Flash News MKD

Flash News MKD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Flash News MKD, Media/News Company, Mannarkkad.

03/09/2022

3.9.2022
മണ്ണാർക്കാട് കോടതിപ്പടി യിൽ എത്ര വലിയ ബ്ലോക്കിലും ആംബുലൻസുകൾക്ക് വഴി ഒരുക്കി കൊടുത്തുo,എമർജൻസി വാഹനങ്ങളെ കടത്തി വിട്ടും,ഏതൊരു അപകടം നടന്നാലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തും നിൽക്കുന്ന നന്മമരങ്ങൾ ആയ മണ്ണാർക്കാട് കോടതിപ്പടി യിലെ വ്യാപാരിയും, വട്ടമ്പലം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗവുമായ ശിഹാസിനെയും, കോടതിപ്പടി യിലെ CITU തൊഴിലാളികളെയും HDEPF(Human Development) പ്രവർത്തകരോടൊപ്പം മാവേലി ആദരിച്ചു

07/08/2022

മണ്ണാർക്കാട് നായാടികുന്നിൽ , പ്ലാസ്റ്റിക്ക് കുടം തലയിൽ കുടുങ്ങി അവശനിലയിലായ നായയെ മണ്ണാർക്കാട് അഗ്നിശമന സേന രക്ഷപെടുത്തി.

20/07/2022

സംസ്ഥാന പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തീർത്ഥ സുഭാഷെന്ന് വിദ്യാഭ്യാസ മന്ത്രി

മണ്ണാർക്കാട്:കൊച്ചു ഗായിക തീർത്ഥ സുഭാഷ് പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.തീർത്ഥ സുഭാഷ് പാടുന്ന വീഡിയോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ കമന്റ്. വേദികളിലും ടെലിവിഷൻ ഷോകളിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന തീർത്ഥ എന്ന കൊച്ചു മിടുക്കി പൊതു വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നും ഇത്തരത്തിലുള്ള മിടുക്കരായ വിദ്യാർത്ഥികൾ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ അഭിമാനമാണ് എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ്.അഭിനന്ദനത്തിന് നന്ദി അറിയിച്ച് കമന്റിട്ട തീർത്ഥക്ക് മന്ത്രി മറുപടിയും നൽകിയിട്ടുണ്ട്.ആറാം ക്ലാസുകാരിയായ തീർത്ഥ കുണ്ടൂർക്കുന്ന് വിപിഎയുപി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച തീർത്ഥ മണ്ണാർക്കാട് കുലുക്കിലിയാട് പുത്തില്ലത്ത് വീട്ടിൽ സുഭാഷ് - ഷൈലജ ദമ്പതികളുടെ മകളാണ്.

മാനസിക അസ്വസ്ഥതയുള്ള ആദിവാസി യുവതിയെ ബന്ധുക്കളെ ഏൽപ്പിച്ചു*മണ്ണാർക്കാട് : മാനസിക നില തെറ്റി അലഞ്ഞ് തിരിയുകയായിരുന്ന പാലൂ...
18/07/2022

മാനസിക അസ്വസ്ഥതയുള്ള ആദിവാസി യുവതിയെ ബന്ധുക്കളെ ഏൽപ്പിച്ചു*

മണ്ണാർക്കാട് : മാനസിക നില തെറ്റി അലഞ്ഞ് തിരിയുകയായിരുന്ന പാലൂർ സ്വദേശിനിയായ ആദിവാസി യുവതിയെ ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചു. മണ്ണാർക്കാട് സിവിൽ ഡിഫൻസ്, ആശാവർക്കേർസ്, കോട്ടോപ്പാടം ജനകീയ ആംബുലൻസ്, കാരുണ്യ പ്രവർത്തകൻ അനീസ് ആര്യമ്പാവ് തുടങ്ങിയവരാണ് ആദിവാസി യുവതിക്ക് രക്ഷകരായത്.

ഒരാഴ്ചയോളമായി അലനല്ലൂർ, കോട്ടേപ്പാടം, ചുങ്കം, ഭീമനാട് തിരുവിഴാംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. അഗളി പോലീസ് സ്റ്റേഷനിൽ യുവതിയുടെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് യുവതിയെ അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.

13/07/2022

*അതി ശക്തമായ കാറ്റ്* കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നു.വ്യാപക കൃഷിനാശം കോടികൾ നഷ്ടം കണക്കാക്കുന്നു. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ ,മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയത്.ജനം ഭയന്ന് വിറച്ച് വീട് വിട്ട് ഇറങ്ങിയോടി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട് കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തുണ്ട്.[ എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്,
ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായിട്ടുള്ളത്.കവളങ്ങാട് പഞ്ചായത്ത് ആഫീസിനു പുറകിലായി ബെറ്റ് ബേക്കറി സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാഴകൃഷികളും പൂർണ്ണമായി നശിച്ചു.കുട്ടമംഗലം, കവളങ്ങാട്, തക്കാരിയൂർ ,കോതമംഗലം വില്ലേജ് ആഫീസർമാർ നഷ്ടം കണക്കാക്കി വരുന്നു. പകൽ സമയത്ത് കാറ്റ് വീശിയതിനാൽ ആളപായം ഒഴിവായി.

