Mannarkkad on News

Mannarkkad on News Mannarkkad on News Pappers

മണ്ണാർക്കാട്: മണ്ണാർക്കാട് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപിൻ്റെ കൈയ്യില്‍ നിന്നാണ് സ്...
13/09/2025

മണ്ണാർക്കാട്: മണ്ണാർക്കാട് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപിൻ്റെ കൈയ്യില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. മണ്ണാർക്കാട് നിന്ന് അട്ടപ്പാടി പുതൂരിലേക്ക് കടത്താൻ ശ്രമിച്ച ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റിനേറ്ററുമാണ് പൊലീസ് പിടികൂടിയത്. 405 ജലാറ്റിൻ സ്റ്റിക്കുകള്‍, 399 ഡിക്ടനേറ്ററുകള്‍ എന്നിവയാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.

മണ്ണാർക്കാട് : കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്ന് അലനല്ലൂരിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകളും മണ്ണാർക്...
13/09/2025

മണ്ണാർക്കാട് : കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്ന് അലനല്ലൂരിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകളും മണ്ണാർക്കാട് ഡിവൈഎസ്‍പി എം. സന്തോഷ്‌കുമാർ അന്വേഷിക്കും. നിലവിൽ കേസന്വേഷണത്തിന്റെ ചുമതല നാട്ടുകൽ എസ്എച്ച്ഒ എ. ഹബീബുള്ളയ്ക്കായിരുന്നു

സംഘർഷത്തിനിടെ കാർ വാഷ് സ്ഥാപന ഉടമ സി. ഷെബിന് മർദനമേറ്റ സംഭവത്തിൽ നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

13/09/2025
29/12/2023

*നമ്പിയത്ത് മരക്കാർ ഹാജി അനുസ്മരണവും പ്രാർഥന മജ്ലിസും സംഘടിപ്പിച്ചു*

മണ്ണാർക്കാട് :കേരള മുസ്ലിം ജമാഅത്ത് മണ്ണാർക്കാട് സോൺ മുൻ വൈസ്പ്രസിഡന്റ് നമ്പിയത്ത് മരക്കാർ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുസലാം സഖാഫി അദ്ധ്യക്ഷത വഹിച്ചു.

അബ്ദുൽ ഖാദിർ ഖാസിമിമൈലാംപാടം സ്വാഗതം പറഞ്ഞു.എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറിഅബൂബക്കർ മുസ്‌ലിയാർഅവണക്കുന്ന് ഉൽഘാടനംചെയ്തു. കേരളമുസ്ലിംജമാഅത്ത് ജല്ലാപ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി.

യൂസ്ഫ് ഫൈസി നൊട്ടമ്മല, നാസർ അഹ്സനി പള്ളിക്കുന്ന്, ലുകുമാൻ സെഖാഫി, സൈദലവി മുസ്ലിയാർ മുട്ടിക്കൽ , മുഹമ്മദ് കുട്ടി മുണ്ടക്കണ്ണി, ഹസൈനാർ നദ് വി,അബ്ദുൽ കരീംഹാജി മോദിക്കൽ , ജഅഫർ സഅദി, സലീം അൽ ഹസനിഎന്നിവർസംബന്ധിക്കുകയും സമാപന പ്രാർത്ഥനക്ക് താലൂക്ക് ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി സാലിം മിസ്ബാഹി നേതൃത്വം നൽകുകയും ചെയ്തു

29/12/2023

*കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റിൽ നിന്ന് യുവാവ് നൂറടിയിലേറെ താഴ്‌ചയിലേക്ക് വീണു*

▫️കരുവാരക്കുണ്ട്: വട്ടമല വ്യൂ പോയിന്റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു.
കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്.
മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
മലയുടെ മുകളിൽനിന്ന് താഴ്‌വാരത്തേക്കു മനോഹരമായ കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ താഴ്‌വാരങ്ങളിൽ വിളക്കുതെളിയുന്നതടക്കം ഏറെ ദൂരത്തുള്ള കാഴ്ചകാണാൻ കഴിയും.
അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും വട്ടമലയിൽ പോകാറില്ല.
ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്‌മസ് അവധിക്ക് നാട്ടിൽവന്നതാണ്. തനിച്ചാണ് വട്ടമല വ്യൂ പോയിന്റിലേക്കു പോയത്.

