14/07/2025
ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന മൊബൈൽ റിപ്പയർ കടയിൽ മോഷണം.
പട്ടാപ്പകൽ ചെങ്ങന്നൂരിലെ മൊബൈൽ റിപ്പയർ കടയിൽ മോഷണം
ചെങ്ങന്നൂർ നവരത്ന ഹോട്ടലിന് പുറകുവശത്തായി പ്രവർത്തിക്കുന്ന ക്രയോൺസ് റിപ്പയർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത് .
ശനിയാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്.
കടയുടമ തൊട്ടടുത്ത കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് എത്തി ക്യാഷ് കൗണ്ടറിൽ നിന്നും മോഷണം നടത്തുകയായിരുന്നു. കടയുടമ എത്തിയതുമൂലം കുറെ സമയം സംസാരിച്ച ശേഷം മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
ഇയ്യാൾക്ക് ഏകദേശം 35 വയസ്സ് തോന്നിക്കും.
കട ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്