27/04/2025
റോം - സുറിയാനി സഭയിലേക്ക് മടങ്ങി വരവിന് ആഗ്രഹം പ്രകടപ്പിച്ച് മലങ്കര ഓർത്തോഡോക്സ് സഭയിലേക്ക് അമേരിക്ക , ജർമ്മനി യൂറോപ്പ് എന്നിവടങ്ങളിൽ കുടിയേറിയവരും, മുൻ യാക്കോബായ സഭ അംഗങ്ങളുമായവരും എന്നാൽ ഇപ്പോൾ മലങ്കര ഓർത്തോഡോക്സ് സഭയിൽ ഉള്ളവരുമായ സഭ വിശ്വാസികൾ അടങ്ങുന്ന ഒരു വിഭാഗമാണ് മലങ്കര ഓർത്തോഡോക്സ് സഭയിൽ നിന്ന് പൂർണ്ണമായും മാറി സുറിയാനി ഓർത്തോഡോക്സ് സഭയിലേക്ക് ചേരുവാൻ കത്ത് നൽകിയത്.
യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക വാഴ്ചയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിക്കും ഫാ.അശ്വിൻ ഫെർണാണ്ടസ്, വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ജേക്കബ് മാത്യു ( ജോജോ ) എന്നിവർക്ക് ക്ഷണം ഉണ്ടായിരുന്നു എന്നാൽ 20 പേര് അടങ്ങുന്ന പ്രതിനിധി സംഘം ലെബനോനിൽ എത്തിയിരുന്നു മെത്രാപ്പോലിത സഭയിൽ നിന്നുള്ളെ എതിർപ്പ് മൂലം പങ്കെടുക്കാൻ സാധിച്ചില്ല
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ജേക്കബ് മാത്യു ( ജോജോ ) എന്നിവരും സഭയോജിപ്പിന് മുൻകൈ എടുക്കുന്ന 15 പ്രതിനിധികളം റോമിൽ എത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവയെ കാണുകയും സുറിയാനി ഓർത്തോഡോക്സ് സഭയിലേക്ക് ചേരുവാനുള്ള കത്തും നൽകി. പുതിയ ആർച്ച് ഡയോസിസ് ആയി സുറിയാനി സഭ പരിഗണിക്കുമെന്ന് തന്നെയാണ് കരുതുന്നത് എന്ന് സംഘത്തിലുള്ളവർ വ്യക്തമാക്കി ,
സുറിയാനി ഓർത്തോഡോക്സ് സഭയിൽ ചേരുവാനുള്ള ചർച്ചകൾ ഇപ്പോൾ റോമിൽ പുരോഗമിക്കുമ്പോൾ മലങ്കര ഓർത്തോഡോക്സ് സഭ നേതൃത്വം ഇപ്പോഴും മൗനത്തിലാണ്
ജിജി റോം.