
14/08/2025
ഒമാൻ മലയാളികൾക്കായ് അപൂർവ സാഹിത്യ വേദിയൊരുക്കാൻ
ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ്!ഒമാനിലെ പ്രവാസികളുടെ 100 ചെറുകഥകൾ പ്രസിദ്ധീകരിക്കും!
മസ്കറ്റ്: ഒമാനിലെ മലയാളി പ്രവാസികൾക്ക് തങ്ങളുടെ സാഹിത്യ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അപൂർവ അവസരം ഒരുക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ്.
ഒമാനിലെ മലയാളി പ്രവാസികളിൽ നിന്ന് 100 മലയാളം ലഘുകഥകൾ തെരഞ്ഞെടുത്ത്, ഐഎസ്ബിഎൻ അംഗീകരത്തോട് കൂടി മനോഹരമായ പുസ്തകരൂപത്തിൽ പ്രൊഫഷണൽ നിലവാരത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകർ അറിയിച്ചു.
പ്രവാസജീവിതത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളും, നാടിന്റെ ഓർമ്മകളും, ഹൃദയത്തിൽ പതിഞ്ഞ സംഭവങ്ങളും, സ്വപ്നങ്ങളും കഥാരൂപത്തിൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച വേദിയായിരിക്കും.
തിരഞ്ഞെടുത്ത കഥകൾ പ്രശസ്ത എഴുത്തുകാരുടെയും എഡിറ്റർമാരുടെയും പരിശോധനയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും! അതുവഴി ഓരോ സൃഷ്ടിക്കും ഉയർന്ന സാഹിത്യ നിലവാരവും പ്രസാധന മഹിമയും ഉറപ്പാക്കും.
സാഹിത്യലോകത്തേക്ക് ആദ്യമായി കാലെടുത്തു വെയ്ക്കുന്ന പുതുമുഖങ്ങൾക്കും, ഇതിനകം എഴുതുന്നവർക്ക് തങ്ങളുടെ സൃഷ്ടികൾ കൂടുതൽ വായനക്കാരിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി വലിയ പ്രോത്സാഹനമായിരിക്കും.
തെരഞ്ഞെടുത്ത 100 കഥകളിൽ നിന്നുള്ള മികച്ച 10 കഥകൾക്ക്, അടുത്ത വർഷം മസ്കറ്റിൽ സംഘടിപ്പിക്കുന്ന ഏഷ്യൻഗ്രാഫ്
ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രത്യേക ആദരം നൽകുന്നതായിരിക്കും.
📌 സമർപ്പണ മാർഗ്ഗനിർദ്ദേശങ്ങൾ:
കഥ മലയാളത്തിൽ തന്നെ ആയിരിക്കണം.
വാക്കുകളുടെ പരിധി: 1,000 മുതൽ 2,000 വരെ.
സ്വന്തം രചനയായിരിക്കണം; മറ്റുള്ളവരുടെ രചനകൾ പകർത്തുന്നത് അനുവദനീയമല്ല.
കഥകൾ Word/PDF രൂപത്തിൽ അയയ്ക്കണം.
📧 [email protected]
📞 +968 7808 8798
📚 മലയാള സാഹിത്യത്തെ സമ്പന്നമാക്കാൻ, നിങ്ങളുടെ കഥ ഇന്നുതന്നെ അയയ്ക്കൂ!✨