11/10/2025
#കേരളത്തിലെ കുമാര പ്രതിഷ്ഠയോടു കൂടിയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് മാന്നാർ വിഷവര്‍ശ്ശേരിക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: മാന്നാര്‍ വിഷവര്‍ശ്ശേരിക്കരയിൽ കിഴക്ക് ദർശനമായി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്തിഥി ചെയ്യുന്നു . മാന്നാർ കുറ്റിയിൽ ജങ്ങ്ഷനിൽ ചെന്നിത്തല തൃപ്പെരുന്തുറ റോഡിൽ 1 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ റോഡിനു തെക്കുവശത്തായി അതിപുരാതനമായ ക്ഷേത്രം ദൃശ്യമാകുന്നു. ക്ഷേത്രോല്പത്തി കുറിച്ചുള്ള സൂചനകൾ ലഭ്യമല്ല. ത്രിക്കുരട്ടി മഹാദേവക്ഷേത്രത്തിന്റെ ഉല്പത്തികാലത്തു തന്നെയാവണം ഈ ക്ഷേത്രം നിർമിക്കപ്പെട്ടതെന്നും പത്തില്ലതിൽ പോറ്റിമാർ തന്നെയായിരുന്നു ഈ ക്ഷേത്രത്തിന്റെയും ഊരായ്മക്കാർ എന്ന് കരുതപ്പെടുന്നു ... പരമശിവന്റെ വാഹനമായ കാള ഈ പ്രദേശത്ത് വന്നു കിടന്നിരുന്നേന്നും അതുകൊണ്ട് പില്ക്കാലത്ത് "വൃഷഭ'' വര്ശ്ശേരിക്കര (വൃഷഭം,കാള ) എന്നറിയപ്പെട്ടിരുന്നു ഒരു വിശ്വാസമുണ്ട്. കോപാകുലയായ ദേവിയെ പരമശിവന്‍ കോപം അടക്കാൻ പടിഞ്ഞാറോട്ട് പിടിച്ചു ഇരുത്തുകയും സാഹോദര ഭാവേന സുബ്രഹ്മണ്യനെ കിഴക്കോട്ടും ഇരുത്തിയതായും ഐതിഹ്യം .ഊരുമഠം ദേവീക്ഷേത്രം അൽപ്പം കിഴക്കായി സ്ഥിതി ചെയ്യുന്നു.. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു വടക്കുള്ള പ്രദേശം അദ്ദേഹംത്തിന്റെ പൂന്തൊട്ടമായിരുന്നെന്നും വിശ്വാസമുണ്ട് . ഊരുമടം ക്ഷേത്രത്തിൽ വിശേഷാൽ അടിയന്തിര പൂജകൽക്കുമുന്പായി സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രത്യേകം വഴിപാടുകൾ നടത്താറുണ്ട്.പത്തില്ലത്തു പോറ്റിമാരിൽപെട്ട ഒറ്റയിൽ മനക്കാരുടെ ആരാധനാ മൂര്ത്തിയായിരുന്നു സുബ്രഹ്മണ്യൻ എന്നും തെക്കുവശത്ത് തമിഴ് ബ്രാഹ്മണരുടെ ഒരു കുടുംബം പുരാതനകാലത്ത് ഇവിടെ താമസിച്ചിരുന്നു . തിരുവിതാംകൂർ മഹാരാജാവിന്റെ കീഴിലായിരുന്നു ക്ഷേത്രം.