഭൂമി. ഭൂമിയ്ക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോവുകയും സൂര്യനെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. അതായത് ചന്ദ്രന്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ.

ഇന്ത്യന്‍ സമയം മാര്‍ച്ച് 29 ഉച്ചയ്ക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂര്‍ണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ നാല് മണിക്കൂര്‍ നേരമാണ് ഗ്രഹണം നടക്കുക..

ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത. അതായത് വിവിധ രാജ്യങ്ങളില്‍ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക.ഈ സമയം ചന്ദ്രന്റെ നിഴലില്‍ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ രണ്ട് കൊമ്പുകള്‍ കണക്കെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ നിന്ന് കാണില്ല. യുഎസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാവും..

ഇന്ത്യയില്‍ നിന്ന് സൂര്യഗ്രഹണം കാണാന്‍ അത്രയേറെ ആഗ്രഹിക്കുന്നുവെങ്കില്‍ തത്സമയ സംപ്രേഷണവും ഉണ്ടാവും..

നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വസ്തുക്കളും വെച്ചൂച്ചിറയിൽ ഒരു കടയിലും വിൽക്കില്ലന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി ...
28/03/2025

നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വസ്തുക്കളും വെച്ചൂച്ചിറയിൽ ഒരു കടയിലും വിൽക്കില്ലന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്. ഇത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കും. ഏതെങ്കിലും കടയിൽ ഇവ വിറ്റാൽ അച്ചടക്ക നടപടി സ്വീകരിച്ചു പുറത്താക്കുക മാത്രമല്ല നിയമ നടപടികൾക്ക് പിന്തുണ നൽകുമെന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ബോർഡുകളുടെ ഉദ്ഘാടനം സബ് ഇൻസ്‌പെക്ടർ വി. പി. സുഭാഷ് നിർവഹിച്ചു. യുണിറ്റ് പ്രസിഡണ്ട് അലക്സ് തെക്കേപ്പറമ്പിൽ, സെക്രട്ടറി ഷൈനു ചാക്കോ, വൈസ് പ്രസിഡണ്ട് ജോസ് സംഗീത, ട്രഷറർ ബിജു നീലിമ, സിജോ ജോസ്, ശ്രീകാന്ത്, അഞ്ജന എന്നിവർ പങ്കെടുത്തു.

Address

Vechoochira
Mannadisala
685811

Website

Alerts

Be the first to know and let us send you an email when Vechoochira LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company in Mannadisala?

Share