World One TV

World One TV WORLD ONE – Your ultimate destination for the latest Malayalam news and entertainment! Follow us for reliable updates, in-depth analysis, and engaging videos.

Stay updated with breaking news, trending stories, and exclusive entertainment content.

കുളിമുറിയിൽ വഴുതിവീണ് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു​വെഞ്ഞാറമൂട്: കുളിമുറിയിൽ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ എക്സൈസ് ഉദ്യോഗസ...
11/07/2026

കുളിമുറിയിൽ വഴുതിവീണ് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

​വെഞ്ഞാറമൂട്: കുളിമുറിയിൽ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു.
തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ ചാനക്കര മൈവളളി ഹൗസിൽ ജാബിർ (44) ആണ് മരിച്ചത്. ചൊവ്വ പുലർച്ചെ 4.15-ന് വെഞ്ഞാറമൂട് കോലിയക്കോട്ടുള്ള ഭാര്യവീടിലായിരുന്നു അപകടം. തലയ്ക്ക് ക്ഷതമേറ്റതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലർച്ചെ മരണപ്പെട്ടു.
ഭാര്യ: ഫാത്തിമ തസ്നിം. മകൻ: മുഹമ്മദ് ഫസ്ഹാൻ. സഹോദരങ്ങൾ: ഷാജഹാൻ മൈവളളി, ഷാജുദ്ദീൻ, സുലൈമാൻ, ഷെമില.

ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച്‌ കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ.അമ്മയുടെ ക്ലാര്‍ക്...
10/07/2026

ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച്‌ കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ.

അമ്മയുടെ ക്ലാര്‍ക്കായുള്ള സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ വണ്ടിയിടിച്ച്‌ അമ്മയെ കൊന്നത് സ്വന്തം മകള്‍.

കുടുംബ സ്വത്തിന്റെയും,സർക്കാർ ജോലിയുടെയും മോഹത്തില്‍ ബന്ധുക്കളുടെയും അക്രമികളുടെയും സഹായത്തോടെ ആയുഷി ശർമ്മ അമ്മ നീരജ് ശർമ്മയെ കൊലപ്പെടുത്തുകയായിരുന്നു. അമ്മയും മകളും തമ്മില്‍ മറ്റ് സ്വത്ത് തര്‍ക്കങ്ങളും നിലനിന്നിരുന്നു.

കുടുംബ സ്വത്തിന്റെ നിയന്ത്രണം നേടാനും സർക്കാർ ജോലി നേടാനും ജയ്‌പൂരിലെ 23 കാരിയായ ആയുഷി ശര്‍മ്മ സ്വന്തം അമ്മയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി അമ്മയുടെ കൊലപാതകത്തിന് ശേഷം പൊലീസ് കണ്ടെത്തി. ആയുഷി ശർമ്മയും അമ്മാവനും, ബന്ധുവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും, 7 ലക്ഷം രൂപയ്‌ക്ക് കൊലയാളികളെ നിയമിച്ചെന്നും, കൊലപാതകം ഒരു റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും അമ്മയെ ഒരു സ്കോർപിയോയില്‍ ഇടിച്ചുവീഴ്‌ത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

45 കാരിയായ നീരജ് ശർമ്മ കോടതിയില്‍ ലോവർ ഡിവിഷൻ ക്ലാർക്കായി (എല്‍ഡിസി) ജോലി ചെയ്തിരുന്നു, ഇവരെ ഇക്കഴിഞ്ഞ ജൂലൈ 3 ന് ജയ്‌പൂരിലെ പ്രതാപ് നഗർ പ്രദേശത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ആയുഷി ശർമ്മ, അമ്മാവൻ മോഹൻ സ്വരൂപ്, മറ്റ് ഗൂഢാലോചനക്കാരായ മോഹിത് ശർമ്മ, ആകാശ് ശർമ്മ, അരവിന്ദ് ശർമ്മ, ഹേമന്ത് ശർമ്മ, രോഹിത് ജാതവ് എന്നിവരുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയുഷിയുടെ ബന്ധുവായ ബല്‍റാം എന്ന രവി ഒളിവിലാണ്.

മകനെ ഒരു കോച്ചിംഗ് സെന്‍ററില്‍ ഇറക്കിയ ശേഷം നീരജ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണിക്കൂറില്‍ 130 കിലോമീറ്റർ വേഗതയില്‍ വന്ന സ്കോർപിയോ കാർ അവരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അവരുടെ ശരീരം ഏകദേശം 100 അടി ഉയരത്തിലേക്ക് പറന്നുയർന്ന് അവള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി ഓടി രക്ഷപ്പെട്ടു.

