Nachufun

Nachufun Nachufun

ഇത് എന്താണെന്ന് മനസ്സിലായോ
18/06/2025

ഇത് എന്താണെന്ന് മനസ്സിലായോ

01/04/2025

മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി എന്നിവരെ തെറിപറഞ്ഞു കഴിഞ്ഞെങ്കിൽ മിത്രങ്ങൾക്ക്, ഗോദ്ര സബർമതി എക്സ്പ്രസ്സ്‌ തീവെപ്പിന് പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ചിലരുടെ പേരുകൾ തരാം തുടർന്ന് തെറി വിളിക്കാൻ.

1) ബിജെപി നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്ത.

2) അടൽ ബിഹാരി വാജ്‌പേയിയുടെ അനന്തരവളും മുൻ ബിജെപി നേതാവുമായിരുന്ന കരുണ ശുക്ല.

3) ഗുജറാത്തിലെ പട്ടേല്‍ നേതാക്കള്‍ ആയ രാഹുല്‍ ദേശായിയും ലാല്‍ബായി പട്ടേലും.

4) മോദിക്കെതിരെ ഡൽഹിയിൽ പോയി സമരം ചെയ്ത വെന്തുമരിച്ച നാല് കർസേവകരുടെ കുടുംബാംഗങ്ങൾ.

5) പുറത്തു നിന്ന് ട്രയിൻ ആക്രമണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയ ഗുജറാത്ത് അഭ്യന്തര വകുപ്പിന് കീഴിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉദ്യോഗസ്ഥർ.

6) സബര്‍ മതി എക്സ്പ്രസിൽ തീ പടർന്നത് അകത്തു നിന്നാണെന്ന് കണ്ടെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ യുസി ബാനര്‍ജി അന്വേഷണ കമ്മീഷൻ.

7)അന്‍പതിനായിരം രൂപ പ്രതിഫലത്തിനാണ് തങ്ങൾ രണ്ടു മുസ്ലിം യുവാക്കള്‍ക്ക് 140 ലിറ്റര്‍ പെട്രോള്‍ വിറ്റ മൊഴി നൽകിയതെന്ന് തെഹൽകയുടെ ഒളികാമറ ഒപെറേഷനില്‍
തുറന്നു പറഞ്ഞ ഗോദ്രയിലെ പെട്രോള്‍ പമ്പ്‌ ജീവനക്കാര്‍ ആയിരുന്ന രാജ്നിസിംഗ്, പ്രതാപ്‌സിംഗ് പട്ടേല്‍.

🔥കൂടെ നിന്നവരുടെ ചതി, എല്ലാം നഷ്ടമായി; വാടക കൊടുക്കാന്‍ മൊബൈലും വാച്ചും വരെ വിറ്റു: ബഷീര്‍ ബഷി🔥മലയാളികള്‍ക്ക് സുപരിചിതരാ...
22/03/2025

🔥കൂടെ നിന്നവരുടെ ചതി, എല്ലാം നഷ്ടമായി; വാടക കൊടുക്കാന്‍ മൊബൈലും വാച്ചും വരെ വിറ്റു: ബഷീര്‍ ബഷി🔥

മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷിയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം കുടുംബ ജീവിതം നയിക്കുന്ന ബഷീര്‍ ആദ്യം പലര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ പിന്നീട് മലയാളികളുടെ പ്രിയപ്പെട്ടവരായി ഈ കുടുംബം മാറി. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയുമൊക്കെ.

ബഷിയുടെ ഭാര്യമാരും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ബഷീര്‍ ബഷിയും കുടുംബവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമായ, പണവും പ്രശസ്തിയുമെല്ലാമുള്ള ബഷിയുടെ ജീവിതം പക്ഷെ എന്നും ഇങ്ങനെയായിരുന്നില്ല.

ജീവിതത്തില്‍ താന്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു പോയ സമയമുണ്ടെന്നാണ് ബഷീര്‍ ബഷി ഒരിക്കല്‍ പറഞ്ഞത്. സുഹൃത്തുക്കളില്‍ നിന്നുണ്ടായ ചതിയെ തുടര്‍ന്ന് ബിസിനസ് തകര്‍ന്നു പോയതിനെക്കുറിച്ച് ഒരിക്കല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ബഷീര്‍ ബഷി മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ്. ബഷിയുടെ വാക്കുകളിലേക്ക്.

