Ente Kodiyathur

Ente Kodiyathur കൊടിയത്തൂരുമായി ബന്ധപ്പെട്ട വാർത്തകൾ

സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം.സുപ്രഭാതം ദിനപത്രം പതിമൂന്നാം വാർഷിക ക്യാമ്പയിൻ വെസ്റ്റ് കൊടിയത്തൂർ ശാഖാതല ഉദ്ഘാട...
11/08/2026

സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം.

സുപ്രഭാതം ദിനപത്രം പതിമൂന്നാം വാർഷിക ക്യാമ്പയിൻ വെസ്റ്റ് കൊടിയത്തൂർ ശാഖാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്തിൽ നിന്നും പത്രം സ്വീകരിച്ച് കലാകാരനും ഡയറക്ടറുമായ ഫൈസൽ ഹുസൈൻ നിർവഹിച്ചു. ജനകീയ വിഷയങ്ങളിൽ സുപ്രഭാതത്തിന്റെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും പത്രത്തിൽ പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങൾ വായിക്കാൻ സമയം കണ്ടെത്താറുണ്ടെന്നും ഫൈസൽ ഹുസൈൻ പറഞ്ഞു. ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായി.

യൂനുസ് വാഫി, അബ്ദുറഹ്മാൻ ലത്തീഫി, മൊയ്തീൻ പുത്തലത്ത്, സാദിഖ് ചെറുവാടി, ഷബീർ ചെറുവാടി, ഹുസൈൻ ദാരിമി, റഫീഖ് മൗലവി സംബന്ധിച്ചു.

വ്യാപാരി ദിനം ആചരിച്ചു.കൊടിയത്തൂർ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വ്യാപാരി ദിനത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റിൽ ദിനാ...
11/08/2026

വ്യാപാരി ദിനം ആചരിച്ചു.

കൊടിയത്തൂർ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വ്യാപാരി ദിനത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റിൽ ദിനാചരണം നടത്തി. മുതിർന്ന അംഗം ടി.കെ അബ്ദുറഹ്മാൻ മാസ്റ്റർ പതാക ഉയർത്തി.

യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ഹനീഫ, കണ്ണാട്ടിൽ അബ്ദുസമദ്, പി പി ഫൈസൽ, സിപി മുഹമ്മദ്, അബ്ദുൽ അസീസ് എ. പി. തുടങ്ങിയവർ സംസാരിച്ചു.

"അർഹതക്കുള്ള അംഗീകാരം" മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്ത് റഫീഖ് തോട്ടുമുക്കത്തിന് അഭിനന്...
11/08/2026

"അർഹതക്കുള്ള അംഗീകാരം" മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്ത് റഫീഖ് തോട്ടുമുക്കത്തിന് അഭിനന്ദനങ്ങൾ.

✍️ ഗിരീഷ് കാരക്കുറ്റി.

മലയോര ഗ്രാമത്തിന്റെ മലമടക്കുകളിലും ഗ്രാമത്തിലും നഗരത്തിലും ഏതു പ്രതിസന്ധിഘട്ടത്തിലും ജനങ്ങളിലെത്തിക്കേണ്ട വാർത്തകൾ തൻ്റെ ക്യാമറ കണ്ണുകളിൽ പകർത്തി ലോകത്തെ അറിയിക്കുന്ന പ്രിയ സുഹൃത്ത് റഫീഖ് തോട്ടു മുക്കത്തിന് അർഹതപ്പെട്ട അംഗീകാരമാണ് മുക്കം പ്രസ് ക്ലബ് നൽകിയത്, അഭിനന്ദനങ്ങൾ.

കോരിച്ചൊരിയുന്ന മഴയിൽ ഭ്രാന്തിളകി വെള്ളരിമലയും മലയോരവും ആർത്തിരമ്പി അട്ടഹസിച്ച് പൊട്ടിചിതറിയൊഴുകും നേരം ഉറക്കമില്ലാ രാത്രികളാണ് റഫീക്കിന്.ആ ഭീകരത ലോകത്തെ അറിയിക്കാനും മുന്നറിയിപ്പ് നൽകാനും റഫീഖ് ഉണ്ടാകും.