പൊലീസ് കണ്ടെത്തി ഇത് കൊലപാതകം

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക്, കൂട്ടിയിടി അപകടമല്ല, മറിച്ച്‌ ആസൂത്രിതമായ കൊലപാതകമാണെന്ന് സൂചന ലഭിച്ചു. നീരജയെ ഇടിച്ചിട്ട വാഹനത്തിന്റെ അസാധാരണ വേഗം കണ്ടാണ് ഇത് ആസൂത്രിതകൊലപാതകമാണെന്ന് പൊലീസിന് സംശയം ജനിച്ചത്. ഒന്നിലധികം കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്ന് പോലീസ് വിശേഷിപ്പിക്കുകയും അക്രമികളെ നിയമിക്കുകയും ചെയ്തു. നീരജിന്റെ ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചുവെന്ന് ഡിസിപി ഈസ്റ്റ് രഞ്ജിത ശർമ്മ പറഞ്ഞു. മരണശേഷം നീരജിന് അമ്മയുടെ ജോലി ലഭിക്കുകയും എല്‍ഡിസി ആയി സർവീസില്‍ ചേരുകയും ചെയ്തു.

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അമ്മയും മകളും തമ്മില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്‌, ആയുഷി തന്റെ അമ്മാവൻ മോഹൻ സ്വരൂപ്, കസിൻ ബല്‍റാം എന്ന രവി എന്നിവരുമായി ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. കൊലപാതകം നടത്താൻ മൂവരും ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമ്മയെ 7 ലക്ഷം രൂപയ്‌ക്ക് വാടകയ്‌ക്ക് എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

വാടകയ്‌ക്ക് എടുത്ത താർ എസ്‌യുവി ഉപയോഗിച്ച്‌ പ്രതി ആദ്യം നീരജിനെ നിരീക്ഷിച്ചെങ്കിലും ശ്രമം വിജയിച്ചില്ല എന്ന് പോലീസ് പറഞ്ഞു. സ്കോർപിയോ ഉപയോഗിച്ച്‌ അവസാന ആക്രമണം നടത്തുന്നതിന് മുമ്പ് ഒരു മാസത്തോളം അവർ അവളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

10/07/2026

കൈ നിറയെ സമ്മാനങ്ങളുമായി പന്തളം മൈക്രോ കോളേജ് അവതരിപ്പിക്കുന്ന Hit Your Future

10/07/2026

അതാണ് പ്രശ്നം ..സാറേ എന്ന് വിളിപ്പിച്ചതാ ...എം.എൽ.എ ജി സുധാകരനോട്...

10/07/2026

ഹെറോയിനുമായി ബംഗാൾ സ്വദേശി കായംകുളത്ത് പിടിയിൽ

സപര്യ പടനിലം പെനാൽറ്റി ഷൂടൗട്ട് തത്സമയം
09/07/2026

സപര്യ പടനിലം പെനാൽറ്റി ഷൂടൗട്ട് തത്സമയം

കൂടുതൽ വാർത്തകളും, വിനോദ, വിഞ്ജാന പ്രോഗ്രാമുകൾ നിങ്ങളിലേക്ക് എത്തുവ...

⚽🔥 *ആവേശം നിറച്ച് കെഎസ്ഇബിഒഎ ആലപ്പുഴയുടെ പെനാൽറ്റി ഷൂട്ടൗട്ട്!* 🔥⚽കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കൾച്ചറൽ ആൻ...
09/07/2026

⚽🔥 *ആവേശം നിറച്ച് കെഎസ്ഇബിഒഎ ആലപ്പുഴയുടെ പെനാൽറ്റി ഷൂട്ടൗട്ട്!* 🔥⚽

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കൾച്ചറൽ ആൻഡ് സ്പോർട്സ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 08/07/2026 ന് ആലപ്പുഴ *Alpite Sports Centre* ൽ വെച്ച് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ആവേശവും സംഘടനാ സൗഹൃദവും നിറഞ്ഞ ഒരു കായികോത്സവമായി മാറി.

ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി 7 ടീമുകളും, എട്ടാമതായി കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ സംഘടനാ അംഗങ്ങൾ ഉൾപ്പെട്ട സീനിയേഴ്സ് ഫോറം ടീമും മത്സരത്തിൽ പങ്കെടുത്തു. ഏകദേശം 80 അംഗങ്ങളുടെ സജീവ സാന്നിധ്യം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.

കെഎസ്ഇബിഒഎ സംസ്ഥാന സമിതി അംഗം *എം. ടി. മനോജ്* പരിപാടിയുടെ മുഖ്യ സംഘാടകനായി മികച്ച രീതിയിൽ നേതൃത്വം നൽകി. മത്സരങ്ങളുടെ സ്കോറർമാരായി ജില്ലാ എക്സിക്യൂട്ടീവ് അംഗം *പ്രമോദ് കുമാർ*, സംസ്ഥാന സമിതി അംഗം *ജൂലിയ എൽ. തിയഡോർ* എന്നിവർ പ്രവർത്തിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പാട്രനും ആലപ്പുഴ മുൻസിപ്പൽ കൗൺസിലറുമായ *എ. എം. നൗഫൽ* നിർവഹിച്ചു. തുടർന്ന് ഹരിപ്പാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ *നൗഷാദ് എ* കിക്കോഫ് ചെയ്ത് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചു.

