Muvattupuzha TV

Muvattupuzha TV Muvattupuzha TV. Connecting Muvattupuzha. Owned and Operated by Nammude Muvattupuzha. Registered NGO. We Stand for Muvattupuzha District.

Connecting Muvattupuzha |
Channel owned and operated by Nammude Muvattupuzha.

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുപിറവം ആശുപത്രിപ്പടിക്ക് സ...
31/08/2025

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു;
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പിറവം ആശുപത്രിപ്പടിക്ക് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും ഥാർ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാരിൽ ആരും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

പിറവം ഭാഗത്തുനിന്ന് വന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്ത് നിന്നെത്തിയ ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടുവെങ്കിലും ക്രെയിൻ എത്തിച്ച് ആക്സിൽ ഒടിഞ്ഞ ലോറിയെയും ജീപ്പിനെയും റോഡിൽ നിന്ന് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ...
28/08/2025

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കേരള-കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം നിരോധിച്ചു

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

സെൻട്രൽ ജങ്ഷൻ–ശീമാട്ടി റൗണ്ടാന വരെ ടാറിങ്; രാത്രി 10 മുതൽ യാത്രക്കാർ ജാഗ്രത പാലിക്കണംകോട്ടയം | ആഗസ്റ്റ് 27, 2025: കോട്ടയ...
27/08/2025

സെൻട്രൽ ജങ്ഷൻ–ശീമാട്ടി റൗണ്ടാന വരെ ടാറിങ്; രാത്രി 10 മുതൽ യാത്രക്കാർ ജാഗ്രത പാലിക്കണം

കോട്ടയം | ആഗസ്റ്റ് 27, 2025: കോട്ടയം സെൻട്രൽ ജങ്ഷൻ മുതൽ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് പാത പുതുക്കൽ (ടാറിങ്) ജോലികൾ ഇന്നിറാവ് ആരംഭിക്കും. അതിനാൽ ഇന്ന് രാത്രി 10.00 മണി മുതൽ ഈ ഭാഗത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെടും

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതഒഡീഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ...
27/08/2025

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒഡീഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയേറി ശക്തമായ ന്യൂനമർദ്ദമായി. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിലും നേരിയ മുതൽ ഇടത്തരം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (ആഗസ്റ്റ് 27) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 27 മുതൽ 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ:

* കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത.
* പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യത.
* തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യംമുവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിൽ ...
27/08/2025

നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

മുവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി സ്വദേശി അനന്ദു ചന്ദ്രൻ (സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ) ആണ് മരിച്ചത്.
ടയർ പഞ്ചറായതിനെ തുടർന്ന് തടിയുമായി എത്തിയ ലോറി റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. വെള്ളൂർകുന്നം ഭാഗത്തു നിന്നും വന്ന അനന്ദുവിന്റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി ആണ് അപകടം ഉണ്ടായത്.
തലക്ക് ഗുരുതരമായ പരിക്കേറ്റ അനന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

ഇന്ത്യയിൽ 5 ലക്ഷം ChatGPT Plus അക്കൗണ്ടുകൾ സൗജന്യമായി: OpenAIയുടെ “India-first Learning Accelerator” പ്രഖ്യാപിച്ചുOpenAI...
27/08/2025

ഇന്ത്യയിൽ 5 ലക്ഷം ChatGPT Plus അക്കൗണ്ടുകൾ സൗജന്യമായി: OpenAIയുടെ “India-first Learning Accelerator” പ്രഖ്യാപിച്ചു