ക്ഷേത്രം പുതുക്കിപണിതിട്ട് 100 വര്ഷത്തിനു മുകളിൽ പഴക്കമുള്ളതായി പറയുന്നു എങ്കിലും 68 വർഷങ്ങൾക്കുമുൻപ് അമ്പഴത്തറ ശങ്കരപിള്ളയുടെ നേതൃത്വത്തിൽ അംഗഭംഗം വന്ന സുബ്രഹ്മണ്യ വിഗ്രഹം മാറ്റി പുതിയ വിഗ്രഹം മാറ്റി പ്രതിഷ്ഠിച്ചു പനമ്പൂർ ഭട്ടതിരിയാണ് പുനഃപ്രതിഷ്ഠാകർമ്മം നിർവഹിച്ചത് .ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്ക് മുൻപ് ക്ഷേത്രത്തിനു മുന്പിലുള്ള കുളം വൃത്തിയാക്കിയപ്പോൾ ലഭിച്ച ദേവി വിഗ്രഹം ഇവിടെ പടിഞ്ഞാറു ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിട്ടുണ്ട് ഗണപതി ഇവിടെ ഉപദേവത പ്രതിഷ്ടയായുണ്ട്..മകരത്തിലെ തൈപ്പൂയം ഇവിടെ സവിശേഷമായ ആഘോഷമാണ് . മാസഷഷ്ടിപൂജ, ഷഷ്ഠിവൃതാനുഷ്ടാനം , കാര്ത്തിക വിളക്കുപൂജ എന്നിവ ഇവിടെ ഭക്തര്‍ ആഘോഷിക്കപ്പെടുന്നു . ശഷ്ടിവ്രതാനുഷ്ടാനതിനു അസംഖ്യം ഭക്തന്മാർ ഇവിടെ എത്താറുണ്ട് .. പഞ്ചാമൃതമാണ് പ്രധാനവഴിവാട് . ഉണ്ണുനീലി സന്ദേശത്തിൽ ഈ ക്ഷേത്രത്തെപറ്റി സൂചിപ്പിക്കുന്നതായി അഭിപ്രായമുണ്ട് . ക്ഷേത്ര ശ്രീകോവിൽ തറയിൽ ചില വട്ടെഴുത്ത് ലിഖിതങ്ങൾ കാണാം . തൃക്കുരുട്ടി ക്ഷേത്രത്തിൽ നിന്ന് കാവടിവരവ് നടക്കാറുണ്ട്.ക്ഷേത്രഉപദേശക സമിതി ഇവിടെ പ്രവര്ത്തിക്കുന്നുണ്ട് , കൂടാതെ മാതൃസേവാസമിതി എന്നിവയും നടന്നു വരുന്നു.... പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ജ്യോതിശ്ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. #സന്താന ഭാഗ്യം , #മംഗല്യ സിദ്ധി , #പഠനമികവ്, #ജോലി തുടങ്ങി ആഗ്രഹപൂർത്തീകരണത്തിന് ഭഗവാന് പ്രധാന വഴിപാടാണ് #ഒറ്റ നാരങ്ങാ വഴിപാട്. കൂടാതെ പ്രീതികരണത്തിനായി ഇഷ്ട വഴിപാടായ പാലഭിഷേകവും പഞ്ചാമൃതവും ഒപ്പം നടത്തുകയും ആവാം.
ഉദ്ദിഷ്ടകാര്യലബ്ധിക്കായി ആറ് ചൊവ്വാഴ്ച മുടങ്ങാതെ സമർപ്പിക്കേണ്ട വഴിപാടാണിത്. അതിനായി വാഴയിലയിൽ ഒരു നാരങ്ങയും ഒറ്റ നാണയവും വെളുത്ത പുഷ്പവും എടുത്തു ഭഗവാനെ ആറ് തവണ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിന്റെ നടയിൽ സമർപ്പിക്കുന്ന ചടങ്ങാണിത്. വഴിപാടാരംഭിക്കുന്ന ആദ്യത്തെ ചൊവ്വാഴ്ച വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനും ഈ വഴിപാട് സമർപ്പിക്കണം. ആറ് ചൊവ്വാഴ്ച സമർപ്പിച്ച ശേഷം ഭഗവാന് നാരങ്ങാമാല സമർപ്പിക്കാവുന്നതാണ്.