Kerala Temples «ॐ» കേരളത്തിലെ ക്ഷേത്രങ്ങൾ

  • Home
  • India
  • Mavelikara
  • Kerala Temples «ॐ» കേരളത്തിലെ ക്ഷേത്രങ്ങൾ

Kerala Temples «ॐ» കേരളത്തിലെ ക്ഷേത്രങ്ങൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Temples «ॐ» കേരളത്തിലെ ക്ഷേത്രങ്ങൾ, Video Creator, Mavelikara.
(1)

പന്തളം വലിയ ഗുരുസ്വാമി ശ്രീ കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🧡🧡🥰
28/01/2026

പന്തളം വലിയ ഗുരുസ്വാമി
ശ്രീ കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക്

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🧡🧡🥰

ഓം നമഃ ശിവായ
28/01/2026

ഓം നമഃ ശിവായ

ശബരിമലയിൽ കുംഭമാസ പൂജകൾക്കായി ശബരീശ സന്നിധി 12-02-2026 വൈകിട്ട് 5:00 മണിക്ക് തുറക്കും.. 17-02-2026 രാത്രി 10:00 മണിക്ക് ...
27/01/2026

ശബരിമലയിൽ കുംഭമാസ പൂജകൾക്കായി ശബരീശ സന്നിധി 12-02-2026 വൈകിട്ട് 5:00 മണിക്ക് തുറക്കും.. 17-02-2026 രാത്രി 10:00 മണിക്ക് ഹരിവരാസനം പാടി തിരുനട അടക്കും..

ദർശനത്തിനായി വിർച്ച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. ഔദ്യോഗിക വെബ്സൈറ്റ്: www.sabarimalaonline.org

സ്വാമിയേ ശരണം അയ്യപ്പാ....

ഏവൂരിലെ പപ്പടം പറത്തല്‍ ഇന്ന്------------------------------------ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള ഏവൂര്‍ ശ്രീകൃഷ്...
23/01/2026

ഏവൂരിലെ പപ്പടം പറത്തല്‍ ഇന്ന്
------------------------------------
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന്‍റെ സമാപനമായ ആറാട്ട് എഴുന്നള്ളത്ത് സമയത്താണ് പ്രസിദ്ധമായ പപ്പടം പറത്തല്‍ ചടങ്ങ് നടക്കുന്നത്. വൈകിട്ട് 6 മണിക്ക് മലമേല്‍ക്കോട് ആറാട്ട് കൊട്ടാരത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളുന്നതിനായി ക്ഷേത്രത്തിലെ കൊടിമരത്തിന്‍റെ വടക്കുവശം ആനപ്പുറത്തേക്ക് തിടമ്പ് എടുക്കുന്ന വേളയിലാണ് പപ്പടങ്ങള്‍ മഴപോലെ പെയ്തിറങ്ങുക.

ഏവൂര്‍ ക്ഷേത്രത്തില്‍ വെറ്റില, പപ്പടം എന്നിവ പറത്തുന്നത് എല്ലാദിവസവും നടക്കുന്ന ആചാരമാണ്. ക്ഷേത്രത്തിലെ ഉപദേവന്‍ കിരാത രൂപത്തിലുള്ള ശിവനാണ്. ശ്രീകോവില്‍ ഇല്ലാതെ വനത്തിന് സമാനമായ അന്തരീക്ഷത്തില്‍ വസിക്കുന്ന ശ്രീഭൂതനാഥന് അതുകൊണ്ട് പ്രകൃതിജന്യമായ വസ്തുക്കള്‍കൊണ്ടുള്ള വഴിപാടാണ് പ്രധാനം. നാളീകേരം കൊണ്ട് നീരാഞ്ജനം, നാളികേരം ഉടയ്ക്കല്‍, പച്ച പപ്പടം പറത്തല്‍, പച്ച വെറ്റില പറത്തല്‍ ഇവ കൂടാതെ വള്ളംകളി, ആയില്യം ചതുര്‍ശതം എന്നീ ആട്ടവിശേഷ ദിവസങ്ങളില്‍ രാത്രി കരക്കാരുടെ നേതൃത്വത്തില്‍ സ്വരൂപിക്കുന്ന നൂറുകണക്കിന് നാളീകേരം തിരുമേനിമാര്‍ ഇവിടുത്തെ മുമ്പില്‍ എറിഞ്ഞുടയ്ക്കുന്നതും ശബരിമലയിലേക്ക് ഇവിടുത്തെ തിരുനടയില്‍ നിന്നും കെട്ടുമുറുക്കി പുറപ്പെടുന്നതിന് മുമ്പ് സ്വാമിമാര്‍ നാളീകേരമുടയ്ക്കുന്നതും ഇവിടുത്തെ ആചാരമാണ്. പൊതുവെ ഗണപതിക്കാണ് നാളീകേരമുടയ്ക്കുന്നതെങ്കില്‍ ഇവിടെ ശ്രീഭൂതനാഥനാണ് ആ വഴിപാട്. കൂവളമാല, പൂക്കുലമാല എന്നിവയാണ് അലങ്കാരങ്ങള്‍.