ബിസിനസൊക്കെ ഡെവലപ്പ് ആയി വന്ന സമയത്ത്, ഒരു സുപ്രഭാതത്തില്‍ കുറച്ച് പേരുടെ ചതിയും മറ്റും കാരണം എനിക്ക് ഒന്നുമില്ലാതായി. ഒന്ന് രണ്ട് മാസം ഞാന്‍ ഡിപ്രഷനിലായിരുന്നു. സുനുമോള്‍ കുഞ്ഞ് കൊച്ചാണ്. വീട് വാടക കൊടുക്കാന്‍ കയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചുമെല്ലാം വിട്ടു. വീടിന്റെ ഉള്ളില്‍ തന്നെയിരുന്ന് കരഞ്ഞു കരഞ്ഞു ഭയങ്കര ഡിപ്രഷനിലേക്ക് പോയിട്ടുണ്ട്. എന്നിട്ടും മനക്കട്ടിയുണ്ടാക്കി എല്ലാത്തിനേയും മറി കടന്നാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. പല ഘട്ടങ്ങളും കടന്നു പോയിട്ടുണ്ട്.

ജീവിതം എന്നാല്‍ നല്ലതും ചീത്തതുമെല്ലാം അനുഭവിക്കാനുള്ളതാണ്. ഈ ജീവിതത്തില്‍ നല്ല സമയങ്ങളും കടന്നു പോകും ചീത്ത സമയങ്ങളും കടന്നു പോകും. ചീത്ത സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ജീവിതം തീര്‍ന്നുവെന്നും എനിക്ക് ഇനിയൊരു നല്ല ജീവിതം വരില്ല എന്നും ചിന്തിക്കരുത്. അങ്ങനെ ചിന്തിച്ച് ജീവിതം അവസാനിപ്പിക്കുന്നവരും ഡിപ്രഷനില്‍ ജീവിതം നശിച്ചു പോകുന്നവരുമുണ്ട്. ഇപ്പോള്‍ ഇങ്ങനെ കടന്നു പോകുന്നുണ്ടെങ്കില്‍ നല്ല സമയം വരും. അതിനായി കാത്തിരിക്കുക, അതിനായി മുന്നോട്ട് പോവുക.

എന്റെ ജീവതം മാറുന്നത് നിസാരമായ ഒന്നൊന്നര വര്‍ഷത്തിനുള്ളിലാണ്. പണ്ടൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്റെ സ്വന്തമെന്ന് പറയാന്‍ ഈ ഭൂമയില്‍ ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങാന്‍ പറ്റിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണം, സ്വന്തം വീട്ടില്‍ കിടന്ന് മരിക്കണം, അതൊക്കെ ഭയങ്കരമായി ആഗ്രഹിച്ച് വിഷമിച്ചിട്ടുണ്ട്. എവിടുന്ന്! ലക്ഷങ്ങളും കോടികളും വേണം ഇന്ന് സ്ഥലം വാങ്ങാനും വീട് വെക്കാനുമൊക്കെ.

മഷൂറയെ കല്യാണം കഴിച്ച സമയത്തും ഞാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഷോപ്പും റെന്റിനായിരുന്നു. കല്യാണം കഴിച്ച സമയത്ത് ഇവളുടെ വാപ്പയും ഉമ്മയുമൊക്കെ പറയുമായിരുന്നു നിനക്ക് എന്താണ് വേണ്ടതെന്ന് മനസുരുകി പ്രാര്‍ത്ഥിക്കാന്‍. എനിക്ക് സ്വന്തമായൊരു വീട് വേണം. അതിനിപ്പോ മാജിക്കൊന്നും നടക്കില്ലല്ലോ എന്ന് ഞാന്‍ പറയും. അത് മനസില്‍ തട്ടി പ്രാര്‍ത്ഥിച്ചോളാന്‍ അവര്‍ പറഞ്ഞു. മനസുരുകി പ്രാര്‍ത്ഥിച്ചു. ഭയങ്കര അത്ഭുതം. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് എല്ലാം മാറി.

