17/10/2022
https://youtu.be/n1dyiCiyCHE
കൊടുംകാടിനുള്ളിൽ ഏറുമാടത്തിൽ താമസിച്ച് തൊട്ടടുത്ത് വന്യമൃഗങ്ങളെ കാണാം |
കാടിന്റെ സൗന്ദര്യത്തിൽ മയങ്ങി , കാടിൻറെ ശബ്ദവും കാടിൻ്റെ വന്യതയും ആസ്വദിച്ച് ഇടപ്പാളയം വാച്ച് ടവറിൽ എത്തിയ ഞങ്ങളെ സ്വാഗതം ചെയ്യാൻ ടവറിന്റെ മുന്നിൽ നിന്നിരുന്ന ഒരു കൂട്ടം മ്ലാവുകളെയും അകലെനിന്നു കണ്ടാസ്വദിച്ചു. കാട്ടുപോത്തിൻ കൂട്ടങ്ങൾ രാത്രിയിൽ വാച്ച് ടവർ മുന്നിലുള്ള പുൽമേട്ടിൽ വരുമെന്ന് അജിത്ത് പറഞ്ഞു. അജിത്ത് കൊണ്ടുവന്ന വെൽകം ഡ്രിങ്ക്സ് കഴിച്ച് ടവറിന് ചുറ്റുമുള്ള ട്രഞ്ചിന് സൈഡിൽ കൂടി നടന്നു.
ആനയും പോത്തും പോലെയുളള വലിയ മൃഗങ്ങൾ കയറി നശിപ്പിക്കാതിരിക്കാൻ ഒരു വലിയ ട്രഞ്ചിന് ഉള്ളിലാണ് വാച്ച്ടവർ. അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നതിനായി ചെറിയ മരത്തടികൾ വച്ചിട്ടുണ്ട്. ഗൈഡായി വരുന്നവർക്കും ഫോറസ്റ്റ് ഓഫിസർക്കും താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും താഴെയും, സന്ദർശകർക്ക് മുകളിലും ആയിട്ടാണ് താമസം. വൃത്തിയായി സൂക്ഷികുന്ന ബാത്ത് റൂം താഴെയായി ഉണ്ട്. വെള്ളത്തിനായി ചെറിയ കിണറും ട്രഞ്ചിന് ഉള്ളിൽ തന്നെ കാണാം.
ശല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ മൊബൈൽ റേഞ്ചിനപ്പുറത്ത് കാടിന്റെ സംഗീതമാസ്വദിച്ച്, അകലെ തടകക്കരയിൽ മേഞ്ഞ് നടക്കുന്ന മ്ലാവുകളെ നോക്കിയും ഏതെങ്കിലും മൃഗങ്ങൾ ഇപ്പോൾ അടുത്ത് വരാൻ സാധ്യതയുണ്ടോ എന്ന് ആലോചിച്ചു പരസ്പരം തമാശകൾ പറഞ്ഞും റൂമിലെ ബാൽക്കണിയിൽ കണ്ണുകൾ പായിച്ചിരുന്നു. ഒരു കടുവ എങ്കിലും മിനിമം വരണമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഇരിപ്പ്. കടുവ വന്നില്ലെങ്കിലും ബാൽക്കണിയിൽ ഇരുന്നു ഞങ്ങൾ കണ്ടത് ചെങ്കീരിയെയാണ്. അവൻ തൻ്റെ ട്രക്ക് പാത്തിലൂടെയുള്ള ഒരു സഞ്ചാരം വളരെ രസകരമായി ഞങ്ങൾക്ക് തോന്നി.
ഇടപ്പാളയം വാച്ച് ടവറിൽ രണ്ടുപേർക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. പഴയകാലത്ത് ഒരു കാടിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി രാജാവ് നിർമ്മിച്ച ഒരു വാച്ച് ടവർ ആണിത്. ബാൽക്കണിയിൽ ഇരുന്ന് വന്യമൃഗങ്ങളെ കാണാൻ നമുക്ക് സാധിക്കും.
ഈ വാച്ച് ടവറിന്റെ ഇരുവശവും തടാകം കേറി കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ നടത്തം ഇതിന് സൈഡിൽ കൂടിയാകും. ചായ കുടിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ അജിത്താണ് പറഞ്ഞത് കാട്ടുപോത്തുകളും, മ്ലാവുകളും, ആനയും, അടുത്ത് വരുമെന്നും രാത്രിയിൽ മിക്കവാറും പോത്തുകൾ മുമ്പിൽ തന്നെയുള്ള പുൽമേടുകളിൽ കിടക്കുമെന്നും. ചായ കുടിച്ച് കുറച്ച് നേരം ട്രഞ്ചിന് വെളിയിൽ ഇറങ്ങി പുൽമേട്ടിൽ ഇരുന്ന് വർത്തമാനം പറഞ്ഞു. ആനകൾ ഈ വാച്ച് ടവറിന് ചുറ്റും വന്നു തമ്പടിക്കാറുണ്ടെന്നും അജിത്ത് പറഞ്ഞപ്പോൾ അങ്ങനെ ഞങ്ങൾക്കും കാണുവാൻ സാധിക്കട്ടെ എന്നുള്ള ഒരു പ്രാർത്ഥനയായി.
വീഡിയോ മുഴുവൻ കാണുവാനായി Offbeat Travellers എന്ന യൂട്യൂബ് ചാനലിൽ ഉണ്ട്. ലിങ്ക് കമൻറ് ബോക്സിൽ കൊടുത്തേക്കാം
WATCH TOWERCAMPING & TREKKING PROGRAM SCHEDULEDay – 1:Arrive at Thekkady and report at Tribal Heritage (TH) EDC Office (Near Bamboo Grove) at 02.00 PM. Upon ...