14/03/2025
കമ്മ്യൂണിസ്റ്റ് കോൺഗ്രസ് കോട്ടകളിൽ കാവികൊണ്ട് പ്രതിരോധം തീർത്തു തൃശ്ശൂരിൽ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കിയ തൃശ്ശൂരിന്റെ ജനകീയ മുഖം.. ആദർശ രാഷ്ട്രീയത്തിന്റെ പോരാളി പ്രിയപ്പെട്ട ഗോപു ഏട്ടൻ..തൃശ്ശൂരിന്റെ അഭിമാനം 🚩🚩🚩
സംഘ പ്രസ്ഥാനങ്ങൾക്ക് ഒപ്പം നീണ്ട 50 വർഷങ്ങൾ..
9ആം വയസ്സിൽ RSS എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കൈപിടിച്ച് നടന്നു തുടങ്ങിയ നീണ്ട 50 വർഷങ്ങൾ..
1982 - 85 കാലം SFI കൊടികുത്തി വാണ കാലം സഖാവ് ബാലൻ എന്ന കേരളവർമ്മയിലെ SFI വിദ്യാർത്ഥി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സഹോദരി ശാന്തയുടെ ശക്തമായ എതിർ പ്രചരണത്തിൽ KSU ഒന്നാകെ തോറ്റപ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി കേരള വർമ്മയുടെ ചരിത്രത്തിൽ ആദ്യമായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി എന്ന ദേശീയ വിദ്യാർത്ഥി സംഘടനയുടെ പ്രധിനിധിയായി ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു.. അന്ന് ചുവപ്പൻ ഗുണ്ടകളുടെ ക്രൂര പീഡനം ഏറ്റു എന്റെ കാലുകൾക്ക് കാര്യമായ പരിക്ക് ഉണ്ടായി.. RSS എന്ന ദേശീയ പ്രസ്ഥാനം കൈ പിടിച്ചു വളർത്തിയ എനിക്ക് എന്നും വലുത് എന്റെ ധർമ്മവും രാജ്യവും എന്റെ പ്രസ്ഥാനവും ആയിരുന്നു.. സംഘ പ്രവർത്തനത്തിൽ ജില്ല ബൗദ്ധിക്യ പ്രമുഖ്,, നഗർ കാര്യവാഹ് :... സ്വദേശി ജാഗരണ മഞ്ച് സംസ്ഥാന സഹകൺവീനർഎബിവിപി യിലും യുവമോർച്ചയിലും സംസ്ഥാന ചുമതലകളും..പിന്നീട് ബിജെപിലും തൃശൂർ ജില്ലയിൽ മണ്ഡലം മുതൽ ഉള്ള വിവിധ ചുമതലകൾ ബിജെപി ജില്ല ജനറൽ സെക്രട്ടറി ആയും ജില്ലാ പ്രസിഡന്റ് ആയും.. ബിജെപി സംസ്ഥാന സെക്രട്ടറി ആയും സംസ്ഥാന വക്താവ് ആയും ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ് ആയും അന്നും ഇന്നും എന്നും പ്രസ്ഥാനത്തിന്റെ വിശ്വസ്തനായി പൊതുമണ്ഡലത്തിൽ യാത്ര തുടരുകയാണ്..യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് BJP ആഹ്വാനം അനുസരിച്ച് ജയലളിതയെ ഗുരുവായൂരിൽ തടഞ്ഞത് എൻ്റെ നേതൃത്വത്തിൽ 10 പേർ അന്ന് കരിപൂച്ചകളുടെ തോക്ക് എൻ്റെ ചങ്കിനു നേരെ വച്ചത് മാതൃഭൂമി മുൻ പേജിൽ ഫോട്ടോയോടെ പ്രധാന വാർത്ത ആക്കി..രാമായണഫെസ്റ്റുപോലെ എത്രയൊ സാംസ്കാരിക സമ്മേളനങ്ങൾ കഴിഞ്ഞ കുറെ കാലങ്ങളായി തൃശ്ശൂരിൽ നടത്തി വരുന്നു..അഴിമതിയുടെ കറപുരളാതെ ഒരു ആരോപണവും ഇന്ന് വരെ ഇല്ലാതെ കഴിഞ്ഞ 'കാല രാഷ്ടീയരംഗം തൃശ്ശൂരിലെ ഏറ്റവും കടുത്ത സങ്കീർണ്ണ .രാഷട്രീയ പ്രശ്നമായിരുന്നു BJP പ്രസിഡൻ്റ് ശ്രീശനും 500 പേരും പാർട്ടി വിട്ട് പോയത് അതിനെ ക്ഷമയോടെ നേരിട്ടു.മുൻവർഷത്തേക്കാൾ കൂടുതൽ സീറ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേടി..കൊടുങ്ങല്ലൂർ മുൻസിപ്പിലാറ്റിയെ വിജയത്തോട് അടുത്ത് എത്തിച്ച നേതൃത്യ സ്ഥാനം..ഇങ്ങനെ എത്രയെത്ര,, ഇതിനിടയിൽ 8 പുസ്തകം രചിച്ചു..1500 ലേഖനങ്ങൾ ഒപ്പം ജീവിതമാർഗ്ഗം ആയ വക്കീൽ പണി ഒരിക്കലും ഒഴിവാക്കിയില്ല, കുടുംബം നോക്കി കുട്ടികളെ നല്ല സ്ഥാനത്ത് എത്തിച്ചു....അതിനിടയിൽ കേരളത്തിന്റെ പ്രത്യേക പരിസ്ഥിതിയിൽ തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ്കളിൽ മത്സരിച്ചിട്ടുണ്ട്.. പരാജയപ്പെട്ടിട്ടും ഉണ്ട്.. കേരളത്തിലെ ആദ്യ ബിജെപി എംപി തൃശ്ശൂരിൽ ജയിച്ചപ്പോൾ ഇന്ന് അഭിമാനത്തോടെ പറയുകയാണ് തൃശൂരിലെ ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ പ്രവർത്തകരുടെയും സ്വപ്നം യാഥാർഥ്യം ആയി ശ്രീ സുരേഷ്‌ഗോപിയിലൂടെ.. വരാൻ ഇരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം സമ്മാനിക്കാൻ ഉള്ള കൂട്ടായ പ്രവർത്തനം നമുക്ക് ശക്തമാക്കാം.. പൊതു പരിപാടികളും,, ചാനൽ ചർച്ചകൾ വഴി നേരിട്ട് ആഴ്ചയിൽ 7/7 ദിവസവും ഞാൻ കർമ്മപഥത്തിൽ ഞാൻ ഉണ്ട്.. ഇതോടൊപ്പം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം കളിലും സജീവം ആയി ഉണ്ട്.. നമുക്ക് വേണ്ടിയല്ല നമ്മുടെ വരും തലമുറകൾ ഈ മണ്ണിൽ സുരക്ഷിതം ആയി ജീവിക്കണം എങ്കിൽ അന്തിമ വിജയം വരെ പോരാടിയെ പറ്റു.. ഞാൻ ഉണ്ടാവും എന്നും നിങ്ങൾക്കൊപ്പം.. നിങ്ങൾ ഉണ്ടാവില്ലേ ഈ പോരാട്ടത്തിൽ എന്നോടൊപ്പം.. ദേശീയതക്കൊപ്പം.. ബിജെപിക്ക് ഒപ്പം..