ഒന്നുമില്ലാ എന്ന് കരുതുന്നിടത്തും മനസ് തളരരുത്. ജീവിതം മാറാന്‍ ഒരു മാസമോ രണ്ട് മാസമോ മതിയാകും. ഒറ്റയടിക്കായിരിക്കും മാറുക. അന്ന് ഒരു സെന്റിന് വേണ്ടി അത്ര ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച എന്റെ പേരില്‍ മൂന്നാലഞ്ച് പുരയിടമുണ്ട്. അത്യാവശ്യം നല്ല സെറ്റപ്പുണ്ട്. തൊട്ടപ്പുറത്ത് പുതിയ വീടു കൂടെ വാങ്ങിയിട്ടുണ്ട്. ദൈവം അത്ര വലിയവനാണ്.നമ്മുടെ മനസ് നന്നാക്കുക. നമ്മുടെ കുടുംബവും ജീവിതവും നോക്കുക. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് നടക്കാതിരിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതെ നമ്മുടെ ജീവിതത്തില്‍ ഫോക്കസ് ചെയ്ത് ജീവിച്ചാല്‍ എവിടെയെങ്കിലുമൊക്കെ എത്തും.

കടപ്പാട്..🙏🏻❤️

വർഷം 2005.ബാംഗ്ലൂർ.ശിവാജി നഗറിലെ ഒരു ചെറിയ കുടുംബം.അമ്മാ, ഞാൻ ഇറങ്ങുന്നു.ഇന്ന് നേരത്തെ ആണല്ലോ മോളെ? ഇതെന്താ ചാർട്ടോ? ഞാൻ...
22/03/2025

വർഷം 2005.
ബാംഗ്ലൂർ.

ശിവാജി നഗറിലെ ഒരു ചെറിയ കുടുംബം.

അമ്മാ, ഞാൻ ഇറങ്ങുന്നു.

ഇന്ന് നേരത്തെ ആണല്ലോ മോളെ? ഇതെന്താ ചാർട്ടോ?

ഞാൻ പറഞ്ഞില്ലേ അമ്മാ, ഇന്ന് പ്രസന്റേഷൻ ഉണ്ട്.

അമ്മ ഉടനെ നിവിയയുടെ ക്രീം എടുത്തോണ്ട് വന്ന ശേഷം.

ഇത് ഇട്ടോണ്ട് പോ മോളെ. സെമിനാറൊക്കെ അവതരിപ്പിക്കാനുള്ളതല്ലേ? മുഖം അങ്ങോട്ട്‌ വെട്ടി തിളങ്ങട്ടെ.

ആ ബെസ്റ്റ്!!! അമ്മക്ക് അറിയില്ലേ ഞാൻ ഒരു പൗഡർ പോലും ഇടില്ല എന്ന്? ഇപ്പോൾ തന്നെ ഒത്തിരി വൈകി. പോയി വരാം.

ഈശ്വരാ ഈ ജോലി എങ്കിലും എന്റെ മോൾക്ക് കിട്ടണേ...

ശേഷം തന്റെ കൈനറ്റിക് ഹോണ്ടയിൽ കയറി ആ പെൺകുട്ടി എങ്ങോട്ടോ യാത്ര തിരിച്ചു.

തല്ക്കാലം നമുക്ക് അവളെ പല്ലവി ഗൗഡ എന്ന് വിളിക്കാം.

മോള് രാവിലെ എങ്ങോട്ടാ ഉമേച്ചി പോയത്?

അവൾക്ക് 5 ദിവസം നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിങ്. ഇന്റർവ്യൂ ആദ്യമേ പാസ്സ് ആയി (പതിഞ്ഞ സ്വരത്തിൽ). ഇന്നെന്തോ സെമിനാറിന്റെ പ്രസന്റേഷൻ എങ്ങാണ്ട് ഉണ്ടത്രേ. നീ ആരോടേം പറയണ്ടാട്ടോ.

ഞാൻ ആരോട് പറയാനാ എന്റെ ഉമേച്ചി. എന്തായാലും നല്ല കാര്യം.