വിജയികൾ
ഡോ. നന്ദകുമാർ എൻ. നേതൃത്വം നൽകിയ പോർച്ചുഗൽ ടീം — ആലപ്പുഴ ബി ടീം

റണ്ണറപ്പ്
സുജിത് കുമാർ പി. നേതൃത്വം നൽകിയ *ഇംഗ്ലണ്ട് ടീം* — മാവേലിക്കര ടീം

സെക്കൻഡ് റണ്ണറപ്പ്
സജികുമാർ ബി. നേതൃത്വം നൽകിയ ഫ്രാൻസ് ടീം — ചെങ്ങന്നൂർ ടീം

സീനിയേഴ്സ് ഫോറത്തിന്റെ ഉജ്ജ്വലമായ പങ്കാളിത്തം മത്സരങ്ങൾക്ക് പ്രത്യേക ആവേശവും സൗഹൃദാന്തരീക്ഷവും നൽകി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ആലപ്പുഴ മുൻസിപ്പൽ പ്രതിപക്ഷ നേതാവുമായ വി. ജി. വിഷ്ണു നിർവഹിച്ചു.

🌟 *വ്യക്തിഗത നേട്ടങ്ങൾ* 🌟

⭐ *Player of the Tournament*
ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിൾ അസിസ്റ്റന്റ് എൻജിനീയർ *അശ്വിനി*

⭐ ബെസ്റ്റ് സ്കോറർ
മാവേലിക്കര സബ്സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനീയർ *ദേവിശ്രീ ശശി*

⭐ ബെസ്റ്റ് ഗോൾകീപ്പർ
നൂറനാട് സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ *റെജീബ് ഖാൻ*

⭐ ബെസ്റ്റ് സീനിയർ പ്ലയെർ
*ഓമനക്കുട്ടൻ* , സീനിയേഴ്സ് ഫോറം അംഗം

സമാപന ചടങ്ങിൽ ഉദ്ഘാടകൻ വി. ജി. വിഷ്ണു,ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ബി. സുരേഷ് കുമാർ, ആലപ്പുഴ കൾച്ചറൽ ആൻഡ് സ്പോർട്സ് സബ് കമ്മിറ്റി ചെയർപേഴ്സൺ രാജേഷ് വാസുദേവൻ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനദാനം നടത്തി .

സീനിയേഴ്സ് ഫോറത്തിനു വേണ്ടി മധുലാൽ ജെ ചടങ്ങിന് ആശംസകൾ അറിയിച്ചു

സംഘടനാ ഐക്യവും കായിക ആവേശവും സൗഹൃദവും ഒരുമിച്ചുചേർന്ന മത്സരം സംഘടനാ അംഗങ്ങങ്ങൾക്ക് ഒരു നല്ല അനുഭവമായി.

കൈ നിറയെ സമ്മാനങ്ങൾ...!Hit Your Future
08/07/2026

കൈ നിറയെ സമ്മാനങ്ങൾ...!
Hit Your Future




08/07/2026

AAWK നൂറനാട് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

കെ.എസ്.ആർ.ടി.സി. ബസിൽ മനുഷ്യസ്നേഹത്തിന്റെ മാതൃക: നഴ്‌സ് ഷിൽഡാ സെബാസ്റ്റ്യന്റെ സമയോചിത ഇടപെടൽ.ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബ...
08/07/2026

കെ.എസ്.ആർ.ടി.സി. ബസിൽ മനുഷ്യസ്നേഹത്തിന്റെ മാതൃക: നഴ്‌സ് ഷിൽഡാ സെബാസ്റ്റ്യന്റെ സമയോചിത ഇടപെടൽ.

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. 7/7/2026 രാവിലെ ഏകദേശം 9.40-ഓടെ കരുവാറ്റയ്ക്ക് സമീപം വച്ചാണ് സംഭവം.
അതേ ബസിൽ യാത്ര ചെയ്തിരുന്ന കായംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഷിൽഡാ സെബാസ്റ്റ്യൻ ഉടൻ തന്നെ സമയോചിതമായി ഇടപെട്ട് പെൺകുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ പെൺകുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് തുടർചികിത്സ ലഭ്യമാക്കി.ഷിൽഡാ സെബാസ്റ്റ്യന്റെ ജാഗ്രതയും മനുഷ്യത്വപരമായ ഇടപെടലും പെൺകുട്ടിക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാകാൻ സഹായകമായി. നഴ്‌സിന്റെ മാതൃകാപരമായ സേവനത്തെ യാത്രക്കാരും ബസ് ജീവനക്കാരും അഭിനന്ദിച്ചു.

Address

617/A, Pattoor P. O, Padanilam, Nooranad
Mavelikara
690529

Alerts

Be the first to know and let us send you an email when World One TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category