Mannar Live

Mannar Live മാന്നാറിന്റെ എല്ലാ സൗഹൃദങ്ങൾക്കും സ?

പത്തനംതിട്ട.ചെറുവള്ളി: താനത്ത് ബിജുവിൻ്റെ മകൻ സന്ദീപ് നാരായൺ കൃഷ്ണ(22) നിര്യാതനായി  അമ്മ: രാജശ്രീ. സംസ്‌കാരം ഞായറാഴ്ച മൂ...
21/09/2025

പത്തനംതിട്ട.ചെറുവള്ളി: താനത്ത് ബിജുവിൻ്റെ മകൻ സന്ദീപ് നാരായൺ കൃഷ്ണ(22) നിര്യാതനായി അമ്മ: രാജശ്രീ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങവേ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വെള്ള...
21/09/2025

ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങവേ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍ രാജുവിന്റെ മകന്‍ ബിനിറ്റ് രാജാ (21) ണ് മരിച്ചത്.

കാർ ഡ്രൈവർ ബിനിറ്റ് രാജാ ആയിരുന്നു. കൂടെയുണ്ടായിരുന്നത് നെടുമങ്ങാട് പ്ലാത്തറ വീട്ടില്‍ രജീഷ് , അടൂര്‍ കരുവാറ്റ ഡോണി എന്നിവർക്ക് ചെറിയ പരുക്കുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകിട്ട് മൂന്നരയോടെ സംസ്ഥാന പാതയില്‍ റാന്നി മന്ദിരം പടിക്കു സമീപം റാന്നി ഭാഗത്തു നിന്ന് ഇവർ സഞ്ചരിച്ച ആള്‍ട്ടോ കാറും പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന റാന്നി കരികുളം സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു.

 #ആദരാഞ്ജലികൾ ചെന്നിത്തല  നാലാംവാർഡ്  ഐശ്വര്യയിൽ (കന്നേൽ )വാസുദേവൻ നിര്യാതനായി
20/09/2025

#ആദരാഞ്ജലികൾ
ചെന്നിത്തല നാലാംവാർഡ് ഐശ്വര്യയിൽ (കന്നേൽ )വാസുദേവൻ നിര്യാതനായി

ഇന്നലെ കാണാതായ പൊന്നാനി സ്വദേശി ചാലിയേരി അച്ചുതൻ വൈദ്യരുടെ മൃതദേഹം ഭാരതപ്പുഴതിരുന്നാവായ ബദർ കടവിൽ കണ്ടെത്തി. മൃതദേഹം തിര...
20/09/2025

ഇന്നലെ കാണാതായ പൊന്നാനി സ്വദേശി ചാലിയേരി അച്ചുതൻ വൈദ്യരുടെ മൃതദേഹം ഭാരതപ്പുഴ
തിരുന്നാവായ ബദർ കടവിൽ കണ്ടെത്തി.
മൃതദേഹം തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം ശ്രീകുമാർ തീയറ്റർ മാനേജർ പ്രദീപ് നിര്യാതനായി. ഒരു ആക്സിഡന്റിനെ തുടർന്ന്  ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു....
20/09/2025

തിരുവനന്തപുരം ശ്രീകുമാർ തീയറ്റർ മാനേജർ പ്രദീപ് നിര്യാതനായി.

ഒരു ആക്സിഡന്റിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു...

കായംകുളത്ത് കെട്ടുകാഴ്ച നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചുഇരുപതെട്ടം ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട...
20/09/2025

കായംകുളത്ത് കെട്ടുകാഴ്ച നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

ഇരുപതെട്ടം ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ച നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കണ്ണനാകുഴി സ്വദേശി രവീന്ദ്രൻ (50) ആണ് കെട്ടുകാഴ്ച നിർമ്മിക്കുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

രണ്ടു വൃക്കകളും നഷ്ടപ്പെട്ട് ചികിത്സയിൽ ആയിരുന്ന പുനലൂർ വാളക്കോട് രതീഷ് (35) നിര്യാതനായി..ആദരാഞ്ജലികൾ..
20/09/2025

രണ്ടു വൃക്കകളും നഷ്ടപ്പെട്ട് ചികിത്സയിൽ ആയിരുന്ന പുനലൂർ വാളക്കോട് രതീഷ് (35) നിര്യാതനായി..
ആദരാഞ്ജലികൾ..

പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ആദരവ് നൽകിദുബായ്. പമ്പാ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റിയ...
20/09/2025

പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ആദരവ് നൽകി

ദുബായ്. പമ്പാ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷമായ പമ്പാ മേളം 2025 ആഘോഷ ചടങ്ങിൽ
കോളജുകളുടെ കൂട്ടായ്മയായ അക്കാഫ് മുൻ പ്രസിഡന്റ് മച്ചിങ്ങൽ രാധാകൃഷ്ണൻ
മാന്നാർ പൂന്തോണിതറയിൽ ഹാഷിം ഹനീഫയെ
ആദരിച്ചു.