ഇനി അവൾക്ക് പറ്റിയ ഒരു ചെക്കനെ കൂടി കണ്ടെത്തണം.

ഇതേ സമയം ശിവാജി നഗറിന്റെ സമീപത്തുള്ള ഒരു കടയിൽ കയറിയ ശേഷം പല്ലവി.

ചേട്ടാ, രണ്ട് മാർക്കർ. ഒരെണ്ണം കട്ട ചുവപ്പും ഒരെണ്ണം കറുപ്പും ആയിക്കോട്ടെ.

ശേഷം ലതാജി ഭക്തയായ പല്ലവി ശിവാജി നഗറിലെ റോഡിൽ കൂടി പോകവേ മൂളിപ്പാട്ട് തുടങ്ങി...

🎵 Mere khwabon mein joh aaye
Aake mujhe chhed jaaye
Mere khwabon mein joh aaye
Aake mujhe chhed jaaye
Usse kaho kabhi samne toh aaye🎵

അന്നത്തെ ഒരു ഇരുപത്തൊന്നുകാരിക്ക് വേണ്ടി ഒരു അറുപത്താറുകാരി പാടി തകർത്ത ലെജെൻട്രി ഐറ്റം ❤️

ഇനി നമുക്ക് നേരെ ബാംഗ്ലൂരിലെ ചിന്നസ്വാമി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലോട്ട് പോകാം.

( NB: ദയവ് ചെയ്ത് ഇനി അങ്ങോട്ട് നിങ്ങൾ ധരിച്ചിരിക്കുന്ന ചെരുപ്പ് എന്ന 'ലോജിക്ക്' പുറത്ത് ഊരി വെച്ച ശേഷം മാത്രം സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കൂ, ക്ഷമിക്കണം വായിക്കൂ )

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം.

ചേട്ടാ ഗേറ്റ് തുറക്കാറായോ?

ആ ഇപ്പോൾ തുറക്കും.

അയ്യോ തുറക്കല്ലേ. ഞാൻ കൊടി അടിച്ചിട്ട് വരാം.

ആഹാ കുട്ടി ഇന്നും എത്തിയോ?

ഇന്നെന്താ വരക്കേണ്ടത്?

നമ്മുടെ രാജ്യം വലിയ ഒരു ലക്ഷ്യം മറി കടക്കാൻ ഇറങ്ങുകയല്ലേ? ഇന്ത്യൻ പതാക തന്നെയായിക്കോട്ടെ.

മുഖത്ത് ചായം പൂശവേ, നിവിയയുമായി പുറകെ വന്ന അമ്മയെ ഓർത്ത് ഊറി ഊറി ചിരിക്കുന്ന പല്ലവിയിലെ ക്രിക്കറ്റ്‌ ആരാധിക.

ചേട്ടാ, എനിക്ക് ഒരു ഹെല്പ് കൂടി ചെയ്ത് തരണം.

ഈ ചാർട്ട് പേപ്പറിൽ Zaheer I❤️U എന്ന് എഴുതി തരാമോ?

അങ്ങനെ തന്റെ മകളുടെ പ്രായമുള്ള പല്ലവിയുടെ ആഗ്രഹം കൊടി വരപ്പുകാരൻ ശിവരാജ് നിറവേറ്റി.

ശേഷം ആ വരികൾ എഴുതിയ അദ്ദേഹത്തിന്റെ കയ്യിൽ ഒരു ചുംബനവും നൽകി തുള്ളി ചാടി കൊണ്ട് ആ ഇരുപത്തൊന്നുകാരി ഗേറ്റിന് മുന്നിലേക്ക് ഓടി...

ഇന്ത്യ 🇮🇳 ഇന്ത്യ 🇮🇳

സച്ചിൻ ✌️ സച്ചിൻ

ആരവം മുഴങ്ങി.

കളി തുടങ്ങി കുറച്ച് സമയത്തിന് ശേഷം.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ ഉയർത്തിയ 570 എന്ന വമ്പൻ സ്കോറിനെ മറി കടക്കാൻ ഇറങ്ങിയ ഇന്ത്യൻ സ്കോർ ബോർഡിൽ ഇപ്പോൾ ഉള്ളത് ഒരു വിക്കറ്റ് നഷ്ടത്തിൽ 121 റൺസ്.

