Mannarkkad News

Mannarkkad News Your Media Friend

എം ഡി എം എ യുമായി യുവാക്കൾ പിടിയിൽഅലനല്ലൂർ:വിൽപ്പനക്കായി കൊണ്ട് വന്ന രാസലഹരി M**A യുമായി 2 യുവാക്കൾ അറസ്റ്റിൽ.എടത്തനാട്ട...
31/08/2025

എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

അലനല്ലൂർ:വിൽപ്പനക്കായി കൊണ്ട് വന്ന രാസലഹരി M**A യുമായി 2 യുവാക്കൾ അറസ്റ്റിൽ.എടത്തനാട്ടുകര വട്ടമണ്ണപ്പുറം മുണ്ടഞ്ചേരി വീട്ടിൽ മുഹമ്മദ് ഷമീൽ (27),വെട്ടത്തൂർ കളപ്പാടൻ വീട്ടിൽ മുഹമ്മദ് റാഷിദ് (27) എന്നിവരാണ് പിടിയിലായത്.സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സ്‌ക്വാഡും നാട്ടുകൽ പോലീസും ചേർന്നാണ് എടത്തനാട്ടുകരയിൽ വച്ച് ഇവരെ പിടികൂടിയത്.

30/08/2025

പാലക്കാട്ടെ പണിക്കർ കവടി നിരത്തി പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ

ജെസിബിയുടെ ചക്രം ഊരിത്തെറിച്ചുമണ്ണാർക്കാട്:ഓടിക്കൊണ്ടിരുന്ന ജെ സി ബിയുടെ ചക്രം ഊരിത്തെറിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴ റ...
30/08/2025

ജെസിബിയുടെ ചക്രം ഊരിത്തെറിച്ചു

മണ്ണാർക്കാട്:ഓടിക്കൊണ്ടിരുന്ന ജെ സി ബിയുടെ ചക്രം ഊരിത്തെറിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴ റിലയൻസ് പമ്പിന് സമീപമാണ് സംഭവം. ആർക്കും പരിക്കില്ല. വലിയ അപകടമാണ് ഒഴിവായത്.

Mannarkkad News

30/08/2025

ഓടിക്കൊണ്ടിരുന്ന ജെസിബിയുടെ ചക്രം ഊരിത്തെറിച്ചു

മോഷ്ടാവ് പിടിയിൽനാട്ടുകൽ:വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി.തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയ...
30/08/2025

മോഷ്ടാവ് പിടിയിൽ

നാട്ടുകൽ:വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി.തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടില്‍ കയറി 85,000 രൂപ,3 സ്വർണ വളകള്‍ എന്നിവ മോഷ്ടിച്ച കേസിലാണ് മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടില്‍ അബ്‌ദുള്‍ റസാഖ് (36) നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്.പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Mannarkkad News

29/08/2025

കോട്ടോപ്പാടത്ത് നടന്ന അതിഥി
തൊഴിലാളികളുടെ നബിദിന ഘോഷയാത്ര

വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചുഅട്ടപ്പാടി:ഓണാഘോഷത്തിനിടെ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു.അഗളി ഐ എച്ച്‌ ആര്‍ ഡി കോ...
29/08/2025

വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

അട്ടപ്പാടി:ഓണാഘോഷത്തിനിടെ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു.അഗളി ഐ എച്ച്‌ ആര്‍ ഡി കോളജ് വിദ്യാര്‍ഥി ജീവയാണ് മരിച്ചത്.വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ഥി മരിച്ചിരുന്നു.

രാഹുലിനെ സജീവമാക്കാൻ ഷാഫിപാലക്കാട്:ലൈംഗിക ആരോപണങ്ങളെത്തുടർന്ന് വിവാദത്തിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്...
29/08/2025

രാഹുലിനെ സജീവമാക്കാൻ ഷാഫി

പാലക്കാട്:ലൈംഗിക ആരോപണങ്ങളെത്തുടർന്ന് വിവാദത്തിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും മണ്ഡലത്തില്‍ സജീവമാക്കാൻ നീക്കവുമായി കോണ്‍ഗ്രസ്സിലെ 'എ' ഗ്രൂപ്പ്.ഷാഫി പറമ്ബിലിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്ന യോഗത്തിലാണ് ഈ തീരുമാനം.കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടില്‍ വെച്ചായിരുന്നു യോഗം.വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ച്‌ പൊതുരംഗത്ത് വീണ്ടും സജീവമാക്കാനാണ് 'എ' ഗ്രൂപ്പിന്റെ തീരുമാനം.വിവാദങ്ങളുടെ പേരില്‍ രാഹുല്‍ മണ്ഡലത്തില്‍നിന്ന് വിട്ടുനിന്നാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

ഷാഫി പറമ്ബില്‍ പാലക്കാട് എത്തിയപ്പോള്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് വന്നതെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം.

28/08/2025

പാപം ചെയ്തവർക്കുള്ള ശിക്ഷ ബൈബിളിലുണ്ടെന്ന് പി.കെ.ശശി

28/08/2025

മഴയെ മറികടന്ന ആവേശം....

ഗണേശോത്സവം മണ്ണാർക്കാട്

28/08/2025

ഗതാഗത കുരുക്കിനിടയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക

ഇന്ന് മണ്ണാർക്കാട് നഗരത്തിൽ നടന്ന സംഭവം

28/08/2025

KSRTC ബസ് വാടകക്കെടുത്ത് MVD നിയമങ്ങൾ ലംഘിച്ചുള്ള വിദ്യാർത്ഥികളുടെ ഓണാഘോഷം..

ഇത് സ്വകാര്യ ബസിലായിരുന്നേൽ വകുപ്പുകളുടെ സമീപനം എന്താകും ?

Mannarkkad News

Address

Mannarkkad
678762

Alerts

Be the first to know and let us send you an email when Mannarkkad News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannarkkad News:

Share