*ഒടുവിൽ ‘വല’യിലായത് കൊമ്പൊടിഞ്ഞ് വീണ്; മരത്തിന് മുകളിലേക്ക് നേരെ ഓടിക്കയറിയത് പൊലീസുകാരെ വെട്ടിച്ചും; പൊലീസുകാരെ ഒരു മണി...
12/07/2022

*ഒടുവിൽ ‘വല’യിലായത് കൊമ്പൊടിഞ്ഞ് വീണ്; മരത്തിന് മുകളിലേക്ക് നേരെ ഓടിക്കയറിയത് പൊലീസുകാരെ വെട്ടിച്ചും; പൊലീസുകാരെ ഒരു മണിക്കൂറോളം മുൻമുനയിൽ നിർത്തിയ കോട്ടയം സ്വദേശി പിടിയിലായത് ഇങ്ങനെ..*

തിരുവനന്തപുരം: ഒരു മണിക്കൂറോളം പൊലീസുകാരെ മുൾമുനയിൽ നിർത്തിയത് കോട്ടയം സ്വദേശി. ജീവപര്യന്തം തടവുകാരനായ സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

ഒരു മണിക്കൂറോളം നേരം സുഭാഷ് എല്ലാവരെയും മുൾമുനയിൽ നിർത്തുകയായിരുന്നു. പ്രതി ഒടുവിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയിൽ തന്നെ കൃത്യം വീണു. പിന്നാലെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.


ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടിയാണ് പ്രതി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. ജയിൽ ഓഫീസിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.

ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്‌സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലേക്കെത്തിച്ചത്.


ജയിൽ മോചിതനാകണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാൽ ഉദ്യോഗസ്ഥർ ഏറെ നേരം അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി.

ഇയാൾക്ക് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളിൽ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാൾ. പിന്നീട് കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു

30/06/2022

*മധു നീതി സമരസമിതിയുടെ നേതൃത്വത്തിൽ മധു ഐക്യദാർഢ്യ സദസ്സും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു*

മണ്ണാർക്കാട് : മധു നീതി സമരസമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിൽ നടന്ന അട്ടപ്പാടി മധു ഐക്യദാർഢ്യ സദസ്സും വിശദീകരണ പൊതുയോഗവും സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

മധു കൊല്ലപ്പെട്ട് 4 വർഷമായിട്ടും നീതി ലഭിച്ചിട്ടില്ല. അതിനുകാരണം കേരളത്തിലെ നീതിന്യായ വ്യവസ്ഥ, രാഷട്രിയ സംവിധാനം, പോലീസ് സംവിധാനം, ഒരു പരിധി വരെ മാധ്യമ സംവിധാനം എന്നിവ വേണ്ടത്ര പ്രയോജനപെടുത്തിയിട്ടില്ല എന്നതാണ്. കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും നമ്പർ വൺ എന്ന് പറയുമ്പോഴും അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യരംഗം വളരെ പിന്നിലേക്കാണ്.

ഇന്ത്യയിൽ തന്നെ ആരോഗ്യ രംഗത്ത് മോശമാണ് അട്ടപ്പാടിയെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു. മധു വധക്കേസ്സിൽ നാല് പ്രോസിക്യൂട്ടർമാരെയാണ് നിയമിച്ചത്. എന്നാൽ അവർക്ക് ശബളം പോലും നൽകുന്നില്ലെന്ന്
കുടുംബം പറയുന്നു. മുഖ്യമന്ത്രിയുടെ പശുത്തൊഴുത്തിന് ചില വാക്കിയ കാശുണ്ടായിരുന്നു വെങ്കിൽ മധുവധക്കേസ്സിന് എത്രയോ വലിയ പ്രോസിക്യൂട്ടർമാരെ നിയമിക്കാമായി രുന്നെന്ന് അദ്ദേഹം പറഞ്ഞു.

അരി മോഷ്ടിച്ചു എന്നാരോപിച്ച് ഒരു ആദിവാസി കൊല്ലപ്പെട്ടുവെങ്കിൽ അത് കേരളത്തിന് അപമാനമാണെന്നും സി.ആർ.നീലകണ്ഠൻ കൂട്ടി ചേർത്തു.

