Sabha Doothan : Zeraphim News

Sabha Doothan : Zeraphim News Estd 2011 http://sabhadoothan.com/
Unofficial Facebook Mar Thoma Church Media Page .A fellowship page to kno
(2)

Estd 2011 http://sabhadoothan.com/
Unofficial Facebook Mar Thoma News Page .A fellowship page to know more about our Church & to share Prayer Requests

04/09/2026

Title (required)
KASSESSA ORDINATION | DN. NISHANT PUTRAN, DN. TALARI SURESH |ANKOLA ST PAULS MAR THOMA CHURCH | DSMC

02/09/2026

ATHMEEYA THARANGAM | THARANGAM MISSION ACTION CENTRE, ARATTUPUZHA | 02.09.26 | DSMC MEDIA

30/08/2026

HOLY QURBANA | MYLOM CHRISTOS MAR THOMA CHURCH | 30.08.26 | DSMC MEDIA

28/08/2026

HOLY QURBANA | PRATHINIDHI MANDALAM 2025-26 | MALANKARA MAR THOMA SYRIAN CHURCH | DSMC MEDIA

24/08/2026

FUNERAL SERVICE I REV. N. I. MATHAI (92) EDAMALA
HOUSE, KUMPLAMPOIKA |25.08.26 | DSMC MEDIA

നിരണം സെന്റ് തോമസ് മാർത്തോമ്മ ഇടവക സഹവികാരി റവ സനോജ് ബാബു മാത്യുവിന്റെ മാതാവ് ശ്രീമതി സാറാമ്മ ബാബു (70 വയസ്സ്, പൂവത്തൂർ ...
24/08/2026

നിരണം സെന്റ് തോമസ് മാർത്തോമ്മ ഇടവക സഹവികാരി റവ സനോജ് ബാബു മാത്യുവിന്റെ മാതാവ് ശ്രീമതി സാറാമ്മ ബാബു (70 വയസ്സ്, പൂവത്തൂർ സെന്റ് പോൾസ് മാർത്തോമ ഇടവകാംഗം) നിര്യാതയായി... ആദരാഞ്ജലികൾ.🙏
അച്ചനെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കേണമേ.

23/08/2026

നെഹ്റു ട്രോഫി വിജയിച്ച അരോമ ബോട്ട് ക്ലബ് അംഗങ്ങൾ "ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം" എന്ന പാട്ട് പാടി ദൈവത്തെ മഹത്വീകരിക്കുന്നു..

 #മാരാമൺ_പള്ളി സ്ഥാപിതം 1440 #പുനരുദ്ധാരണം_നാൾ_വഴികൾ  #3“കിളിവാതിൽ”വലിയ വാതിൽ മുഴുവനായി തുറക്കാതെ ആളുകൾക്ക് അകത്തേക്കും ...
22/08/2026

#മാരാമൺ_പള്ളി
സ്ഥാപിതം 1440
#പുനരുദ്ധാരണം_നാൾ_വഴികൾ #3

“കിളിവാതിൽ”

വലിയ വാതിൽ മുഴുവനായി തുറക്കാതെ ആളുകൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള പരമ്പരാഗത വാതിൽ സംവിധാനമാണിത്. പഴയ ദേവാലയങ്ങളുടെ വാസ്തുശൈലിയിലും ഉപയോഗപ്രാധാന്യത്തിലും ഇത്തരം ചെറിയ വാതിലുകൾക്ക് പ്രത്യേകതയുണ്ട്.

ദേവാലയത്തിന്റെ പ്രധാന പ്രവേശനവാതിലിലും പാരമ്പര്യ നിർമ്മാണത്തിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വലിയ വാതിൽപാളിക്കുള്ളിൽ തന്നെ ഒരുക്കിയിട്ടുള്ള “കിളിവാതിൽ” ഇതിലെ ശ്രദ്ധേയമായൊരു സവിശേഷതയാണ്. പ്രധാന വാതിൽ മുഴുവനായി തുറക്കേണ്ട സാഹചര്യമില്ലാതെ ചെറിയ പ്രവേശനത്തിനും പുറത്തേക്കുള്ള സഞ്ചാരത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ വലിയ വാതിലിനുള്ളിൽ തന്നെ നിർമ്മിച്ചിട്ടുള്ള ഈ ചെറിയ വാതിൽ, പഴയ വാതിൽ നിർമ്മാണരീതിയുടെ ഭാഗമാണ്.