പാകിസ്താന്റെ ഓഫ്‌ ബ്രേക്ക്‌ ബൗളർ അർഷദ് ഖാൻ തന്റെ മൂന്നാം സ്പെൽ എറിയാൻ വന്നതിന് തൊട്ട് മുമ്പാണ് സ്റ്റേഡിയത്തിലെ ആ വലിയ സ്‌ക്രീനിൽ പല്ലവിയുടെ മുഖം ആദ്യമായി തെളിഞ്ഞത്.

മുഖത്ത് ശിവരാജ് വരച്ച് കൊടുത്ത ത്രിവർണ്ണ പതാകയും കയ്യിൽ Zaheer I❤️U എന്നെഴുതിയ പ്രണയാഭ്യർത്ഥനയും.

വലിയ സ്‌ക്രീനിൽ തന്റെ മുഖം ക്യാമറാമാൻ ഒപ്പിയെന്നറിഞ്ഞതോടെ പല്ലവിയിലെ കാമുകി നാണം കൊണ്ട് മുഖം മറച്ചു...

ക്രീസിൽ അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ഇന്ത്യയുടെ വൻമതിൽ ഹെൽമറ്റിലെ മുൻവശത്തെ വിടവിൽ കൂടി വിയർപ്പ് ഒഴുക്കി വിട്ട ശേഷം അടുത്ത പന്ത് സ്വന്തം കാൽകീഴിൽ പ്രതിരോധിച്ചിട്ടു.

സില്ലി പോയിന്റിൽ നിന്ന ലേ യുനീസ് ഖാൻ

: ഇയ്യാൾ ഇത് എന്തോന്ന്!!!

അങ്ങനെ ആ ഓവറും കഴിഞ്ഞു...

സ്കോർ ഇപ്പോഴും 121/1.

സേവാഗ് 82*
ദ്രാവിഡ്‌ 5*

എന്നാൽ ഇക്കുറി പരസ്യത്തിന് പോലും ഇട കൊടുക്കാതെ ക്യാമറാമാൻ നേരെ ഡ്രസിങ് റൂമിൽ ഇരിക്കുന്ന സഹീർ ഖാനെ ലക്ഷ്യമാക്കി ക്യാമറ ചലിപ്പിച്ചു.

അവിടെ കല്യാണം ഇവിടെ പാലു കാച്ചൽ എന്ന് ആംബുജാക്ഷൻ പറഞ്ഞ പോലെ മാറിയും തിരിഞ്ഞും സഹീറിനേയും പല്ലവിയേയും സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങി.

ക്യാമറാമാൻ അഴകപ്പന്റെ ( പല്ലവിയെ സംബന്ധിച്ചിടത്തോളം പുള്ളി അഴകപ്പൻ അല്ല പൊന്നപ്പൻ ആണ്) കൈകൾ എന്നിലെ കാമുകിയെ സഹീറിന് മുന്നിൽ എത്തിച്ചെന്ന് അറിഞ്ഞതും പല്ലവിയുടെ മുഖം ത്രിവർണ്ണ പതാകയെ പോലും അമ്പരപ്പിച്ച് കൊണ്ട് ചുവന്ന് തുടുത്തു...

ഇതേ സമയം സഹീറിന്റെ സമീപത്തിരുന്ന യുവരാജ് സഹീറിന്റെ കൈ പൊക്കി പല്ലവിയെ കാണിക്കാൻ തുനിഞ്ഞു.

അത് കണ്ടതും പല്ലവി സന്തോഷം കൊണ്ട് മതി മറന്ന് ഒരിക്കൽ കൂടി മുഖം മറച്ചു.

അളിയാ സക്കീ,

കണ്ടിട്ട് പാവം ഒരു കൊച്ച്.

യുവി? ഞാൻ അതിന് എന്ത് ചെയ്യാനാ?

നീ തിരിച്ചും ഇഷ്ടം ആണെന്ന് പറ.

