03/12/2022
'പൈതൃകം' സാംസ്കാരിക പ്രദർശനമൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ
╌╌╌╌╌╌╌╌╌╌╌╌╌╌
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂളിൽ 'പൈതൃകം' സാംസ്കാരിക പ്രദർശനം സംഘടിപ്പിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ സാംസ്കാരിക പൈതൃകം, തനതായ കലകൾ, ഭാഷ, സാഹിത്യം മുതലായവ പുതുതലമുറയിലേക്ക് എത്തിക്കാനും അതിലൂടെ പഴയകാലത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളിലുണ്ടാക്കാനും ഉതകുന്നതരത്തിലായിരുന്നു പരിപാടി. അറുനൂറിൽ പരം പഴയകാല വസ്തുക്കളും, സാംസ്കാരിക നായകന്മാരുടെ ചിത്രങ്ങളും, കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളുടെ ചിത്രങ്ങളും പ്രദർശനത്തിന് മാറ്റുകൂട്ടി. പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ്ന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കശുവണ്ടി ബോർഡ് അംഗവും അലനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് മൻസിൽ അബൂബക്കർ, പ്രവാസി സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി അബൂബക്കർ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് കെ കാർത്തിക കൃഷ്‌ണ, സ്റ്റാഫ് കൺവീനർ, സി മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡ്ന്റ് റസാഖ് മംഗലത്ത്, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമിന, കുഞ്ഞമ്മു പാറോക്കോട്ട്, കെ.പി കുഞ്ഞുമുഹമ്മദ്, എസ്.എം.സി അംഗങ്ങളായ നാസർ കാപ്പുങ്ങൽ, സുബൈർ പാറോക്കോട്ട്, വി അബൂബക്കർ, അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, ഐ ബേബി സൽവ, എൻ ഷാഹിദ് സഫർ, എം മാഷിദ, കെ സൗമ്യ, വി അനിത, പി അജിത, കെ ഷംസീത ബീഗം, സി അശ്വതി, എം നിഷ, എം മുസ്തഫ എന്നിവർ സംബന്ധിച്ചു. പ്രദർശനം വീക്ഷിക്കാൻ കെ.സ്.എച്ച്.എം ആർട്ട്സ് കോളേജിലെ വിദ്യാർത്ഥികളും പരിസരങ്ങളിലെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും എത്തിച്ചേർന്നു.