ഏവൂര്‍ ക്ഷേത്രത്തിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ആല്‍ബത്തിലെ ശ്രീഭൂതനാഥസ്വാമിയെക്കുറിച്ചുള്ള വരികള്‍ ഇവിടെ കുറിക്കാം...

"ചെറുവനച്ചുവടിനെ ശ്രീകോവിലാക്കിയ ശ്രീഭൂതനാഥ സ്വാമി
ഇളനീര്‍ ഗംഗാ സ്നാനം ചെയ്യുമ്പോള്‍ ഇവിടം കൈലാസം
ഒരുജന്മദുഃഖമാം നാളീകേരം തിരുനട തന്നില്‍ ഉടയ്ക്കുമ്പോള്‍
മനസ്സിലെ മോഹങ്ങള്‍ പറന്നുയരുന്നു തളിര്‍വെറ്റിലയായി
ഒരു മോഹസമാഫല്യമായി....."

പപ്പടം പറത്തല്‍, വെറ്റില പറത്തല്‍, തേങ്ങയുടയ്ക്കല്‍ എന്നിവ ഏത് സമയത്തും നടത്താവുന്ന വഴിപാടാണ്. തിരുവുത്സവത്തിന്‍റെ ആറാട്ട് ദിനത്തില്‍ രാവിലെ കൊടിമരച്ചുവട്ടില്‍ ഉരുളിച്ച നടത്തുന്ന ഭക്തര്‍ ഉരുണ്ടുകഴിഞ്ഞ് കുളിച്ച് ഈറനായി വന്ന് കര്‍പ്പൂരം കത്തിക്കുകയും വെറ്റില, പപ്പടം എന്നിവ പറത്തുന്നതും വിശിഷ്ടമായ ചടങ്ങാണ്. അന്നേദിവസം വൈകിട്ട് ആറാട്ട് എഴുന്നള്ളതിന് മുമ്പുവരെ ശ്രീഭൂതനാഥസ്വാമി നടയില്‍ പപ്പടം പറത്തല്‍ ഇന്നും ഭക്തജനങ്ങള്‍ തുടര്‍ന്നുവരുന്നുണ്ട്. അങ്ങനെ പറത്തുന്ന പപ്പടം പിടിച്ചെടുക്കാനും പെറുക്കിയെടുക്കാനുമുള്ള ഭക്തജനങ്ങളുടെ തിരക്ക് ആറാട്ട് ഉത്സവത്തിന്‍റെ സുന്ദരമായ കാഴ്ചയാണ്.