അയ്യേ, പോടാ... എനിക്ക് എങ്ങും വയ്യ.

ഒന്നാമത് പാത്രക്കാര് ഓരോന്ന് കിട്ടാൻ കാത്തിരിക്കാ.

നീ പറയുന്നുണ്ടേൽ പറ. എന്നെ എങ്ങാനും ആയിരിക്കണമായിരുന്നു. എപ്പോൾ കേറി...

നിന്റെ കിം ശർമ്മ കേൾക്കണ്ട.

അവൾ കേട്ടാലും എനിക്ക് കുഴപ്പമില്ല.

സ്‌ക്രീനിൽ അപ്പോഴും സഹീറിനെ നോക്കി മുത്തം നൽകി കൊണ്ട് I love you പറയുന്ന പല്ലവിയെ കാണാം.

യുവി വീണ്ടും സഹീറിനെ ഇളക്കാൻ തുടങ്ങി.

അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കൂല്ലല്ലോ.

നിന്റെ കാര്യത്തിൽ അത് 101% ശരിയാ. ചാടി വന്ന് എറിയാൻ മാത്രം ഞാൻ നോക്കിയിട്ട് കൊള്ളാം.

സ്‌ക്രീനിൽ നാണത്തോടെ പുഞ്ചിരിക്കുന്ന സഹീർ ഖാൻ.

ഇതേ സമയം ക്രീസിൽ നിൽക്കുന്ന ലേ ദ്രാവിഡ്‌.

അടുത്ത ഓവർ കനേരിയ ആണെന്നാ തോന്നുന്നത്. 100 അടിക്കും വരെ കൊട്ടി നിന്നാൽ മതി.

വ്യക്തിഗത സ്കോർ 82 ൽ നിൽക്കുന്ന ലേ സേവാഗ്:

എന്റെ ജാമി, ഏതോ ഒരു കുട്ടി നമ്മുടെ സക്കിയെ പ്രൊപ്പോസ് ചെയ്യുന്നുണ്ട്. അതൊന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ മൂന്ന് സിക്സ് അടിച്ച് 100 ആക്കാമായിരുന്നു.

ദ്രാവിഡിന്റെ മുഖത്തെ ഭാവം!!!

ദൃശ്യം വീണ്ടും ഡ്രസിങ് റൂമിലേക്ക്.

ഇക്കുറി രണ്ടും കൽപ്പിച്ചോണ്ട് സാക്ഷാൽ യുവിയെ പോലും കാഴ്ചക്കാരൻ ആക്കി സഹീർ ഒരു യോർക്കർ മുത്തം പല്ലവിക്ക് നേരെ തൊടുത്തു വിട്ടു...

ഗാലറി മൊത്തം അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞ നിമിഷം.

ഈ കാഴ്ച കണ്ട് വീരു പോലും ചിരിച്ചു പോയി. ഒപ്പം മിസ്റ്റർ ബീൻ കണ്ടാൽ പോലും ചിരിക്കാത്ത പാകിസ്ഥാൻ നായകൻ ഇൻസിയും.

പല്ലവി ഒരിക്കൽ കൂടി നാണം കൊണ്ട് മുഖം മറക്കവേ ആ മനോഹര ദൃശ്യത്തിന് സ്‌ക്രീനിൽ തിരശ്ശീല വീണു...

അന്ന് കാണികൾക്ക് ഇരട്ടി മധുരം നൽകി കൊണ്ട് വീരു തന്റെ ഇരട്ട സെഞ്ച്വറിയും കുറിച്ചു.

ഇനി അന്നേ ദിവസത്തെ ശിവാജി നഗറിലെ സായാഹ്നത്തിലോട്ട് ഒന്നൂടി പോയി വരാം.

വീട്ടിൽ ചെന്നാൽ ഉടൻ DDLJ യിലെ കാജോളിനെ പോലെ കുളിച്ച് കയറി ടവ്വലും ചുറ്റി കട്ടിലിൽ കിടന്ന് ചാടി കുത്തി മറിയണം.

പല്ലവിക്ക് സന്തോഷം അടക്കി പിടിക്കാനായില്ല.

