15/09/2021
മൂന്നാർ: മാങ്കുളം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു . വെള്ളച്ചാട്ടങ്ങ ളും സാഹസികത നിറഞ്ഞ ട്രക്കിങ് കേന്ദ്രങ്ങളും പുഴ കളും അരുവികളും മനോഹരിത ഭൂപ്രകൃതിയുമാണ് മാങ്കുളം വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയാക്കി മാ റ്റുന്നത് . നാല് വശങ്ങളും വനത്താൽ ചുറ്റപ്പെട്ട മാങ്കു ളം ഇവിടെയെത്തുന്ന ആരെയും ആകർഷിക്കും . ഈ തിരിച്ചറിവാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ മാ ങ്കുളത്തേക്ക് ആകർഷിക്കുന്നത് . രണ്ടുപതിറ്റാണ്ട് മു മ്പ് വരെ മാങ്കുളം കുഗ്രാമമായിട്ടാണ് അറിഞ്ഞുവരുന്ന ത് . 2001 ൽ മൂന്നാർ പഞ്ചായത്തിനെ വിഭജിച്ച് മാങ്കുളം പഞ്ചായത്ത് രൂപവത്കരിച്ചതോടെയാണ് ഇവിടെ വി കസന പാതയിലെത്തിയത്
123 ചതുരശ്ര കി ലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന മാങ്കുള ത്തിൻറെ മറ്റൊരു ആകർഷണം കരിന്തിരി , നല്ലതണ്ണി , മേനാച്ചേരി പുഴകളാണ് . നക്ഷത്രകുത്ത് , പെരുമ്പ ൻകുത്ത് , കോഴിവാലൻകുത്ത് , 33 വെള്ളച്ചാട്ടം , ചി ന്നാർകുത്ത് ഉൾപ്പെടെ 11 അതിമനോഹര വെള്ളച്ചാട്ട ങ്ങളും പ്രദേശത്തുണ്ട് . നാല് മണിക്കൂറിലധികം വന ത്തിലൂടെയുള്ള സാഹസിക ട്രക്കിങ് , ഡീപ്പ് ഫോറസ് റ്റ് ട്രക്കിങ് , എക്കോ ടൂറിസം , കാട്ടാനകളുടെ വിഹാര കേന്ദ്രമായ ആനകുളം എന്നിവയും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ് .