മധു സമരസമിതി ചെയർമാൻ പി.എം.മാർസൻ, കൺവീനർ കെ.കാർത്തികേയൽ, വൈ ചെയർമാൻ മാരിയപ്പൻ നീലിപ്പാറ, മധുവിൻ്റെ അമ്മ മല്ലി, സഹോദരി സരസു തുടങ്ങിയവർ പങ്കെടുത്തു.

ഗ്രീൻഫീൽഡ് ഹൈവേ: രൂപരേഖ ജനപ്രതിനിധികൾക്ക് നൽകും പാലക്കാട്: ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക...
28/06/2022

ഗ്രീൻഫീൽഡ് ഹൈവേ: രൂപരേഖ ജനപ്രതിനിധികൾക്ക് നൽകും


പാലക്കാട്: ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിൽ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ രൂപരേഖ (അലൈൻമെന്റ്) എം.എൽ.എ. മാർക്ക് നൽകും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പാത കടന്നുപോകുന്ന പ്രദേശത്തെ എം.എൽ.എ.മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കാനും തീരുമാനം.

വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ആവശ്യപ്രകാരം കളക്ടർ മൃൺമയി ജോഷി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ വിശദമാക്കിയത്. സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുടെ രൂപരേഖയെക്കുറിച്ച് വിവരമറിയാനാവാത്ത ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് നിയോജകമണ്ഡലങ്ങളിൽ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എൽ.എ. മാർക്ക് പദ്ധതിയുടെ രൂപരേഖ നൽകും. ശേഷം ഇതേ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെയും എം.എൽ.എ.മാരെയും ഉൾപ്പെടുത്തി യോഗം വിളിച്ച് വിശദമായി ചർച്ചനടത്തും. സ്ഥലമേറ്റെടുക്കുന്ന അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ യോഗം വിളിക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ജനങ്ങളെ ആശങ്കപ്പെടുത്തുകയോ ചെയ്യരുതെന്നും കളക്ടർ നിർദേശം നൽകി. ജനവാസമേഖല ഉൾപ്പെടുന്നുണ്ടോ, രൂപരേഖ മാറ്റേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങൾ പിന്നീട് ചർച്ചയാവും. ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിന്‌ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്ക് ഇതുവരെ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്.

27/06/2022

പുലിയും മൂന്ന് പന്നികളും കിണറിൽ വീണു: പുലി രക്ഷാപ്രവർത്തിനിടയിൽ ഓടി രക്ഷപ്പെട്ടു

പുതുപ്പരിയാരം: ഉൾക്കാട്ടിൽ നിന്ന് ഇറങ്ങിയ പുലിയും മൂന്ന് പന്നികളും വനമധ്യത്തിലെ കിണറിൽ വീണു. രക്ഷാപ്രവർത്തനത്തിനിടയിൽ കരപറ്റിയ പുലി ഓടി രക്ഷപ്പെട്ടു. മുണ്ടൂർ വനം സെക്ഷനു കീഴിലെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പുളിയംപുള്ളി മേപ്പാടം ആദിവാസി കോളനിക്കടുത്ത് അരുമണിക്കാട്ട് സർക്കാർ വനഭൂമിയിലാണ് സംഭവം.

വനഭൂമിയിലെ പഴക്കം ചെന്ന വാരിക്കുഴി മണ്ണിടിഞ്ഞ് ഏകദേശം പത്തടി താഴ്ചയുള്ള കിണറായി രൂപപ്പെട്ടിരുന്നു. ഇതിനകത്താണ് ഉൾക്കാട്ടിൽ നിന്നിറങ്ങിവന്ന പുലിയും പന്നികളും വീണത്. പൊതുവെ വന്യമൃഗശല്യബാധിത പ്രദേശമാണിവിടം. പതിവ് പരിശോധനക്ക് വന്ന വനപാലകരും ദ്രുത പ്രതികരണ സംഘവുമാണ് കിണറിനകത്ത് പുലിയും പന്നികളും വീണു കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാവിലെ 10.30 ന് സംഭവം ശ്രദ്ധയിൽപ്പെട്ട വനപാലകർ ഉടൻതന്നെ കോണി എത്തിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കിണറിലിറക്കിയ കോണിയിൽ അള്ളിപ്പിടിച്ച് കയറിയ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. കിണറിൽ രണ്ടടി താഴ്ചയിലാണ് വെള്ളമുണ്ടായിരുന്നത്. കൂടാതെ പുലിക്ക് കൂടുതൽ ക്ഷീണം സംഭവിച്ചിരുന്നില്ല. പന്നികളിലൊന്നിനെ വനപാലകർ കിണറ്റിന് പുറത്തെടുത്ത് കാട്ടിലേക്ക് തുറന്നുവിട്ടു. രണ്ട് പന്നികൾ ചത്തു. ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിവേക്, ഡപ്യൂട്ടി ഫോറസ്റ്റ്ഓഫീസർ രജിത് ബാബു, മുണ്ടൂർ വനം സെക്ഷൻ ഓഫീസർ സന്തോഷ്, ദ്രുത പ്രതികരണ സംഘം എന്നിവരടക്കം ഇരുപത് പേരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