അവൾ വീണ്ടും അതേ പാട്ട് ഉറക്കെ പാടി കൊണ്ട് വീട്ടിലേക്ക് തിരിച്ചു.

ഉമേച്ചി നിങ്ങളുടെ മോൾ എവിടെ ട്രൈയിനിങ്ങിന് പോണെന്നാ പറഞ്ഞത്?

കഷ്ടം...

എങ്ങനെ ഉണ്ടായിരുന്നു നിന്റെ സെമിനാർ?

അമ്മ, അത് നന്നായി...

പല്ലവി വാക്കുകൾ മുഴുവിക്കും മുമ്പേ ഉമ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

ഇനി നീ ഈ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകരുത്. കേട്ടല്ലോ?

സഹീറിന്റെ ചിത്രങ്ങൾ കൊണ്ട് ചുമരുകൾ അലങ്കരിച്ചിരുന്ന പല്ലവിയുടെ മുറി എന്നന്നേക്കുമായി അടയ്ക്കപ്പെട്ട സായാഹ്നം.

അവളുടെ ഒരു ക്രിക്കറ്റ് പ്രാന്ത്.

ആളുകളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?

ഉമയുടെ ശകാരത്തിന് മുന്നിൽ വികാരാധിതയായി തല താഴ്ത്തി നിൽക്കാനേ പല്ലവിക്ക് സാധിച്ചുള്ളൂ.

ഇതേ സമയം പ്രാക്ടീസീന് ശേഷം ഹോട്ടലിലേക്ക് പോകവേ യുവിയെ കണ്ട ശിവരാജ്.

സാർ, സാർ ഒന്ന് നിൽക്കാമോ?

സഹീർ സാറിനെ പ്രൊപ്പോസ് ചെയ്ത ആ കുട്ടി കളി കഴിഞ്ഞ ശേഷം അദ്ദേഹത്തെ കാത്ത് ഓട്ടോഗ്രാഫ് വാങ്ങാൻ ഡ്രസിങ് റൂമിന്റെ മുന്നിൽ മണിക്കൂറുകളോളം നിന്നു. പക്ഷെ സെക്യൂരിറ്റി ടീം അവളെ വഴക്ക് പറഞ്ഞ് മടക്കിയയച്ചു.

ആണോ? നാളെ കളി കാണാൻ പുള്ളിക്കാരി വരുമെങ്കിൽ ഞാൻ സഹീറിനെ ആ കുട്ടിയുടെ മുന്നിൽ കൊണ്ട് വന്ന് നിർത്തും. പോരെ?

ആ കുട്ടി തീർച്ചയായും വരും. എനിക്ക് ഉറപ്പാ...

യുവരാജ് ഈ കാര്യം സഹീറിനോട് പറയുകയും പിറ്റേ ദിവസം അവൾക്കൊരു സമ്മാനം ഒരുക്കി സഹീറും യുവിയും പല്ലവിക്കായി ഡ്രസിങ് റൂമിൽ കാത്തിരുന്നു...

ഇന്നലെ വന്ന ആ പെൺകുട്ടി ഇന്ന് വന്നാൽ കയറ്റി വിടണം.

ശരി സാർ.

സെക്യൂരിറ്റി സമ്മതം മൂളി.

പക്ഷെ പല്ലവി?

എത്ര മനോഹരമായാണ് ഒരു ഫോണിന്റെയോ പ്രേമ ലേഖനങ്ങളുടെയോ അകമ്പടി ഇല്ലാതെ ഇരുവരും അവരുടെ പ്രണയം കൈ മാറിയത്.

വർഷങ്ങൾ കടന്നു പോയി...

2017
നവംബർ 17.

ക്രിക്കറ്റ്‌ താരം സഹീർ ഖാനും പ്രശസ്ത ബോളിവുഡ് നായിക സാഗരികയും തമ്മിൽ വിവാഹിതരായി.

ഏതോ ഒരു കോണിൽ ഇരുന്ന് നമ്മുടെ പല്ലവിയും ഈ വാർത്ത കണ്ടിട്ടുണ്ടാകാം.

വർഷം 2025 മാർച്ച്‌.