കോവിഡ് വന്നാലും മഹാമാരി വന്നാലും റഫീക്കിന് വിശ്രമമില്ല. ആഘോഷങ്ങളും അപകടങ്ങളും മഹാസമ്മേളനങ്ങളും നേരിൽ കാണുന്നതുപോലെയാണ് റഫീക്കിന്റെ ക്യാമറ കണ്ണുകൾ പകർത്തുന്ന ദൃശ്യങ്ങൾ.

സമൂഹത്തിലെ നെറികേടുകൾക്കെതിരെ പ്രതികരിച്ചതിന് ഭീഷണിയും മർദ്ദനവും ഏറ്റുവാങ്ങിയ മാധ്യമപ്രവർത്തകനാണ് റഫീഖ്.

സത്യസന്ധതയോടെ ഇരുട്ടിൻ്റെ ഉള്ളറകളിലേക്ക് നിർഭയത്തോടെ കടന്നുചെന്ന് ദൃശ്യങ്ങൾ സഹിതം പകർത്തി പ്രക്ഷേപണം ചെയ്യുന്ന വാർത്തകൾ ചാട്ടുളി പോലെ കൊള്ളേണ്ടടത്ത് കൊള്ളുമ്പോൾ അതൊരു ജനവികാരമായി ഉയർന്നുവരികയും പ്രക്ഷോഭങ്ങളായി മാറുകയും ചെയ്യുമ്പോൾ അധികാര വർഗ്ഗങ്ങൾ ഉണരുകയും നീതിയുടെ കവാടങ്ങൾ തുറക്കുകയും ചെയ്യും.

ഏവർക്കും പ്രിയപ്പെട്ട റഫീഖ് തോട്ടുമുക്കത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

മുന്ന റംസാനെ ആദരിച്ചു.ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപ...
09/08/2026

മുന്ന റംസാനെ ആദരിച്ചു.

ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപറമ്പ് മസ്ജിദുൽ ഹുദ കമ്മിറ്റി ആദരിച്ചു.

മുന്ന റംസാനുള്ള മസ്ജിദുൽ ഹുദ പള്ളി കമ്മിറ്റിയുടെ ഉപഹാരം ഷാർജ ഇൻ്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ കെ മുഹ്‌സിൻ മാസ്റ്റർ നൽകി. ചടങ്ങിൽ പ്രസിഡന്റ് അബ്ദു മാസ്റ്റർ ചാലിൽ അധ്യക്ഷതയിൽ വഹിച്ചു. പരിപാടിയിൽ മസ്ജിദുൽ ഹുദ ഖത്വീബ് കെ.പി അലി അഷ്‌റഫ്, ഇ.എൻ അബ്ദുറഹ്മാൻ, കെ.സി കുഞ്ഞോക്കു, കെ.ജി അഷ്‌റഫ് എന്നിവർ സംസാരിച്ചു.

💢സൗത്ത് കൊടിയത്തൂർ വിദ്യാലയത്തിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.കൊടിയത്തൂർ: ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന...
07/08/2026

💢സൗത്ത് കൊടിയത്തൂർ വിദ്യാലയത്തിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.

കൊടിയത്തൂർ: ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ വിദ്യാലയത്തിലെ ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്രപ്രദർശനവും യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.
​വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ മാസ്റ്റർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യുദ്ധം വിതറുന്ന ദുരന്തങ്ങളെക്കുറിച്ചും സമാധാനത്തിന്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ​സീനിയർ അധ്യാപകൻ പി.സി മുജീബ് മാസ്റ്റർ ചടണ്ണിന് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൗട്ട് & ഗൈഡ് അധ്യാപകരായ നസീർ മണക്കാടിയിൽ, ഹസീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരത്തിലും ചരിത്രപ്രദർശനത്തിലും നിരവധി വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.

ഹിരോഷിമ ദിനം: യുദ്ധവിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എ...
07/08/2026

ഹിരോഷിമ ദിനം: യുദ്ധവിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

സ്‌കൂളിൽ നേരത്തെ എൻ എസ് എസ് നിർമ്മിച്ച ഗാന്ധി സ്ക്വയറിൽ
വിദ്യാർത്ഥികൾ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. "യുദ്ധമല്ല, സമാധാനമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ അടിത്തറ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എൻഎസ്എസ് വളണ്ടിയർമാർ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്.

