PRAYERS

PRAYERS ക്രിസ്ത്യൻ പ്രാർത്ഥനകൾ

ആകാശ സൈന്യാധിപനായ മിഖായേല്‍ മാലാഖയേ, അന്ധകാരശക്തികളെ കീഴടക്കുവാന്‍ അങ്ങേ മാദ്ധ്യസ്ഥം ഞങ്ങള്‍ക്ക് തുണയായിരിക്കട്ടെ. ദുഷ്ട...
02/08/2026

ആകാശ സൈന്യാധിപനായ മിഖായേല്‍ മാലാഖയേ, അന്ധകാരശക്തികളെ കീഴടക്കുവാന്‍ അങ്ങേ മാദ്ധ്യസ്ഥം ഞങ്ങള്‍ക്ക് തുണയായിരിക്കട്ടെ. ദുഷ്ടശക്തികളോടുളള പോരാട്ടത്തില്‍ അങ്ങ് ഞങ്ങളുടെ നായകനായിരിക്കണമേ. നാഥനും കര്‍ത്താവുമായ ഈശോയുടെ നാമത്തിലും പരി. കന്യാമറിയത്തിന്റെയും വി.മിഖായേല്‍ മാലാഖയുടെയും എല്ലാ ശ്ലിഹന്മാരുടെയും സകല വിശുധരുടെയും രക്തസാക്ഷികളുടെയും മധ്യസ്ഥസ്തത്തിലും ദുഷ്ടശക്തികൾ ‍ അകന്നുപോകട്ടെ. പിതാവും പുത്രനും പരിശുധാത്മാവുമായ സത്യദൈവത്തിന്‍റെ കല്പ്പനയാല്‍ പൈശാചിക ശക്തികള്‍ എത്ര ശക്തവും കഠോരവുമായിരുന്നാലും എത്ര അക്രമണ പ്രവണത പ്രകടമാക്കിയാലും അവയെ ആട്ടിപ്പുറത്താക്കുവാനുളള ധൈര്യവും ശക്തിയും വിശ്വാസ ചൈതന്യവും ഞങ്ങളില്‍ വളരട്ടെ. കുരിശിന്‍റെ ശക്തിയാല്‍ ദുഷ്ടഷക്തികളെ വിലക്കുന്നു. സര്‍വ്വശക്തനായ ദൈവമേ, അത്യുന്നതനായ ദൈവമേ, അനന്തനന്മയായ ദൈവമേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ വലതുകരം നിട്ടി ഞങ്ങളിലേക്ക്, ഞങ്ങളുടെ ഭവനത്തിലേക്ക്‌, അതിന്‍റെ പരിസരങ്ങളിലേക്ക്, പ്രവര്‍ത്തന ഉപകരണങ്ങളിലേക്ക്, ഞങ്ങളുടെ പ്രവര്‍ത്തന രംഗങ്ങളിലേക്ക്, വാഹനങ്ങളിലേക്ക്, നിന്‍റെ ശക്തി ഒഴുകണമേ. എല്ലാ ശത്രുദോഷങ്ങളില്‍നിന്നും ആഭിചാര ദോഷങ്ങളില്‍ നിന്നും ഞങ്ങള്‍ വിമോചിതരും സംരക്ഷിതരുമാകട്ടെ. ഈശോയെ ഞങ്ങളെ വീണ്ടെടുത്ത അങ്ങേ തിരുരക്തത്തല്‍ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കനമേ. എല്ലാ പൈശാചികശക്തികളെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ.പിതാവായ ദൈവമേ, ഞങ്ങളുടെ പ്രാര്‍ത്ഥന യേശുവിന്‍റെ നാമത്തില്‍ സമര്‍പ്പിക്കുന്നു. പരി.അമ്മേ, ശ്ലീഹാന്മാരെ, സകല വിശുദ്ധരെ, രക്തസാക്ഷികളെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വി.മിഖായേല്‍ മാലാഖയുടെയും കാവല്‍ മാലാഖാമാരുടെയും സംരക്ഷണം നിരന്തരം ഞങ്ങള്‍ക്കുണ്ടാകട്ടെ. ആമ്മേന്‍ (3 പ്രാവശ്യം ചൊല്ലുക)

കർത്താവാണ് എന്റെ ഇടയൻ.എനിക്കൊന്നിനും കുറവുണ്ടാവുകയില്ല                                 സങ്കീർത്തനം23/1                  ...
01/08/2026

കർത്താവാണ് എന്റെ ഇടയൻ.എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
സങ്കീർത്തനം23/1
നിത്യം പരിപാലിക്കുന്ന പരിശുദ്ധാത്മാവേ, ദൈവപരിപാലനയെ കുറിച്ചുള്ള ഉറച്ച ബോധ്യത്തോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞ...
31/07/2026