ചതുര്‍ബാഹു മഹാവിഷ്ണു രൂപത്തിലുള്ള ശ്രീകൃഷ്ണസ്വാമിയാണ് ആറാട്ടിനായി എഴുന്നള്ളുന്നത്. വൈകിട്ട് 6 മണികഴിഞ്ഞ് ആറാട്ട് എഴുന്നള്ളാന്‍ ആന കൊടിമരത്തിന് വടക്കുവശം ശ്രീഭൂതനാഥസ്വാമി നടയുടെ പടിഞ്ഞാറുവശമാണ് നില്‍ക്കുന്നത്. സര്‍വ്വാഭരണ വിഭൂഷിതനായി ആറാട്ടിനായി ഭഗവാന്‍റെ തിടമ്പ് ആനപ്പുറത്തേക്ക് കയറ്റുമ്പോള്‍ ഭക്തജങ്ങള്‍ വഴുപാടായി കൊണ്ടുവരുന്ന പപ്പടങ്ങള്‍ ഒന്നാകെ മുകളിലേക്ക് വാരിവിതറുന്നതാണ് പ്രസിദ്ധമായ പപ്പടം പറത്തല്‍. ആറാട്ട് ദിവസത്തെ ഈ ആചാരത്തിന് പറയത്തക്ക പഴക്കമൊന്നുമില്ലെങ്കിലും ഭൂതനാഥസ്വാമി നടയിലെ പപ്പടം പറത്തല്‍ ഇവിടുത്തെ വിശേഷപ്പെട്ട ചടങ്ങുതന്നെയാണ്.

52 പള്ളിയോടകരകൾക്കും നാഥനായി തിരുവാറന്മുളയിൽ വാണരളും ദേശദേവൻ തിരുവാറന്മുളതമ്പുരാനിന്ന് ദേവഗംഗയാകും പുണ്യപമ്പയിൽ നടന്ന തി...
22/01/2026

52 പള്ളിയോടകരകൾക്കും നാഥനായി തിരുവാറന്മുളയിൽ വാണരളും ദേശദേവൻ തിരുവാറന്മുളതമ്പുരാനിന്ന് ദേവഗംഗയാകും പുണ്യപമ്പയിൽ നടന്ന തിരു ആറാട്ട്🪷🥹✨✨🪷
തിരുഃആറന്മുള ഉത്സവം 2026
ചിത്രം : വിനായക് ഇന്ദുശേഖരൻ

മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിസമാപ്തി കുറിച്ച് രാജപ്രതിനിധി ശബരിമല നട അടച്ചു പന്തളത്തേക്ക് യാത്ര തിരിക്കുന്നു 🙏🙏
20/01/2026

മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിസമാപ്തി കുറിച്ച് രാജപ്രതിനിധി ശബരിമല നട അടച്ചു പന്തളത്തേക്ക് യാത്ര തിരിക്കുന്നു 🙏🙏

ശബരിമല,മാളികപ്പുറത്ത്  ഇന്ന് നടന്ന മഹാഗുരുതി... സ്വാമിയേ ശരണമയ്യപ്പാ.. 🙏
19/01/2026

ശബരിമല,മാളികപ്പുറത്ത് ഇന്ന് നടന്ന മഹാഗുരുതി...
സ്വാമിയേ ശരണമയ്യപ്പാ.. 🙏

മകര വിളക്ക് കഴിഞ്ഞിട്ടും അയ്യനെ ഒരു നോക്ക് കാണാൻ വൻ തിരക്ക്..സ്വാമിയേ ശരണമയ്യപ്പ 🙏
17/01/2026

മകര വിളക്ക് കഴിഞ്ഞിട്ടും അയ്യനെ ഒരു നോക്ക് കാണാൻ വൻ തിരക്ക്..
സ്വാമിയേ ശരണമയ്യപ്പ 🙏

മണിമണ്ഡപത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പ് പതിനെട്ടാം പടി വരെ
16/01/2026

മണിമണ്ഡപത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പ് പതിനെട്ടാം പടി വരെ

ചെങ്ങന്നൂരമ്മ തൃപ്പൂത്തായി. ഈ മലയാള വർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണ് .. ആറാട്ട് ഞായറാഴ്ച 18-Jan-26 രാവിലെ ആറാട്ട് കടവിൽ...
15/01/2026

ചെങ്ങന്നൂരമ്മ തൃപ്പൂത്തായി. ഈ മലയാള വർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണ് .. ആറാട്ട് ഞായറാഴ്ച 18-Jan-26 രാവിലെ ആറാട്ട് കടവിൽ വെച്ച് നടത്തപ്പെടും...
അമ്മേ ശരണം, 🙏🙏

കലിയുഗത്തിലെ ചൈതന്യ സ്രോതസ്സ്: ക്ഷേത്രസങ്കല്പവും തത്വവും 🌀  കഠിനമായ രാജയോഗ-ഹടയോഗ സാധനകളിലൂടെയോ യാഗാദി കർമ്മങ്ങളിലൂടെയോ ഈ...
10/01/2026

