Flash News

Flash News സത്യം മാത്രം

29/01/2022
27/11/2021

അച്ഛന്റെ സ്വപ്നത്തിലേക്ക് അമ്മയുടെ വിയർപ്പു ദൂരം ... ❤️❤️❤️
മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്ത്.
സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. അവളെത്തിച്ചേർന്ന നേട്ടത്തിന് അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുണ്ട്. അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലമാണ് ഡോ. സി.പി. അശ്വിനി എന്ന മേൽവിലാസം.
തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്താണ്.
അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപു മരിച്ചു. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലായി.
കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി. മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.
ചെണ്ടയാടുള്ള കണ്ണൂർ നവോദയ വിദ്യാലയത്തിൽ നിന്ന് പത്താംക്ലാസ് പാസായ അശ്വിനി മാലൂർ ഗവ.എച്ച്എസ്എസിലാണ് പ്ലസ്ടു പഠിച്ചത്. തുടർന്ന് എൻട്രൻസ് എഴുതി ആയുർവേദ മെഡിക്കൽ കോളജിൽ പ്രവേശനം നേടി. കുറിച്യ വിഭാഗത്തിൽ ഈ മേഖലയിൽ നിന്നുള്ള ആദ്യത്തെ ആയുർവേദ ഡോക്ടർ കൂടിയാണ് അശ്വിനി.
അഭിനന്ദനങ്ങൾ ... ❤️❤️❤️❤️❤️

കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി.....ഉത്ര വധക്കേസിൽ പ്രതിക്ക്  ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെ...
13/10/2021

കുറ്റാന്വേഷണ രംഗത്ത്
കേരള പോലീസിന്
ഒരു പൊൻ തൂവൽ കൂടി.....

ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും.

കൊലപാതകമാണെന്ന സംശയം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ പി എസ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.

സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തിയാണ് കേരള പൊലീസിന് അഭിമാനകരമായി മാറിയ ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്.

ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ട് കേസുകൾ തെളിയിക്കാനാവാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് തന്നെ മികവുറ്റതും, പുതുമയാർന്നതുമായ അന്വേഷണ രീതികളിലൂടെ പ്രതി കുറ്റക്കാരനാണെന്ന കുറ്റപത്രം കോടതി ശരിവച്ചിരിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീ.ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.എസ്.മധുസൂദനൻ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.എ.അശോകൻ, പോലീസ് ഇൻസ്പെക്ടർ ശ്രീ.ആർ.പി.അനൂപ്‌കൃഷ്ണ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.സി.മനോജ്കുമാർ, കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ ശ്രീ.മഹേഷ് മോഹൻ, കൊല്ലം റൂറൽ കുന്നിക്കോട് പോലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.രമേഷ്കുമാർ, കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.ബി.എസ്.അനിൽകുമാർ,
കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.ഡി.അനിൽകുമാർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.ആർ.പ്രവീൺകുമാർ, കൊല്ലം റൂറൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.ആശീർ കോഹൂർ,
കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.എസ്.സജീന എന്നിവരാണ്
അന്വേഷണം നടത്തിയത്.

ഉത്ര വധക്കേസിന്റെ വിജയം ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി കഴിഞ്ഞു.

https://youtu.be/Gvf9fnbq4bU
12/10/2021

https://youtu.be/Gvf9fnbq4bU

to reduce belly fat 10 days |അടി വയറ്റിലെ കൊഴുപ്പ് ഇല്ലതാ ക്കാംFaster belly stomamach fat reduce dr...

പുതിയ തലമുറക്ക് വേണ്ടി ഇതിൽ  എതാണ്  നമ്മൾ കരുതി വെക്കേണ്ടത്.....?
07/08/2021

പുതിയ തലമുറക്ക് വേണ്ടി ഇതിൽ എതാണ് നമ്മൾ കരുതി വെക്കേണ്ടത്.....?

പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ.......തിരുവനന്തപുരം: ഭർത്ത...
27/06/2021

പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ.......

തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്.......

ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ. കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളിൽ പരാജയപ്പെട്ട് മരിക്കാനുള്ള ഊർജം നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.......

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ അവിടെ തടസ്സം സൃഷ്ടിച്ചു.അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.......

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി...

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.......

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.......

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’.......

https://youtu.be/aufFswMQD_A
11/06/2021

https://youtu.be/aufFswMQD_A

ഒരു പാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ ജ്യൂസിനെ കുറിച്ചാണ് പറയുന്നത്

22/05/2021

https://youtu.be/B5ഉകെന്ഹൈങ്ക്വ
04/12/2020

https://youtu.be/B5ഉകെന്ഹൈങ്ക്വ

അലർജി മാറാനുള്ള നല്ല ടിപ്സ് ആണ് ഈ വിഡിയോയിൽ പറയുന്നത് DISCLAIMER: The information provded on this channel and its videos is for gene...

Address

Palakkad
Mannarkkad

Website

Alerts

Be the first to know and let us send you an email when Flash News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share