10/07/2026
മൂവാറ്റുപുഴ: മേഖലയിൽ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനുള്ള 'തുഫാൻ' പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. നഗരത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ആഭ്യന്തര മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന്, മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്. മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ഐ.പി.എസ്. ആണ് ഉന്നതതല യോഗം വിളിച്ചുകൂട്ടിയത്. വരും ദിവസങ്ങളിൽ വ്യാപക പരിശോധനകളും കർശന നിയമനടപടികളും ഉൾപ്പെടെയുള്ള രഹസ്യ നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും ലഹരി വ്യാപനത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യോഗം വ്യക്തമാക്കി.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, ഡി.വൈ.എസ്.പി. അബ്ദുൽ മുനീർ പി., ഇൻസ്‌പെക്ടർ അനിൽ ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പൊതൂർ, ഷാന്റി എബ്രഹാം, സീനത്ത് അസീസ്, രജിത സുധാകരൻ, റോജി കുറുപ്പുമഠം, വൈസ് പ്രസിഡന്റുമാരായ ഓമന മോഹനൻ, സാജു കുന്നപ്പള്ളി, കെ. പി. ജോയ്, ജിജോ പാപ്പാലി, ഫെമിന അഷറഫ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിൽ, നഗരസഭ കൗൺസിലർ മനോജ് ജി., പോലീസ് പി.ആർ.ഒ. ഷിനു തുടങ്ങിയവർ പങ്കെടുത്തു.