വനപാലകരുടെ ഇടപെടലും പതിവ് സന്ദർശനവും വഴി രണ്ട് വന്യമൃഗങ്ങളുടെ ജീവൻ രക്ഷിക്കാനായി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വലകളും കൂടും ഒരുക്കിയാണ് വനപാലകർ ദൗത്യം തുടങ്ങിയത്. പുലി കാട് കയറിയതിനാൽ മറ്റ് തുടർ പ്രവർത്തനങ്ങൾ ഒഴിവായി കിട്ടിയത് വനപാലകർക്ക് ആശ്വാസമായി,. അതേസമയം മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുലിസാന്നിധ്യം അറിഞ്ഞ വനമേഖലയോട് ചേർന്ന ഉൾനാടൻ ഗ്രാമവാസികൾ ഭീതിയിലാണ്.

കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിമണ്ണാർക്കാട്:കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കണ്ട...
26/06/2022

കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാർക്കാട്:കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കണ്ടമംഗലം സ്വദേശി സജിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൽ സജിൻ്റെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പും മൊബൈലും കൂട്ടുകാർ കുന്തിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പുഴയിൽ ഇറങ്ങിയതാകാമെന്ന സംശയ ഉയർന്നത്.തുടർന്ന് പോലീസ്, ഫയർഫോഴ്സ്,സിവിൽ ഡിഫൻസ് പ്രവർത്തകർ,IAG പ്രവർത്തകർ,
നാട്ടുകാർ തുടങ്ങിയവർ കുന്തിപ്പുഴയിൽ തിരച്ചിൽ നടത്തി.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമ്പോഴാണ് പോത്തോഴിക്കാവ് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

26/06/2022

ഗ്രീൻഫീൽഡ് ഹൈവേ: ആശങ്ക പങ്കുവെച്ച് കോട്ടോപ്പാടത്ത് യോഗം

ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പങ്കുവെച്ച് കോട്ടോപ്പാടത്ത് യോഗം. സ്ഥലമേറ്റെടുപ്പിനെയും നഷ്ടപരിഹാരം ലഭിക്കുന്നതിനെയും പറ്റിയുള്ള ആശങ്കകൾ ചർച്ചചെയ്തു. പാത കടന്നുപോകുന്ന എടത്തനാട്ടുകര മുതൽ തെങ്കര വരെയുള്ള ഭാഗങ്ങൾ ഗൂഗിൾ മാപ്പിലൂടെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളുടെ രേഖ അതത് തദ്ദേശസ്ഥാപന അധികൃതർക്ക് നൽകുമെന്നും യോഗത്തിൽ പറഞ്ഞു.

മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര തുടങ്ങിയ പഞ്ചായത്തുകളിലായി 22 കിലോമീറ്ററിലാണ് പാത കടന്നുപോകുന്നത്. 45 മീറ്ററാണ് പാതയുടെ വീതി. ഇരുവശങ്ങളിലായി സർവീസ് റോഡുമുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള സർവേയാണ് നടന്നിട്ടുള്ളത്. സ്ഥലമേറ്റെടുത്ത് കല്ലിടൽ നടത്തിയാൽ മാത്രമേ കൃത്യമായ വഴി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

മൂന്നുമാസത്തിനുള്ളിൽ കല്ലിടൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.എഫ്.സി. ആക്ട് പ്രകാരമാണ് സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത്. സ്ഥലം നിൽക്കുന്ന പ്രദേശത്തെ വില, സമീപപ്രദേശങ്ങളിൽ സ്ഥലം വിൽപ്പന നടന്നതിന്റെ ശരാശരി വില, വീടുള്ള സ്ഥലത്ത്, കാലപ്പഴക്കം കണക്കാക്കാതെ ഇന്ന് വീട് വെക്കാൻ ചെലവാകുന്ന ശരാശരി തുക എന്നിവയാണ് നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്. യഥാർഥവിലയുടെ ഇരട്ടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

നഷ്ടപരിഹാരം നൽകിയതിനുശേഷം മാത്രമേ പാതയുടെ നിർമാണപ്രവർത്തനങ്ങളാരംഭിക്കൂയെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും പദ്ധതിയുടെ ജില്ലാ ഡയറക്ടർ ബിപിൻ മധു പറഞ്ഞു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി സ്കൂൾ ഹാളിൽ ഷംസുദ്ദീൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ജനവാസം കുറഞ്ഞ മേഖലയിലൂടെ പാത പണിയാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ. പറഞ്ഞു.

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Flash News MKD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share