OpenAI ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വലിയ പാക്കേജുമായി എത്തുന്നു. രാജ്യത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും 6 മാസത്തിനുള്ളിൽ 5 ലക്ഷം ChatGPT/ChatGPT Plus അക്കൗണ്ടുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇത് OpenAIയുടെ “India-first Learning Accelerator” പദ്ധതിയുടെ ഭാഗമാണ്. പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം, AICTE (All India Council for Technical Education), കൂടാതെ ARISE നെറ്റ്‌വർക്ക് സ്കൂളുകൾ എന്നിവരുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി ഐ.ഐ.ടി മദ്രാസിന് ₹4.5 കോടി (ഏകദേശം $5 ലക്ഷം) വിലമതിക്കുന്ന ഗവേഷണ സഹായം നൽകുകയും ക്ലാസ് മുറികളിൽ AI ഉപയോഗത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് OpenAI വ്യക്തമാക്കി. ഇന്ത്യയിലെ പദ്ധതി ഏകോപിപ്പിക്കാൻ രാഘവ് ഗുപ്തയെ Education Country Head ആയി നിയമിച്ചിട്ടുണ്ട്.

അധ്യാപകർക്ക് പാഠ്യപദ്ധതി തയ്യാറാക്കൽ, വിലയിരുത്തൽ, ക്ലാസ് ഇടപെടൽ മുതലായവയ്ക്ക് പ്രീമിയം ChatGPT ആക്‌സസ്.

വിദ്യാർത്ഥികൾക്ക് Study Mode, ഇന്ററാക്ടീവ് ക്വിസ് അടക്കമുള്ള പഠന സവിശേഷതകൾ.

11 ഇന്ത്യൻ ഭാഷകൾ പിന്തുണ; ബേസിക് സ്മാർട്ട്‌ഫോണുകളിലും ഉപയോഗിക്കാനാവുന്ന ലഘു ആക്സസ്.

അക്കൗണ്ട് വിതരണം അടുത്ത 6 മാസത്തിനകം, യോഗ്യതയും അപേക്ഷോപാധികളും MoE/AICTE വഴി വിശദീകരിക്കും.

OpenAIയുടെ ഈ നീക്കം ഇന്ത്യയെ അവരുടെ ആഗോള വിദ്യാഭ്യാസ തന്ത്രത്തിലെ “lighthouse” മാർക്കറ്റായി കാണുന്നതിന്റെ തെളിവാണെന്ന് കമ്പനി സൂചിപ്പിച്ചു. അടുത്തിടെ ഇന്ത്യയിൽ ഓഫീസ് തുടങ്ങാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു.

എങ്ങനെ ലഭിക്കും?
അക്കൗണ്ടുകൾ സർക്കാർ സ്കൂളുകളിലെ അധ്യാപകർ/വിദ്യാർത്ഥികൾക്കും AICTE അംഗീകൃത സാങ്കേതിക സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾ മുഖേന വിതരണം ചെയ്യും. സംസ്ഥാന/സ്ഥാപന തലത്തിലുള്ള രജിസ്ട്രേഷൻ, പരിശീലന ഷെഡ്യൂൾ എന്നിവ വിദ്യാഭ്യാസ വകുപ്പ്/AICTE പിന്നീട് പ്രഖ്യാപിക്കും

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 9 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചുബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേ...
26/08/2025

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 9 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഇന്ന് ഉച്ചയ്ക്ക് ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത രണ്ട് ദിവസത്തിനകം ഇത് ശക്തിപ്പെട്ട് ശക്തിയേറിയ ന്യൂനമര്‍ദമായി മാറുമെന്ന് പ്രവചനം.

ഇന്നലെവരെ ന്യൂനമര്‍ദം രൂപപ്പെടുന്നതില്‍ വൈകിയേക്കാമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും, ഇന്ന് ഉച്ചയോടെ അത് വ്യക്തമായി. ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങളിലും മാറ്റം അനുഭവപ്പെട്ടു. രാവിലെ മിക്കയിടങ്ങളിലും വെയിലുണ്ടായിരുന്നപ്പോള്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴ പെയ്തു.

ഓഗസ്റ്റ് 29 വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി മുതല്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം നിലവിലുണ്ട്.

