DCB e Books

DCB e Books DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing i

നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍റോയുടെ ഏറ്റവും മികച്ച കഥകളുടെ...
06/03/2020

നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍റോയുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. മനുഷ്യാവസ്ഥകളുടെ ദുരിതസന്ധികളെ കടഞ്ഞെടുക്കുന്ന ഈ കഥകള്‍ സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുടെ ഭയം, വിഹ്വലത, ആകാംക്ഷ, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ, കുറ്റബോധം, പ്രായശ്ചിത്തം തുടങ്ങിയ സാര്‍വ്വലൗകിക വികാരങ്ങളെ വൈകാരികതയ്ക്കപ്പുറം നില്‍ക്കുന്ന വിചാരതീവ്രമായ തീര്‍ച്ചകളോടെ ആവിഷ്‌കരിക്കുന്നു. ലളിതമായ ഭാഷയിലൂടെയും നേര്‍വിവരണങ്ങളിലൂടെയും ശ്രദ്ധേയമായ ആഖ്യാനത്തിലൂടെയും ഗ്രാമീണമായ ജീവിതക്കാഴ്ചകളുടെ രേഖപ്പെടുത്തലിലൂടെയും പ്രസാദാത്മകമായൊരു വായനാനുഭവം പകരുന്ന പതിനഞ്ചു കഥകള്‍. വിവര്‍ത്തനം: പി.എന്‍. വിജയന്‍. സാധാരണ ജീവിതങ്ങളെ അസാധാരണമായ ദാര്‍ശനികതയോടെ ആവാഹിക്കുന്ന അനശ്വരകഥകള്‍. ലോകകഥാസാഹിത്യത്തിലെ അസാമാന്യപ്രതിഭയുടെ കഥാസമാഹാരം.
Follow the link to grab your copy: https://ebooks.dcbooks.com/santhushta-nizhalukalude-nrutham

പ്രപഞ്ചം എന്ന മഹാപ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ അതിനായുള്ള വ്യത്യസ്ത പ്രയത്‌നങ്ങളെ...
06/03/2020

പ്രപഞ്ചം എന്ന മഹാപ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ അതിനായുള്ള വ്യത്യസ്ത പ്രയത്‌നങ്ങളെയും അതില്‍നിന്നും കിട്ടിയ ചില വിശേഷങ്ങളെയും ലളിതമായി അവതരിപ്പിക്കുന്ന ശാസ്ത്രകൃതി. മനുഷ്യന്റെ ഗ്രഹാന്തര പര്യവേക്ഷണങ്ങള്‍ എന്തിന് എന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു. കൂടാതെ തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ വികാസചരിത്രവും മനുഷ്യന്റെ ഭാവിയും ഇതില്‍ വിശകലനവിധേയമാകുന്നു.
Follow the link to grab your copy: https://ebooks.dcbooks.com/prapancha-muttathe-viseshangal

പൊതുവിജ്ഞാനത്തിലും ബുദ്ധിവികാസത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്നത്തെ തലമുറയുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്ക് ഏറ്റവും ...
06/03/2020

പൊതുവിജ്ഞാനത്തിലും ബുദ്ധിവികാസത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്നത്തെ തലമുറയുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായിയായ പുസ്തകപരമ്പരയാണ് ഡി സി ക്വിസ്. വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പരമ്പരയില്‍ പരിസ്ഥിതി, ഗണിതം, സയന്‍സ്, ഭൂമിശാസ്ത്രം, കായികം, ചരിത്രം, ഇന്ത്യ, ലോകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവുകളെ സമഗ്രമായി അവതരിപ്പിക്കുന്നു. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകപരമ്പര. പരിസ്ഥിതി എന്നാല്‍ നാം ജീവിക്കുന്ന ചുറ്റുപാടുകള്‍തന്നെയാണ്. ഈ ജീവിത ചുറ്റുപാടാണ് ആവാസവ്യവസ്ഥ എന്നറിയപ്പെടുന്നത്. ഓരോ ആവാസവ്യവസ്ഥയും നിലനില്‍ക്കുന്നത് അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യര്‍ക്കുമാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. പ്രകൃതിയുടെ ഭാഗഭാക്കായ ജലം, മഹാസമു്രദങ്ങള്‍, ലോകനദികള്‍, ലോകത്തിലെ വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, മണ്ണ്, കാറ്റ്, മരുഭൂമികള്‍, സസ്യങ്ങള്‍, ലോക ദേശീയോദ്യാനങ്ങള്‍, പുല്‍മേടുകള്‍, പൂന്തോട്ടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ബാക്ടീരിയ, ഷഡ്പദങ്ങള്‍, കടല്‍ജീവികള്‍, കേരളത്തിെല കാലാവസ്ഥ, ഔഷധസസ്യങ്ങള്‍, കേരളത്തിലെ കാവുകള്‍, ദേശീയോദ്യാനം, വന്യജീവിസേങ്കതം, ജലാശയങ്ങള്‍, നദികള്‍, കായലുകള്‍, കടേലാരം കേരളത്തിലെ കോള്‍നിലങ്ങള്‍, പാരമ്പേര്യതര ഊര്‍ജവിഭവങ്ങള്‍, ഹോര്‍ത്തൂസ് മലബാറിക്കസ്, വനനിയമങ്ങള്‍, പരിസ്ഥിതി മലിനീകരണം, പരിസ്ഥിതി ദുരന്തങ്ങള്‍, ലോക പരിസ്ഥിതി സംഘടനകള്‍, ഭൂകമ്പങ്ങള്‍, പരിസ്ഥിതിദിനങ്ങള്‍, പരിസ്ഥിതി സനേഹികള്‍, പരിസ്ഥിതിക്കവിതകള്‍, പരിസ്ഥിതി പുസ്തകങ്ങള്‍ തുടങ്ങി പരിസ്ഥിതിയെ സംബന്ധിച്ച സമഗ്രവും ആധികാരികവും ആധുനികവുമായ അറിവുകള്‍ ഉള്‍പ്പെടുത്തിയ ഗ്രന്ഥം. Follow the link to grab your copy: https://ebooks.dcbooks.com/paristhithi