ഉയരംകൂടിയ പാറപ്പുറത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തലചുറ്റലുണ്ടായി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കു വീഴുകയാണുണ്ടായത്. വിവരമറിഞ്ഞെത്തിയ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തംഗം ഇറശ്ശേരി കുഞ്ഞാണിയുടെ നേതൃത്വത്തിൽ താഴ്ചയിലിറങ്ങി മെൽവിന് സംരക്ഷണമൊരുക്കി.

നാട്ടുകാരും ട്രോമാകെയറും ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ മെൽവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. വട്ടമലയിലെ പ്രഭാത, സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ ദൂരദിക്കുകളിൽനിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊന്നും വട്ടമലയിൽ സജ്ജീകരിച്ചിട്ടില്ല. ..............................................

27/12/2023

*സഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പാക്കുന്നു*

മണ്ണാര്‍ക്കാട്: സഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പാക്കുന്നു. വിനോദ സഞ്ചാരമേഖലയില്‍ മണ്ണാര്‍ക്കാടിനെ അടയാളപെടുത്തുകയും വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയും സഹായസേവനങ്ങള്‍ നല്‍കുകയുമാണ് പദ്ധതി ലക്ഷ്യം.പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ അരികുചേര്‍ന്നുകിടക്കുന്ന മണ്ണാര്‍ക്കാട് സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഇടത്താവളമായും മാറുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ പുതിയ പദ്ധതി. ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും പ്രകൃതിക്കും പൈതൃകത്തിനും മങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് രൂപവത്കരണത്തിലാണ് അധികൃതര്‍.
നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് മുകളിലുള്ള മുറിയില്‍ വൈകാതെ ഓഫിസ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും ലഭ്യമാകുന്ന സേവനങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍, സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള ഇടങ്ങള്‍, സഞ്ചരിക്കാനുള്ള വാഹനം എന്നിവ സംബന്ധിച്ച വിവരങ്ങളും സൗകര്യങ്ങളും നഗരസഭയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലും വെബ്സൈറ്റിലും ലഭ്യമാകും. ആദിവാസി കലാമേള, ഗ്രാമസന്ദര്‍ശനം പോലുള്ള വിവിധ പരിപാടികളും ഗ്രാമപഞ്ചായത്തുകളുടെയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയും നടപ്പാക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.

_

27/12/2023

*ഇന്റർ ഡിപ്പാർട്ട്മെന്റ് സെവൻസ് ഫുട്ബാൾ; മണ്ണാർക്കാട് ഫയർ ആന്റ് റെസ്ക്യൂ ടീം ജേതാക്കൾ*

മണ്ണാർക്കാട്: കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ
ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ
ബോധവൽക്കരണത്തിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച മണ്ണാർക്കാട് സംഘടിപ്പിച്ച ഇന്റർ
ഡിപ്പാർട്ട്മെന്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ
മണ്ണാർക്കാട് ഫയർ ആന്റ് റെസ്ക്യൂ ടീം ജേതാക്കളായി.

മത്സരത്തിൽ മണ്ണാർക്കാട് ഫയർ
ടീമിന് വേണ്ടി ആന്റ് റെസ്ക്യൂ ഫയർ ആന്റ് റെസ്ക്യൂ ടീമിന്
വേണ്ടി ഓഫീസർമാരായ എം.എസ് ഷബീർ, എം. ആർ രാഖിൽ, ടി. കെ
അൻസൽ ബാബു, എം മഹേഷ്,കെ പ്രശാന്ത് ശ്രീജിത്ത്,റിനോപോൾ, ഷഹീർ,രാഗേഷ്,ബിജോയ് എന്നിവർ കളിച്ചു.

ജേതാക്കൾക്ക് ലഭിച്ച ട്രോഫി മണ്ണാർക്കാട് ഫയർ ആന്റ്
റെസ്ക്യൂവിന് വേണ്ടി സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ്ഇബ്രാഹിം ഏറ്റുവാങ്ങി.