ഹൃദയം കൊണ്ട് രചിച്ച കാവ്യങ്ങൾക്കും,രചനകൾക്കും ഒപ്പം സ്ഥ്യത്യാർഹമായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ആദരവ് നൽകിയത്

 #ആദരാഞ്ജലികൾ 🌹 മാവേലിക്കര.മുട്ടം പെരുമറ്റത്തിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ...
20/09/2025

#ആദരാഞ്ജലികൾ 🌹

മാവേലിക്കര.മുട്ടം പെരുമറ്റത്തിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുട്ടം നരിയംപാറയിൽ ജിഹാസ് ഇബ്രാഹിം (25) മരണപ്പെട്ടു.

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട..!!ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവാവിനെ എംഡിഎംഎ യുമായി പിടികൂടി. കഠിനംകുളം സെന്റ് മൈക്കി...
20/09/2025

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട..!!
ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവാവിനെ എംഡിഎംഎ യുമായി പിടികൂടി.

കഠിനംകുളം സെന്റ് മൈക്കിൾ സ്കൂളിന് സമീപം കൊന്നുവിളാകം വീട്ടിൽ 22 വയസ്സുള്ള വിനോദ് വറീതിനെയാണ് തിരുവനന്തപുരം ഡാൻസാഫ് സംഗവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പോലീസ് പിടികൂടുന്ന രണ്ടാമത്തെ വലിയ അളവിലുള്ള രാസലഹരി വേട്ടയാണിത്. വിപണിയിൽ 25 ലക്ഷത്തിലധികം വിലയുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ ലഹരി വസ്തു കടത്തി കൊണ്ടുവന്നത്. മൈസൂർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ട്രെയിനിൽ വന്ന ഇയാൾ പെരുംകുഴി ഇടഞ്ഞിമൂലയിൽ വച്ച് ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ സുദർശൻ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇടഞ്ഞി മൂലയിൽ നിന്നുതന്നെ പിടികൂടി. ബാംഗ്ലൂരിൽ ഇയാൾക്ക് എത്തിച്ചുകൊടുത്ത ആളിനെയും സംഘത്തിലെ മറ്റുള്ളവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

മയക്കമരുന്നു വ്യാപനത്തിനെതിരെ റൂറൽ ജില്ലാ പോലീസ് ശക്തമായ നടപടികളാണ് നടപ്പാക്കി വരുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആറ്റിങ്ങൽ ഡാൻസ് ഓഫ് സംഘത്തിന്റെ വാണിജ്യ അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന അടൂർ പുതുവൽ മാരൂർ സ്വദേശി രാജൻ കോശിയെ(63) കാണ്മാനില്ല...കണ്ട് കിട്ടാൻ വിവരം ലഭിക്കുന്നവർ ...
19/09/2025

കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന അടൂർ പുതുവൽ മാരൂർ സ്വദേശി രാജൻ കോശിയെ(63) കാണ്മാനില്ല...
കണ്ട് കിട്ടാൻ വിവരം ലഭിക്കുന്നവർ കാണുന്നവർ....അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

9846736177
9645620159

മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടികുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്...
19/09/2025

മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടികുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.

അതിരമ്പുഴ വടക്കനോടിയിൽ ബെന്നി ഡേവിഡ് (55) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ 11നാണ് അപകടം സംഭവിച്ചത്. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്പോൾ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. പരിക്കേറ്റ ബെന്നി മൂന്നു മണിക്കൂറോളം റോഡിൽ അബോധാവസ്ഥയിൽ കിടന്നു.

വഴിയാത്രക്കാരാണ് മുണ്ടക്കയത്തെ ആശുപത്രിയി ൽ എത്തിച്ചത്. അവിടെനിന്ന് തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.

സംസ്‌കാരം ഇന്ന് രാവിലെ 11ന് അ തിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ സാലി കൈപ്പുഴമുട്ട് കായ്ച്ചിറ കുടുംബാംഗം. മക്കൾ: കിരൺ (സൗദി അറേബ്യ), കീർത്തി (സൗദി അറേബ്യ). മരുമക്കൾ: ടോണ പ ള്ളിക്കുന്നേൽ മാമ്മൂട്, സാജു അരുണാമൂലയിൽ കാണക്കാരി

Address

Mannar
689622

Alerts

Be the first to know and let us send you an email when Mannar Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannar Live:

Share