10/03/2016
പുളിയുറുമ്പ് | ഷോര്‍ട്ട് ഫിലിം | ട്രെയിലര്‍ - 1 മിനിറ്റ്
പുളിയുറുമ്പ് പ്രഹ്ലാദനേക്കുറിച്ചാണ്. 30 വയസ്സുള്ള അവിവാഹിതനായ ടെക്കിയാണ് പ്രഹ്ലാദന്‍. ഒരു IT കമ്പനിയിലെ HR ട്രെയിനര്‍ ആയി വര്‍ക്ക് ചെയ്യുന്നു. അയാളുടെ 'ലവ്' ലൈഫ്, കുഴപ്പം പിടിച്ചതാണ്, അമ്പേ പരാജയവും. കാട് പോലെ കയറുന്ന 'കഷണ്ടി'യില്‍, അയാള്‍ക്ക് ആശങ്ക ഏറെയുണ്ട്. പറ്റിയ ഒരു പെണ്ണിനെ കിട്ടാന്‍, നാലുപാടും ഓടി നടക്കുകയാണ് അയാള്. പെണ്ണു കിട്ടാത്ത പുളിപ്പ് തീര്‍ക്കാന്‍, അയാള്‍ കണ്ട എളുപ്പവഴി, ഓഫീസില്‍ ട്രെയിനിങ്ങിനെത്തുന്ന കുട്ടികളെ, flirt ചെയ്ത് ആത്മനിര്‍വൃതി അടയുക എന്നതാണ്. അതുകൊണ്ട് തന്നെ അയാളുടെ നീക്കങ്ങളെല്ലാം വളരെ കരുതലോടെയാണ്. ട്രെയിനിംഗ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ചെത്തിയതിനു ശേഷം മാത്രമേ, അവരോട് സംസാരിക്കാന്‍ തന്നെ അയാള്‍ കൂട്ടാക്കിയിരുന്നുള്ളൂ. കൂടാതെ അയാളുടെ കോണ്ടാക്റ്റ്സ് മുഴുവനും ഓണ്‍ലൈന്‍ വഴിയാണ്. ഫിസിക്കല്‍ മീറ്റിങ്ങുകള്‍ക്ക് അയാളൊരിക്കലും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
കഥയുടെ തുടക്കത്തില്‍, പ്രഹ്ലാദന്‍ താന്‍ പുതുതായി മേടിച്ച വീട്ടിലേക്ക് യാത്ര ചെയ്യുകയാണ്. അതൊരു ഗ്രാമത്തിലാണ്. വീട് മേടിച്ചതിനു ശേഷം ഇതയാളുടെ ആദ്യത്തെ വരവാണ്. അതിനായി നൈറ്റ് ഷിഫ്റ്റ് അയാള്‍ നേരത്തെ ഇറങ്ങി. ടൌണില്‍ ബസ്സിറങ്ങിയപ്പോ വെളുപ്പാന്‍ കാലമായി. പിന്നെ ഗ്രാമത്തിലേക്ക് ഒരു പത്രക്കാരന്റെ ലിഫ്റ്റ് കിട്ടി. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അയാളിറങ്ങിയത്, വീട്ടിലേക്കുള്ള വഴി കഴിഞ്ഞും ഏറേ അകലെയാണ്. വഴി തെറ്റി എന്നു മനസ്സിലായപ്പോ, ഒരു ആപ്പ് ഉപയോഗിച്ച്, അയാള്‍ വീട്ടിലേക്കുള്ള ഷോര്‍ട്ട് കട്ട് കണ്ടുപിടിക്കുന്നു. അതൊരു വിജനമായ ഇടവഴി ആണ്. ഒരു ചെറിയ മല അടിവാരത്തേക്കാണ് അത് ചെന്നെത്തുന്നത്. അവിടെ നിന്നും നോക്കിയാല്‍ മല മുകളില്‍ അയാളുടെ വീട് കാണാം. അയാള്‍ അത് ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. പക്ഷെ, പതിവില്ലാതെ ആ സമയത്തും അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വരുന്നു. ഓഫീസ് സബ് ഓര്‍ഡിനേറ്റ് 'ശ്രീ' ആണ്. തന്നെത്തേടി ഒരു പിടി പ്രശ്നങ്ങളും വരാന്‍ പോകുന്നു എന്ന് പ്രഹ്ലാദനു മനസ്സിലായി. ശ്രീയുടെ കോള്‍ പെട്ടന്ന് കട്ടായി. ഉടനെ മറ്റൊരു അനോണിമസ് നമ്പരില്‍ നിന്നും പ്രഹ്ലാദന് കോളെത്തി. പഴയ കോളേജ് മേറ്റ് മത്തായിച്ചന്‍ ആണ് ലൈനില്‍. ആളാരെന്നറിയാതെയാണ് പ്രഹ്ലാദന്‍ സംസാരിച്ചു തുടങ്ങുന്നതെങ്കിലും സംഭാഷണം പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് സുഗമമായി മുന്നോട്ട് പോകുന്നു. പക്ഷെ തന്റെ ഇപ്പോഴത്തെ flirt അഭിരാമി, സംസാര വിഷയമാകുന്നതോടെ തന്റെ ശത്രുവിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് പ്രഹ്ലാദനു ബോധ്യമാകുന്നു. ഇരുവരും തമ്മില്‍ സംസാരിച്ച് വഴക്കാവുന്നു. എന്തിനും മടിക്കാത്തവനാണ് മത്തായിച്ചന്‍. പ്രഹ്ലാദന്‍ അല്പസ്വല്പം പേടിയുള്ള ആളും. എന്തു വന്നാലും സമചിത്തതയോടെ ഈ പ്രശ്നത്തെ നേരിടണമെന്ന് പ്രഹ്ലാദന്‍ തീരുമാനിക്കുന്നു. പ്രഹ്ലാദന്റെ തീരുമാനത്തിനും അയാള്‍ക്കും തുടര്‍ന്ന്‍ എന്തു സംഭവിക്കുന്നു എന്നാണ് പുളിയുറുമ്പ് എന്ന സിനിമ ചിത്രീകരിക്കുന്നത്.
പുളിയുറുമ്പിന്റെ ദൈര്‍ഘ്യം 13 മിനിറ്റ് ആണ്. ഒരു മേക്കിംഗ് വീഡിയോ അവസാനം ആഡ് ചെയ്തിട്ടുണ്ട്. അതും കൂട്ടി ആകെ 18 മിനിറ്റ്സ്. സ്ക്രിപ്റ്റിന് ഇന്‍സ്പിരേഷന്‍ കിട്ടിയത് ഓ ഹെന്രിയുടെ 'വിച്ചസ് ലോവ്സ്; എന്ന ചെറുകഥയില്‍ നിന്നാണ്.
Puliyurumb is about Prahladan, a thirty year old techie, working in an IT company. He is a HR Trainer. His love life is unsuccessful and frustrated. He is wo...