IPL ന്റെ ഭാഗമായിട്ട് കാറിൽ വന്നിറങ്ങിയ സഹീർ ഖാനെ സ്വീകരിക്കാൻ ഹോട്ടലിന് മുന്നിൽ ഒത്തിരി പേർ തടിച്ചു കൂടിയിരുന്നു.

കൂട്ടത്തിൽ Zaheer I❤️U എന്ന ബോർഡുമായി നമ്മുടെ സ്വന്തം പല്ലവിയും.

തന്റെ നെറ്റിയിൽ ചാർത്തിയ പൊട്ടും പേറി തിരിഞ്ഞു നടക്കവേ സഹീറിന്റെ കണ്ണുകൾ ഒരിക്കൽ കൂടി പല്ലവിയിൽ ഉടക്കി...

20 വർഷം മുമ്പ് സഹീറിനെ കണ്ട അതേ നാണത്തോടെ ഇക്കുറിയും പല്ലവി Zaheer I❤️U എന്ന വാക്കുകൾ കൊണ്ട് മുഖം മറച്ച് പുഞ്ചിരി തൂകി...

കുറച്ചു നേരം അവളെ തന്നെ നോക്കി നിന്ന ശേഷം അമ്പരപ്പ് വിട്ടു മാറാതെ സഹീർ ഹോട്ടൽ മുറിയിലേക്ക് നടന്നു നീങ്ങി.

ശേഷം ഇതേ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സഹീർ ഖാൻ പങ്ക് വെച്ചതോടുകൂടി പല്ലവി നേരെ ഗാന്ധി നഗറിൽ താമസിക്കുന്ന ഒരാളെ കാണാൻ പോയി.

ചേട്ടന് വയ്യാതെ ഇരുന്നിട്ടും ഇന്നലെ വന്ന് ഞാൻ ഒരിക്കൽ കൂടി Zaheer I❤️U എന്ന് എഴുതി തരാമോ എന്ന് ചോദിച്ചില്ലേ?

അത് ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നു.

മോളെ നീ ഇപ്പോഴും?

മൗനമായിരുന്നു ഇക്കുറി പല്ലവിയുടെ മറുപടി.

നിറകണ്ണുകളോടെ അന്നത്തെ അതേ കൊടിവരപ്പുകാരൻ ശിവരാജ് പല്ലവിയെ കെട്ടിപ്പുണർന്നു.

എനിക്ക് പുള്ളിയെ കെട്ടാനുള്ള തലയിലെഴുത്ത് ഇല്ലെങ്കിലും ചേട്ടന്റെ ഈ Zaheer I❤️U എഴുത്ത് പൊളിയാ...

അപ്പോഴാണ് പല്ലവിയുടെ ഫോണിലേക്ക് ആ കാൾ വന്നത്...

പല്ലവി, യുവി ആണ്. ഹാപ്പി ആയില്ലേ? അന്ന് സക്കി പല്ലവിക്ക് തരാൻ വാങ്ങിയ സമ്മാനം കൂടി പല്ലവിയുടെ അഡ്രസ്സിലേക്ക് അയച്ചിട്ടുണ്ട്.

എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റോളൂ...

Thank you so much SIR ❤️

തിരികെ വീട്ടിലെത്തിയ ശേഷം ഏതാണ്ട് 20 വർഷം പഴക്കമുള്ള ആ സമ്മാനപ്പൊതി ഏറെ ആകാംഷയോടെ പല്ലവി തുറക്കാൻ തുടങ്ങി...

അതിന് മുമ്പ് തന്റെ ഡയറിയിൽ അവൾ രണ്ട് വരി കോറിയിട്ടു...

" അവനത് മറക്കുവോളം, അവൾക്കത് മരിക്കുവോളം"

എഴുതിയത് ©️ ദർശരാജ്. ആർ.

(ഫിക്ഷൻ എഴുത്ത് )

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്...
17/03/2025

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്ചത്. (16/03/25) ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു...😥😥😥😥🙏....ആദരാജ്ഞലികൾ 🌹🌹

ചോദ്യോത്തരം
16/03/2025

ചോദ്യോത്തരം

Address

Kannamkund
Mannarkkad
678601

Alerts

Be the first to know and let us send you an email when Nachufun posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category