വിലയേറിയ ഉള്‍ക്കാഴ്ചകളടങ്ങിയ ഈ പുസ്തകം ഗവേഷണത്തിനും പ്രായോഗികതയ്ക്കും ഒരുപോലെ പ്രധാന്യം നല്‍കുന്നുണ്ട്. പല രാജ്യങ്ങളിലെ ...
06/03/2020

വിലയേറിയ ഉള്‍ക്കാഴ്ചകളടങ്ങിയ ഈ പുസ്തകം ഗവേഷണത്തിനും പ്രായോഗികതയ്ക്കും ഒരുപോലെ പ്രധാന്യം നല്‍കുന്നുണ്ട്. പല രാജ്യങ്ങളിലെ സ്‌കൂള്‍ പരിതസ്ഥിതികളില്‍നിന്നുള്ള ഉദാഹരണങ്ങള്‍ നല്‍കി പഠനം, സ്മരണ, ബുദ്ധി, ബാലവികാസം, വൈകാരികാരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള രസകരങ്ങളായ ചോദ്യങ്ങളുടെ കുരുക്കഴിക്കുന്നു. രക്ഷിതാക്കള്‍, സാമൂഹികപ്രവര്‍ത്തകര്‍, മനശ്ശാസ്ത്രജ്ഞര്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊക്കെ വിജ്ഞാനപ്രദമായ വായനാനുഭവമായിരിക്കും ഈ പുസ്തകം. വിവര്‍ത്തനം: രാമമൂര്‍ത്തി എ. Follow the link to grab your copy: https://ebooks.dcbooks.com/ningalude-kuttikale-samardharakku

ഭയമാണങ്ങയെ എന്ന് നിസ്സഹായയായി മുരളുന്ന ആ പെണ്‍മൃഗം അപമാനിതയായി നടക്കുന്ന വഴികളാണ് ഇന്നും നമ്മുടെ വഴികള്‍: മൃഗശിക്ഷകന്‍ എ...
06/03/2020

ഭയമാണങ്ങയെ എന്ന് നിസ്സഹായയായി മുരളുന്ന ആ പെണ്‍മൃഗം അപമാനിതയായി നടക്കുന്ന വഴികളാണ് ഇന്നും നമ്മുടെ വഴികള്‍: മൃഗശിക്ഷകന്‍ എഴുതപ്പെട്ട കാലത്തെക്കാള്‍ തീവ്രതരമായി. പീഡകന്റെ ചാട്ടയെയും തീച്ചക്രത്തെയും തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിന്റെ 'കാട്ടുദൂരങ്ങളെ' കൈയേല്‍ക്കുന്നതിന് എത്രകാലം അവള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. മൃഗശിക്ഷകന്‍, കൗസല്യ, ഏകലവ്യന്‍, ഒരു പുരാവൃത്തം, തടവുകാരന്‍ തുടങ്ങിയ 22 കവിതകളുടെ സമാഹാരം 1994 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ കൃതി.
Follow the link to grab your copy: https://ebooks.dcbooks.com/mrugasikshakan

Everyone smirked at and discouraged Misha, the only monkey girl who registered for the race. But she did not give up. Sh...
04/03/2020

Everyone smirked at and discouraged Misha, the only monkey girl who registered for the race. But she did not give up. She proved her ability in front of the over confident monkeys. Follow the link to grab your copy: https://ebooks.dcbooks.com/misha-makes-a-mark