കാലക്രമത്തിൽ, കിളിവാതിലിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി അതിന്റെ തുറക്കാവുന്ന ഭാഗം അടച്ചുപൂട്ടിയിരുന്നു. ഇപ്പോഴത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ കിളിവാതിൽ വീണ്ടും തുറന്ന് പ്രവർത്തനക്ഷമമാക്കുകയാണ്. ഇതിലൂടെ വാതിലിന്റെ യഥാർത്ഥ രൂപഘടനയും പാരമ്പര്യ ഉപയോഗസവിശേഷതയും പരമാവധി നിലനിർത്തുന്നതിനാണ് ശ്രമം.

പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി നമ്മൾ ലക്ഷ്യമിടുന്നത്; കാലക്രമത്തിൽ മറഞ്ഞുപോയതായ യഥാർത്ഥ നിർമ്മാണസവിശേഷതകളെ തിരിച്ചറിഞ്ഞ്, സാധ്യമായിടത്ത് അവയെ തന്നെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ്.

Prepared by Ashwin (Parish Secretary)

 #മാരാമൺ_പള്ളി സ്ഥാപിതം 1440 #പുനരുദ്ധാരണം_നാൾ_വഴികൾ  #2മുഖവാരത്തിലെ അലങ്കാര ശില്പങ്ങളും ചിത്രപ്പണികളും വെട്ടുകല്ലിൽ കൊത...
22/08/2026

#മാരാമൺ_പള്ളി
സ്ഥാപിതം 1440
#പുനരുദ്ധാരണം_നാൾ_വഴികൾ #2

മുഖവാരത്തിലെ അലങ്കാര ശില്പങ്ങളും ചിത്രപ്പണികളും വെട്ടുകല്ലിൽ കൊത്തിയെടുത്തതിന് ശേഷം കുമ്മായം തേച്ചതാണ്. അത് യഥാർത്ഥ ശില്പഭാഷ നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയോടെയാണ് സംരക്ഷിക്കുന്നത്. പല ഘട്ടങ്ങളിലായി പൂശിയ എമൽഷൻ പെയിന്റ് പാളികൾ സൂക്ഷ്മമായി നീക്കം ചെയ്ത ശേഷം, പാരമ്പര്യ കുമ്മായ മിശ്രിതത്തോടൊപ്പം അതിസൂക്ഷ്മ മാർബിൾ പൊടി (കോലം പൊടി) ചേർത്ത് തയ്യാറാക്കുന്ന പരമ്പരാഗത ഫിനിഷിംഗ് മോർട്ടർ ഉപയോഗിച്ചാണ് കേടുപാടുകൾ സംഭവിച്ച ഭാഗങ്ങളുടെ പുനഃസ്ഥാപനം നടത്തുന്നത്. ആധുനിക സിമന്റ് അധിഷ്ഠിത ഫില്ലറുകൾക്ക് പകരം യഥാർത്ഥ നിർമ്മാണരീതിയുമായി യോജിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ മുഖവാരത്തിന്റെ പൈതൃക സ്വഭാവവും ശില്പഭംഗിയും സംരക്ഷിക്കപ്പെടുന്നു.

21/08/2026

Amazing talent.. Another performance from Ardhra Sajan.. നമ്മുടെ തൊണ്ടയിൽ നിന്ന് ഇങ്ങനെയൊക്കെ വ്യത്യസ്ത ശബ്ദങ്ങൾ ഉണ്ടാക്കാം എന്ന് ഈ മോള് കാണിച്ചു തന്നു. വിസ്മയമാണ്.. Really talented. It will be better to hear with headphone.
Sajan.. Guiness record holder.

Address

Sabha Doothan Interstate Now ZeraphimNews. Com
Mavelikara
689623

Alerts

Be the first to know and let us send you an email when Sabha Doothan : Zeraphim News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabha Doothan : Zeraphim News:

Shortcuts

Share