01/10/2024
ആദ്യം തന്നെ ഒരു കഥാപാത്രവും അയാളുടെ വീടും കാണിച്ച് അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എസ്റ്റാബ്ലിഷ് ചെയ്യുന്നു. പക്ഷെ എന്താണ് സംഭവിച്ചത് ആർക്ക് ആണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാക്കാനുള്ള ഡീറ്റെയിൽസ് സംവിധായകൻ ഇട്ട് തരുന്നില്ല താനും. നമ്മൾ സിനിമ കാണുന്ന പ്രേക്ഷകർക്ക് മാത്രം അല്ല, ആ സംഭവത്തിന് ദൃസാക്ഷി എന്ന രീതിയിൽ പോലീസിനെ കൊണ്ടാക്ട് ചെയ്യുന്ന അസീസ് നെടുമങ്ങാട് അടക്കം ഉള്ള നാട്ടുകാരും ആ കേസ് അന്വേഷിക്കാൻ വരുന്ന പോലീസ് ഓഫീസഴ്സിനും അറിയില്ല, എന്താണ് സംഭവിച്ചത്, ആർക്ക് ആണ് സംഭവിച്ചത് എന്ന്. പക്ഷെ അവിടെ ഒരു ക്രൈം നടന്നിട്ടുണ്ട് എന്ന് മാത്രം അറിയാം . കേക്കുമ്പോ തന്നെ ഇതെന്ത് എന്ന ചോദ്യം ചിഹ്നം വരുന്നില്ലേ? ഇത് തന്നെയാണ് ത്രില്ലർ എന്ന് പറഞ്ഞു വരുന്ന പല ജനറിക് സിനിമകളിൽ നിന്നും "ഗുമസ്തനെ" മാറ്റി നിർത്തുന്നതും ഇൻട്രസ്റ്റിംഗ് ആക്കുന്നതും.
ഈ ഒരു മിസ്റ്ററി ക്ലൈമാക്സ് വരെ സിനിമ കീപ് ചെയ്യുന്നുണ്ട്. നമ്മൾ ആണേൽ സീറ്റിന്റെ തമ്പത്ത് നഖവും കടിച് ഇരുന്ന് പോകും. ഇതിലെ പ്രധാന സെൻട്രൽ റോൾ ആയ ഗുമസ്തൻ ആയി വരുന്നത് ജൈസ് ജോസ് ആണ്. പ്രശാന്ത് അലക്സാണ്ടാറിനു പുരുഷ പ്രേതത്തിൽ എല്ലാം കിട്ടിയ പോലുള്ള ഒരു reinvention ആണ് പുള്ളിക്ക് ഇവിടെ. ഗംഭീര പെർഫോമൻസ് ആയിരുന്നു. പുള്ളിയാണ് ഈ പടത്തിലെ മെയിൻ. അത് പോലെ തന്നെ ഷാജു ശ്രീധറും അടിപൊളി പെർഫോമൻസ് ആയിരുന്നു. ദിലീഷ് പോത്തൻ, ബിബിൻ ജോർജ് അടക്കമുള്ള കാസ്റ്റും നന്നായിരുന്നു. കഥയെ കുറിച്ച് കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആകും. ടെക്നിക്കൽ സൈഡ് റിച്ച് ആയിരുന്നു പടം. അത് പോലെ തന്നെ സ്റ്റീഫൻ ദേവസി ചെയ്ത ഒരു മെലഡി ഉണ്ട് ഇതിൽ. അടിപൊളി സോങ് ആയിരുന്നു.
ഗോളം, തലവന് ഒക്കെ പോലെ ഉപരി കിഷ്കിന്ധ ലെവലിൽ നിക്കണ ഒരു ത്രില്ലർ കാണണം എന്നുണ്ടേൽ ധൈര്യമായി കുടുംബം ആയി ടിക്കറ്റ് എടുക്കാം. സൗണ്ട് നല്ല പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ തിയറ്ററീന്ന് മിസ്സ് ചെയ്യണ്ട.