23/03/2024
#തിരുവനന്തപുരം ആർസിസി യിൽ ആദ്യമായി ചികിൽസക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
🌹കാൻസർ ആണ് എന്ന് സ്ഥിരീകരിക്കുമ്പോൾ നമ്മളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ.ഓരോ ദിവസവും നൂറിൽ കൂടുതൽ പുതിയ രോഗികൾ ആർസിസിയിലേക്ക് വരുന്നു. രാവിലെ 11 മണിക്ക് മുമ്പായി എത്തിചേരുക.
🌹കൈയ്യിൽ റേഷൻ കാർഡ് ആധാർ കാർഡ്. ചികിൽസാ കാർഡ് എന്നിവയുടെ ഒർജിനലും കോപ്പിയും ഉണ്ടാകണം' ഡോക്ടറിനെ കാണണമെങ്കിൽ ആർ സി സി യുടെ പേരിലുള്ള റഫറൻസ് ലെറ്ററും അസുഖം സ്ഥിരീകരിച്ചു കൊണ്ടുള്ള ലാബ് റിപ്പോർട്ടുകളും നിർബന്ധമായി വേണം..
🌹രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി ഒരു ഫോം തരും അതിൽ കാര്യങ്ങൾ ശരിയായും തെറ്റില്ലാതെയും.രേഖപ്പെടുത്തി കൊടുക്കണം ഫോം കൊടുത്തു കഴിഞ്ഞാൽ വീണ്ടും ന്യൂ രജിസ്ട്രേഷൻ കൗണ്ടറിൽ വിളിക്കുകയും അവിടെ നമ്മുടെ സാമ്പത്തിക സ്ഥിതികൾ പരിശോധിക്കുകയും അതിനനുസരിച്ച് കാർഡ് നൽകും.
🌹നമുക്ക് കാണേണ്ട ക്ലിനിക്കിൽ എത്തിക്കും A ക്ലിനിക് മുതൽ G ക്ലിനിക്കുകൾ വരെ ഉണ്ട്. രോഗം ബാധിക്കുന്ന ശരീര ഭാഗങളെ അനുസരിച്ചാണ് ക്ലിനിക്കുകൾ തരംതിരിച്ചിരിക്കുനത്.ചികിൽസാ കാർഡ് ഉള്ളവർ വെൽഫയർ ഓഫീസറെ കാണുകയും കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും വേണം.
🌹ന്യൂ patient ന്റെ full evaluations(ഫിസിക്കൽ ക്ലിനിക്കൽ, ഫാമിലി, ഫിനാൻഷ്യൽ ), jnr doctors patient case sheetil രേഖപ്പെടുത്തിയതിനു ശേഷം ആണ്. സീനിയർ ഡോക്ടർ കാണുന്നത്.
🌹ആർസിസിയിലെ ചികിൽസാ വിഭാഗങ്ങളെ അഞ്ചായി തിരിച്ചുണ്ട്. അവ
മെഡിക്കൽ ഓങ്കോളജി
റേഡിയേഷൻ ഓങ്കോളജി
സർജിക്കൽ ഓങ്കോളജി
പീഡിയാട്രിക് ഓങ്കോളജി
തൈറോയിഡ് ക്ലിനിക്ക് 🙏
ആദ്യമായ് വരുന്നവർ അനേഷണങ്ങൾക്ക് വിളിക്കാവുന്നതാണ് PH: ( 04712442541 )
ഷാജഹാൻ
കോഡിനേറ്റർ
ടിം വെൽഫെയർ
9699694969