23/12/2023

*▫️മാനവിക സന്ദേശ യാത്ര സംഘടിപ്പിച്ചു.*

എടത്തനാട്ടുകര: ‘വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ 2024 ജനുവരി അവസാന വാരത്തിൽ കരിപ്പൂർ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി മാനവിക സന്ദേശ യാത്ര സംഘടിപ്പിച്ചു. കെ.എൻ.എം മർക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം പ്രസിഡണ്ട് റഷീദ് മാസ്റ്റർ ചതുരാല ഉദ്ഘാടനം നിർവ്വഹിച്ചു. ഉപ്പുകുളത്തു നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ വിവിധ പ്രദേശങളിലൂടെ സഞ്ചരിച്ച് രാത്രി 9 മണിക്ക് കോട്ടോപ്പാടത്ത് അവസാനിക്കും. മാനവിക സന്ദേശ യാത്രയുടെ വിവിധ പ്രദേശങ്ങളിൽ മുഖ്യാതിഥികളായി മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ ഷംസുദ്ദീൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ.പി മാനു, കെ.എൻ.എം മർക്കസുദ്ദഅവ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഉബൈദ് മാസ്റ്റർ കോട്ടോപ്പാടം തുടങിയവർ സംബന്ധിച്ചു. ജസീർ അൻസാരി, കെ.പി ഉബൈദുള്ള ഫാറൂഖി, പി.ടി റിയാസുദ്ദീൻ സുല്ലമി, ആഷിഖ് അസ്ഹരി, സമാഹ് ഫാറൂഖി, വീരാപ്പു അൻസാരി, മുസ്തഫ പൂക്കാടംഞ്ചേരി, ഹംസ ടി, ഗഫൂർ സ്വലാഹി തുടങിയവർ സംസാരിച്ചു.

22/12/2023

*അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു*

മണ്ണാർക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ
ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22, 2022, 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രീത ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ തെക്കൻ അദ്ധ്യക്ഷത വഹിച്ചു ...
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ മുഖ്യാഥിതിയായി.
ഡിവിഷൻ മെമ്പർ വി അബ്ദുൾ സലീം സ്വാഗതം പറഞ്ഞു.
ആശുപത്രിയുടെ ജീർണ്ണാവസ്ഥയിലായിരുന്ന ചുറ്റുമതിലുകൾ നവീകരിച്ച് പ്ലാസ്റ്ററിംഗ് , ചെയ്ന്റിംഗ് എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചു.
ഒ.പി. ബ്ലോക്കും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ചെയ്ന്റിംഗ് നടത്തി നവീകരണം പൂർത്തിയാക്കി , ആശുപത്രിയുടെ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചു.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെയും , കോർട്ടേഴ്സിന്റെ ഇലക്ട്രിക്ക് വയറിംഗ് എന്നിവ മാറ്റി നവീകരിക്കാനും സാധിച്ചു.
കൂടാതെ ഡിവിഷൻ വെമ്പർ വി. അബ്ദുൾ സലീം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ ടോയ്ലറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ സമിതി നിലയിൽ വന്നതിന് ശേഷം നേരത്തെ സായാഹ്ന ഒ.പി. ആരംഭിച്ചത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ... .

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ. പി . ബുഷറ , ബിജി ടോമി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷാബി ആറാട്ട് തൊടി . ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻടീച്ചർ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.റംലത്ത് ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ഷാനവാസ് മാസ്റ്റർ , മണികണ്ഠൻ വടശ്ശേരി ,
തങ്കം മഞ്ചാടിക്കൽ , പി വി കുര്യൻ, ആയിഷ ബാനു കാപ്പിൽ ,വാർഡ് മെമ്പർ പി. മുസ്തഫ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ഹംസ, അജിത വിത് നോട്ടിൽ, ലൈല ഷാജഹാൻ . പൊതുപ്രവർത്തകരായ
കെ.വേണു മാസ്റ്റർ , അഷറഫ് എന്ന ഇണ്ണി, രവികുമാർ , ബാബു മൈക്രോടെക്, തുടങ്ങിയവർ എന്നിവർ സംസാരിച്ചു .
ആശുപത്രി സുപ്രണ്ട് ഡോ: റാബിയ സി.പി. നന്ദി പറഞ്ഞു.
=

Address

Mannarkkad

Alerts

Be the first to know and let us send you an email when Mannarkkad on News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannarkkad on News:

Share

Category