പരിപാടിക്ക്
പ്രിൻസിപ്പൽ പിടി ഇസമയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, നജ് വ ഹനീൻ, ഇർഷാദ് ഖാൻ, ഫഹദ് ചെറുപാടി വളണ്ടിയർമാരായ റസ്‌ല , ഹാദി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ
ഹിരോഷിമ ദിനത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിജ്ഞ

മാടാമ്പി കുടിവെള്ള പദ്ധതി സംരക്ഷണഭിത്തി തകർത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണം: വെൽഫെയർ പാർട്ടി.കൊടിയത്തൂർ...
07/08/2026

മാടാമ്പി കുടിവെള്ള പദ്ധതി സംരക്ഷണഭിത്തി തകർത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണം: വെൽഫെയർ പാർട്ടി.

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മാടാമ്പി ഉന്നതിയിലെ അറുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ സംരക്ഷണ ഭിത്തി തകർത്ത സംഭവത്തിൽ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കുളം സന്ദർശിച്ച കമ്മിറ്റി ഭാരവാഹികൾ സംരക്ഷണ ഭിത്തി മനഃപൂർവം തകർത്തതിനെ തുടർന്ന് സമീപത്തുള്ള തോട്ടിൽ നിന്നും ക്രഷറുകളിൽ നിന്നും വരുന്ന സ്ലെറി കലർന്ന മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തി കുടിവെള്ളം ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായതായി വിലയിരുത്തി. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയെ ലക്ഷ്യമിട്ട് നടത്തിയ ഈ നടപടി പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ അടിസ്ഥാന അവകാശമായ ശുദ്ധജല ലഭ്യത തടസ്സപ്പെടുത്തുന്നതുമായ ഗുരുതരമായ സാമൂഹ്യദ്രോഹമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷനായി.
സെക്രട്ടറി ഇ.എൻ നദീറ, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, ബാവ പവർവേൾഡ്, ഗിരിജ മാടാമ്പി, വേലായുധൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഫോട്ടോ. മാടാമ്പി കുടിവെള്ള പദ്ധതി കുളം സന്ദർശിക്കുന്ന കമ്മിറ്റി ഭാരവാഹികൾ

🐕തെരുവുനായ ശല്യം: അടിയന്തിര നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. (04 Aug 26, Tue)കൊടിയത്തൂർ: കൊടിയത്തുർ ഗ്രാമ പഞ്ചായ...
04/08/2026

🐕തെരുവുനായ ശല്യം: അടിയന്തിര നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. (04 Aug 26, Tue)

കൊടിയത്തൂർ: കൊടിയത്തുർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങളും വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആദ്യഘട്ടത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനും തുടർന്ന് വന്ധ്യം കരണവും നടത്തും.

കഴിഞ്ഞ ദിവസമാണ് പന്നിക്കോട് അങ്ങാടിക്ക് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വയനാട് വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് ഭീതിപരത്തിയ നായ മൂന്ന് പേരെ കടിക്കുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുജ ടോം, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കസ്ന ഹമീദ്, സെക്രട്ടറി ഒ.എ അൻസു, ഡോ. കെ ഇന്ദു, ഡോ. കെ.കെ സുഭാഷ് രാജ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

💢റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു. (02 Aug 26, Sun)മുക്കം: 2026 നീറ്റ് എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്ക...
02/08/2026

💢റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു. (02 Aug 26, Sun)

മുക്കം: 2026 നീറ്റ് എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു. കൊടിയത്തൂർ കൊളായിൽ താമസിക്കുന്ന ജാഫറിന്റെ മകളാണ് റാനിയ എസ്.പി.

റാനിയ 647 മാർക്ക് സ്കോർ ചെയ്ത് ഓൾ ഇന്ത്യ ലെവലിൽ 1670-ാം റാങ്ക് കരസ്തമാക്കിയിട്ടുണ്ട്.

02/08/2026

കൊടിയത്തൂരിലെയും പരിസരപ്രദേശത്തെയും താഴ്ന്ന സ്ഥലങ്ങളും റോഡുകളും വെള്ളത്തിലായി.... വെള്ളം നിലവിൽ ഇറങ്ങി കൊണ്ടിരിക്കുന്നു...
സമയം: 10.30 AM
2-8-2026, ഞായർ

Address

Mukkam

Alerts

Be the first to know and let us send you an email when Ente Kodiyathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Kodiyathur:

Shortcuts

Share