24/09/2025
കത്തീഡ്രൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ ബുധൻ, ഞായർ ദിവസങ്ങളിൽ മാവേലിക്കര ഗവൺമെൻ്റ് ആശുപത്രിയിൽ ഭക്ഷണം നൽകുന്ന കനിവ് പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു.
മാവേലിക്കര : പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ ബുധൻ, ഞായർ ദിവസങ്ങളിൽ മാവേലിക്കര ഗവൺമെൻ്റ് ആശുപത്രിയിലെ രോഗിക്കൽക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന കനിവ് പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. കത്തീഡ്രൽ വികാരി റവ.ഫാ.അജി കെ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. കത്തീഡ്രൽ സഹവികാരി ബൈജു തമ്പാൻ,സൊസൈറ്റി മാനേജർ സൈമൺ കെ വർഗീസ് കൊമ്പശ്ശേരിൽ , സെക്രട്ടറി വിനു ഡാനിയേൽ തുണ്ടുപറമ്പിൽ, ട്രഷറാർ തോമസ് കടവിൽ അലക്സാണ്ടർ , കത്തീഡ്രൽ ട്രസ്റ്റി ജി.കോശി തുണ്ടുപറമ്പിൽ, സെക്രട്ടറി ഷൈൻമോൻ വി.റ്റി, സൊസൈറ്റി ബോർഡ് അംഗങ്ങളായ കോശി ഇടിക്കുള, സജി പി ജോഷ്വാ, ജോൺസൺ ഗീവർഗീസ് കുട്ടി, ഡോ. അജിത്ത് തോമസ് മാത്യു, ടിനു തോമസ്, കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റെജിൻ മാത്യു തോമസ്, റെജി വർഗീസ്, സജു സി.ഐ തുടങ്ങിയവർ പങ്കെടുത്തു.