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ നാളെ (ബുധന്‍, 27/08/25) 9 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
➡️ ഇടുക്കി
➡️ എറണാകുളം
➡️ തൃശൂര്‍
➡️ പാലക്കാട്
➡️ മലപ്പുറം
➡️ കോഴിക്കോട്
➡️ വയനാട്
➡️ കണ്ണൂര്‍
➡️ കാസര്‍കോട്

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

പൂവിളിയോടെ പുത്തൻ സന്തോഷങ്ങൾക്ക് വാതിൽ തുറക്കുന്ന അത്താശംസകൾ!വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!...
26/08/2025

പൂവിളിയോടെ പുത്തൻ സന്തോഷങ്ങൾക്ക് വാതിൽ തുറക്കുന്ന അത്താശംസകൾ!

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

പഴയ വാഹന ഉടമകൾക്ക് ഇരുട്ടടിയായി – രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി മോട്ടോർ വാഹന വകുപ്പ്തിരുവനന്തപുരം: 20 വർഷം പഴക്കമുള്ള...
26/08/2025

പഴയ വാഹന ഉടമകൾക്ക് ഇരുട്ടടിയായി – രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ ഉയർത്തി. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവോടെ ആയിരക്കണക്കിന് വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയായിരിക്കുകയാണ്.

പുതിയ നിരക്കുകൾ പ്രകാരം:

ഇരുചക്രവാഹനങ്ങൾ: ₹500 → ₹2,000

നാലുചക്രവാഹനങ്ങൾ: ₹800 → ₹10,000

ഓട്ടോറിക്ഷകൾ: ₹800 → ₹5,000

ഇതിനൊപ്പം, പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് ഉൾപ്പെടെ മറ്റു ചെലവുകളും കൂടി ബാധകമാകും. അതുവഴി, ചെറുകാറുകളുടെ ഉടമകൾക്ക് മാത്രം 20,000 രൂപവരെ അധിക ചെലവ് വന്നേക്കും.

പഴയ വാഹനങ്ങൾ ഒഴിവാക്കിയും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പൊതുജനങ്ങൾക്ക് ഇത് വലിയ ഭാരമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ സംസ്ഥാനതല നടപടിഅമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ...
25/08/2025

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ സംസ്ഥാനതല നടപടി

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി ക്ലോറിനേഷൻ നടത്തി രോഗവ്യാപനം തടയുമെന്നു മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജലസ്രോതസ്സുകളുടെ ശുചിത്വപരിപാലനത്തില്‍ ജനങ്ങളും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി കേരളം; നാളെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രതിരുവനന്തപുരം ∙ പൊന്നിന്‍ ചിങ്ങത്തിന്റെ ആദ്യാഘ...
25/08/2025

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി കേരളം; നാളെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം ∙ പൊന്നിന്‍ ചിങ്ങത്തിന്റെ ആദ്യാഘോഷം നാളെ. മലയാളികൾ ആവേശത്തോടെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ വൈകുന്നേരം ഭംഗിയായി നടക്കും.

ഘോഷയാത്രയുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണത്തിന്റെ പൂവിളി മുഴങ്ങുന്ന നാളുകളിലേക്ക് കടക്കുമ്പോൾ, സംസ്ഥാനമെമ്പാടും പൂക്കളവും ഓണപ്പന്തലുകളും വിപണികളിലെ തിരക്കുമൊക്കെയായി ഉത്സവാന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതനാല് ജില്ലകളിൽ മഞ്ഞ ജാഗ്രതസംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്...
25/08/2025

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
നാല് ജില്ലകളിൽ മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ (ഓഗസ്റ്റ് 26) കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

നാളെ മുതല്‍ ഓഗസ്റ്റ് 28 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും. കടലിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

വാർത്തകൾക്ക് ഇടവേള, പക്ഷേ നിങ്ങളുടെ കൂടെ സഞ്ചാരം തുടരുന്നു!

For paid advertising / news contact - 9895712112

Address

Muvattupuzha
686661

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919846855371

Alerts

Be the first to know and let us send you an email when Muvattupuzha TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muvattupuzha TV:

Share