ഒരേസമയം ലളിതവും സാന്ദ്രവുമാണ് കാവ്യഭാഷ. അലങ്കാരത്തിന്റെ വരേണ്യകാവ്യഭാഷ അതു സ്വയം വെടിയുന്നു. പ്രകൃതിബിംബങ്ങളില്‍നിന്ന് സ...
04/03/2020

ഒരേസമയം ലളിതവും സാന്ദ്രവുമാണ് കാവ്യഭാഷ. അലങ്കാരത്തിന്റെ വരേണ്യകാവ്യഭാഷ അതു സ്വയം വെടിയുന്നു. പ്രകൃതിബിംബങ്ങളില്‍നിന്ന് സാമൂഹികചലനങ്ങളിലേക്കുള്ള പരിണാമമുണ്ട് വീരാന്‍കുട്ടിയുടെ കാവ്യസഞ്ചാരത്തില്‍. അത് ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും ഹൈക്കുവിലും നിലയുറപ്പിച്ച് പതുക്കെ സഞ്ചാരമാരംഭിക്കുന്നു; അനന്തമായ പറക്കലുകളിലേക്ക്.
Follow the link to grab your copy: https://ebooks.dcbooks.com/veerankuttiyude-kavithakal

ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്ക...
04/03/2020

ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാവുക? എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക? റോസ്‌മേരിയുടെ 27 കവിതകള്‍, കെ.പി. അപ്പന്റെ അവതാരിക Follow the link to grab your copy: https://ebooks.dcbooks.com/vakkukal-chekkerunnidam

ഈ സമാഹാരത്തിലൂടെ കടന്നുപോകുന്ന ആസ്വാദകന്‍, അനന്തമായ കാലത്തിന്റെയും അപാരമായ ദേശത്തിന്റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തി...
04/03/2020

ഈ സമാഹാരത്തിലൂടെ കടന്നുപോകുന്ന ആസ്വാദകന്‍, അനന്തമായ കാലത്തിന്റെയും അപാരമായ ദേശത്തിന്റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷണനേരത്തേക്ക് തെളിയുകയും അടുത്തക്ഷണത്തില്‍ പൊലിയുകയും ചെയ്യുന്ന മനുഷ്യജീവിതം അവശേഷിപ്പിക്കുന്ന സനാതന വശ്യതയാര്‍ന്ന പ്രകാശപൂരം ദര്‍ശിച്ച് വിസ്മയാധീനമായ ഹൃദയത്തോടെ മൗനത്തിന്റെ മാധുര്യം ധ്യാനാത്മകമായി നുകര്‍ന്നിരുന്നുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം അതാണ്. -പ്രൊഫ. എം.കെ. സാനു Follow the link to grab your copy: https://ebooks.dcbooks.com/ponninkolusu

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്...
04/03/2020

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാനശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. പാരമ്പര്യമായി തലമുറകളിലേക്ക് പകരുന്ന രോഗങ്ങളാണ് പാരമ്പര്യരോഗങ്ങള്‍. ചില ജനിതകരോഗങ്ങള്‍ മാതാപിതാക്കളില്‍നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നവയാണ്. ക്രോമസോമിലെ വൈകല്യങ്ങള്‍, ഡി.എന്‍.എയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയെല്ലാം പാരമ്പര്യരോഗങ്ങള്‍ക്ക് നിദാനമാണ്. ഹീമോഫീലിയ, ഡൗണ്‍സിന്‍ഡ്രോം, ടര്‍ണേഴ്‌സ്‌സിന്‍്രേഡാം, സ്‌പൈനാ ബൈഫിഡ, ക്ലബ് ഫൂട്ട്, ഓസ്റ്റിയോക്ലിറോസിസ്, അപസ്മാരം, വെള്ളെഴുത്ത്, തിമിരം, ഗ്ലൂക്കോമ, പ്രമേഹം തുടങ്ങി വിവിധതരം പാരമ്പര്യരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതോടൊപ്പം എന്താണ് പകര്‍ച്ചവ്യാധി? കോളറ, പ്ലേഗ്, ക്ഷയം, കുഷ്ഠം, ന്യുമോണിയ, ടെറ്റനസ്, ആന്ത്രാക്‌സ്, എലിപ്പനി, ചിക്കന്‍ ഗുനിയ, പന്നിപ്പനി, നിപ, കൊറോണ തുടങ്ങി വിവിധതരം പകര്‍ച്ചവ്യാധികളെക്കുറിച്ചും വിശദീകരിക്കുന്ന ഗ്രന്ഥം. Follow the link to grab your copy: https://ebooks.dcbooks.com/adisthanashasthram-parambaryarogangalum-pakarchavyadhikalum

Address

DC BOOKS DC KIZHAKEMURI EDAM, GOOD SHEPHERD Street, KOTTAYAM
Mannanam - Kottayam
686001

Alerts

Be the first to know and let us send you an email when DCB e Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DCB e Books:

Share