കലിയുഗത്തിലെ ചൈതന്യ സ്രോതസ്സ്: ക്ഷേത്രസങ്കല്പവും തത്വവും 🌀
കഠിനമായ രാജയോഗ-ഹടയോഗ സാധനകളിലൂടെയോ യാഗാദി കർമ്മങ്ങളിലൂടെയോ ഈശ്വരസാക്ഷാത്കാരം നേടാൻ കലികാലത്തെ ദുർബലമായ മനസ്സിനും ശരീരത്തിനും സാധിക്കില്ല എന്ന് ദീർഘദർശനം ചെയ്ത ഋഷീശ്വരന്മാർ മാനവരാശിക്ക് നൽകിയ വരദാനമാണ് ക്ഷേത്രങ്ങൾ.
"ബ്രഹ്മവിദ് ബ്രഹ്മ ഭവ" (ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മമായിത്തീരുന്നു) എന്ന വേദസത്യത്തെ അടിസ്ഥാനമാക്കി, രൂപരഹിതമായ പരബ്രഹ്മത്തെ ഒരു 'ക്ഷേത്രപുരുഷന്റെ' രൂപത്തിൽ ആവിഷ്കരിച്ചിരിക്കുകയാണ് ഓരോ ക്ഷേത്രത്തിലും. പരശുരാമ പ്രോക്തമായ തന്ത്രവിധികളാൽ നിർമ്മിക്കപ്പെട്ട കേരളീയ ക്ഷേത്രങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് സാക്ഷാൽ ഈശ്വരന്റെ ജീവനുള്ള ശരീരമാണ്.
ഈ ക്ഷേത്രപുരുഷന്റെ ഓരോ അംഗങ്ങളും നമ്മുടെ ശരീരഭാഗങ്ങളുമായി ഐക്യപ്പെട്ടിരിക്കുന്നു:
🚩 ശരീരവും ക്ഷേത്രവും: ഒരു താന്ത്രിക വിശകലനം 🚩
ഗോപുരം: ഭഗവാന്റെ പാദപത്മങ്ങൾ.
ക്ഷേത്രമതിലുകൾ: ബലിഷ്ഠമായ കാലുകളും കാൽമുട്ടുകളും.
വലിയ ബലിക്കല്ല്: ശാരീരികമായ ആധാരമായ അരക്കെട്ട്.
കൊടിമരം: കുണ്ഡലിനി ശക്തി പ്രവഹിക്കുന്ന നട്ടെല്ല് അഥവാ മേരുദണ്ഡ്.
പുറത്തെ പ്രദക്ഷിണവഴി: ക്ഷേത്രപുരുഷന്റെ വയർ (കുക്ഷി സ്ഥാനം).
നാലമ്പലം: കർമ്മസാക്ഷിയായ കൈകളും കൈമുട്ടുകളും.
മണ്ഡപം: ശിരസ്സിനെയും ഉടലിനെയും ബന്ധിപ്പിക്കുന്ന കഴുത്ത്.
ശ്രീകോവിൽ (ഗർഭഗൃഹം): സർവ്വചൈതന്യത്തിന്റെയും കേന്ദ്രമായ ശിരസ്സ്.
ദേഹോ ദേവാലയ പ്രോക്തോ ജീവോ ദേവസ്സനാതനഃ" - നമ്മുടെ ദേഹം തന്നെയാണ് ദേവാലയം എന്നും, അതിൽ കുടികൊള്ളുന്ന ആത്മാവാണ് ഈശ്വരനെന്നും ഈ തത്വം നമ്മെ ബോധിപ്പിക്കുന്നു. വിഗ്രഹത്തിലേക്ക് ആവാഹിക്കപ്പെട്ട ആ ചൈതന്യമാണ് ഭക്തരിലേക്ക് അനുഗ്രഹമായി പ്രസരിക്കുന്നത്. 🔱🕉️
✍️സനാതന ധർമ്മം

Address

Mavelikara
690510

Website

Alerts

Be the first to know and let us send you an email when Kerala Temples «ॐ» കേരളത്തിലെ ക്ഷേത്രങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category