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഢകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി, സര്‍വ്വശക്തിയുളള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

അവന്റെ അമ്മ അവരോട് പറഞ്ഞു. അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.                                     യോഹന്നാൻ2/5           ...
31/07/2026

അവന്റെ അമ്മ അവരോട് പറഞ്ഞു. അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.
യോഹന്നാൻ2/5
ഓ! പരിശുദ്ധാത്മാവിന്റെ മണവാട്ടി, ബോധ ജ്ഞാനത്തിന്റെ സിംഹാസനമേ,ജ്ഞാന ചൈതന്യം ഞങ്ങളിൽ നിറയാൻ അമ്മേ പ്രാർത്ഥിക്കണമേ.

കര്‍ത്താവായ യേശുവേ, അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്...
30/07/2026

കര്‍ത്താവായ യേശുവേ, അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില് നിന്നും സംരക്ഷിക്കണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്ത്ത്നങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു.ആമ്മേന്‍.

പരിശുദ്ധരാജ്ഞി,കരുണയുടെ മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി . ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്...
30/07/2026

പരിശുദ്ധരാജ്ഞി,കരുണയുടെ മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി . ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണീരിന്‍റെ ഈ താഴ്‌വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു .ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്തെ, അങ്ങയുടെ കരുണയുളള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ.ഞങ്ങളുടെ ഈ പ്രവാസത്തിനുസേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രിഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെ.കരുണയും വാത്സല്യവും,മാധുര്യവും നിറഞ്ഞ കന്യകമറിയമെ. ആമ്മേന്

അങ്ങയുടെ സിംഹാസനത്തിൽ നിന്ന് എനിക്ക് ജ്ഞാനം നൽകണമേ. മനുഷ്യരുടെ മധ്യേ ഒരുവൻ പരിപൂർണ്ണനെങ്കിലും അങ്ങില്‍ നിന്നു വരുന്ന ജ്ഞ...
30/07/2026

അങ്ങയുടെ സിംഹാസനത്തിൽ നിന്ന് എനിക്ക് ജ്ഞാനം നൽകണമേ. മനുഷ്യരുടെ മധ്യേ ഒരുവൻ പരിപൂർണ്ണനെങ്കിലും അങ്ങില്‍ നിന്നു വരുന്ന ജ്ഞാനം ഇല്ലെങ്കിൽ അവൻ ഒന്നുമല്ല. അങ്ങയുടെ പ്രവർത്തികൾ അറിയുകയും ലോകസൃഷ്ടിയിൽ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്ത അങ്ങേയ്ക്ക് പ്രസാദകരവും അങ്ങയുടെ നിയമമനുസരിച്ച് ശരിയുമായ കാര്യങ്ങൾ അറിയുന്ന ജ്ഞാനം അങ്ങയോടൊത്തു വാഴുന്നു. വിശുദ്ധ സ്വർഗത്തിൽ നിന്ന് അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ അയച്ചുതരേണമേ. അവൾ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ.
ജ്ഞാനം 9/4-10

നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദ...
29/07/2026

നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.

കർത്താവിന്റെ ദൂതൻ ദൈവ ഭക്തരുടെചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു                     സങ്കീർത്തനം34/7
29/07/2026

കർത്താവിന്റെ ദൂതൻ ദൈവ ഭക്തരുടെചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു
സങ്കീർത്തനം34/7

നിങ്ങൾ ഇപ്രകാരം പറയണം നിനക്ക് സമാധാനം നിന്റെ ഭവനത്തിനും നിനക്കുള്ള സകലദിനും സമാധാനം.                                    ...
29/07/2026

നിങ്ങൾ ഇപ്രകാരം പറയണം നിനക്ക് സമാധാനം നിന്റെ ഭവനത്തിനും നിനക്കുള്ള സകലദിനും സമാധാനം.
1 സാമുവൽ25/6
സമാധാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ, സമാധാന ദൂതനായി എന്നെ മാറ്റണമേ.കർത്താവെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ.വിദ്വേഷമുള്ളിടത്ത് ക്ഷമയും , സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും , അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും , മനസിലാക്കപ്പെടുന്നതിനേക്കാൾ മനസിലാക്കുന്നതിനും , സ്‌നേഹിക്കപെടുന്നതിനേക്കാൾ സ്‌നേഹിക്കുന്നതിനും, എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത് . ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്. ആമേൻ . വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർത്ഥന

Address

Biji Reju
Muvattupuzha

Website

Alerts

Be the first to know and let us send you an email when PRAYERS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share