Nemmara Online News

Nemmara Online News Online News & Entertainment

31/07/2024

ഒലിപ്പാറ അത്തിച്ചോട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മലമുകളിൽ കുടുങ്ങിപ്പോയ രോഗിയായ തോട്ടംതെഴിലാളിയെ സാഹസികമായി രക്ഷപെടുത്തുന്നു... ഇനിയും അഞ്ചോളം അഥിതിതൊഴിലാളികൾ മുകളിൽ കുടുങ്ങികിടപ്പുണ്ട് എന്നാണ് കിട്ടുന്ന വിവരം...

31/07/2024

ഒലിപ്പാറ അത്തിച്ചോട് ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ ചെളിയും പാറയും നിറഞ്ഞു ഉപയോഗശൂന്യമായ റോഡ്.. ഉരുൾ പൊട്ടി വന്ന ചെളിയും കൂറ്റൻ പാറകളും നേരെ താഴെയുള്ള പുഴയിലേയ്ക്ക് പോയത് കൊണ്ട് തൊട്ട് താഴെതാമസിയ്ക്കുന്ന നിരവധി കുടുംബങ്ങളാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ടത്..

31/07/2024

ഒലിപ്പാറ അത്തിചോട് ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിന്റെ ഭീകരദൃശ്യങ്ങൾ... ഇന്നലെ രാത്രി ഒൻപത് മണിയോടെ അതിഭയങ്കര ശബ്‍ദത്തോടെ ചെള്ളിക്കയം അത്തിച്ചോട് മലമുകളിൽ നിന്നും കുത്തിയൊലിച്ചു വന്ന മലവെള്ളം പുതിയൊരു പുഴതന്നെ ഉണ്ടാക്കി. വലിയ പാറകളും ചെളിയും നിറഞ്ഞു റോഡിൽ നിറഞ്ഞു വഴി തന്നെ ഇല്ലാതാക്കി. അഞ്ചോളം അഥിതി തൊഴിലാളികൾ മലമുകളിൽ മുകളിൽ കുടുങ്ങി കിടപ്പുണ്ട്.

ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനാപുരം സ്വദേശിയായ രാജേഷ് (30) ...
24/03/2024

ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് സ്റ്റേഷൻ അങ്കണത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽനിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

23/03/2024

ആനകൾ തമ്മിൽ കൊമ്പുകോർത്തു.. ആനയുടെ കാലിനടിയിൽപ്പെട്ട് പാപ്പാൻ... രക്ഷപ്പെട്ടത് അത്ഭുതകരമായി. തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ 2 ആനകള്‍ ഇടഞ്ഞപ്പോൾ....

21/03/2024

എഞ്ചിനിൽ സാങ്കേതിക തകരാർ; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നു... പരിഭ്രാന്തരായ യാത്രക്കാർ വേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു...

20/03/2024

കുനിശ്ശേരി കുമ്മാട്ടിക്ക് കിഴക്കേത്തറ ദേശം ഒരുക്കിയ ദേശം കുലുക്കിയ വെടിക്കെട്ട്..

മേലാർകോട്  താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരണപ്പെട്ടു.ചിറ്റ...
20/03/2024

മേലാർകോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരണപ്പെട്ടു.

ചിറ്റിലഞ്ചേരി: ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം പാപ്പാന്‍ മരിച്ചു. ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാർകോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും താഴേക്ക് ഇറക്കുമ്പോള്‍ ലോറിയുടെ ക്യാബിനിടയിൽ അകപ്പെട്ടാണ് മരണം മഞ്ഞളൂര്‍ സ്വദേശി ദേവനാണ് മരിച്ചത്.
ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു ബാറിനിടയിലായി പാപ്പാന്‍ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മെത്താഫിറ്റമിനുമായി യുവാവ്  അറസ്റ്റിൽലോകസഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്...
20/03/2024

മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

ലോകസഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി. റോബർട്ട്‌ അവർകളുടെ നിർദേശനുസരണം
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്നു നടത്തിയ വാഹന പരിശോധനയ്ക്കിടെ ചെക്ക്പോസ്റ്റിന് സമീപം വെച്ച് രാവിലെ 09:40ന് ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന 49.39 ഗ്രാം മെത്താഫിറ്റമിനുമായി പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി 2 വില്ലേജിൽ വള്ളിയോട് ദേശത്ത് മിച്ചാരംകോട് വീട്ടിൽ സുരേഷ് മകൻ അഭിനവ് (വയസ്സ് 21/2024) എന്നയാളുടെ പേരിൽ NDPS കേസെടുത്തു.പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 3 ലക്ഷത്തോളം വിലവരും. എക്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്,അനു. എസ്. ജെ പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)അനിൽകുമാർ ടി. എസ് , സിവിൽ എക്സൈസ് ഓഫീസർ ജിതേഷ്. പി എന്നിവർ ഉണ്ടായിരുന്നു.

ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത...
11/03/2024

ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്ര വാഹനത്തിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പ് അധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്ക് കൂടി യാത്ര ചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.
എന്നാൽ, ഇരുചക്ര വാഹനത്തിൽ മൂന്നു പേർ കയറി അഭ്യാസ പ്രകടനം നടത്തുന്നത് കൂടുകയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.
ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽ കൂടുതൽപ്പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം....

21/10/2022

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും കാണാം.
എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചതും കേസിൽ കുടുക്കിയതും. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

നെമ്മാറ: വിത്തനശേരിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), ...
21/10/2022

നെമ്മാറ: വിത്തനശേരിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), മകന്‍ കണ്ണന്‍ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. വീട്ടില്‍ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ ഏറെ നാളുകളായി ബാലകൃഷ്ണനാണ് ശുശ്രൂഷിച്ചു പോന്നിരുന്നത്. മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മറ്റ് മക്കള്‍: സതീഷ് കുമാര്‍, ശ്രുതി.

നെമ്മാറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

❌️ നെന്മാറ പോലീസ് അറിയിപ്പ്..! ❌️നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ...
18/10/2022

❌️ നെന്മാറ പോലീസ് അറിയിപ്പ്..! ❌️

നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ഉണ്ടാക്കുകയും മാരകായുധം ഉപയോഗിച്ച് പരാതിക്കാരനെ മാരകമായ പരിക്കേൽപ്പിക്കുകയും ചെയ്ത കാര്യത്തിന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയതിട്ടുള്ളതുമാണ്. പ്രതികൾ നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളാണ്.

13/10/2022

മലപ്പുറം ജില്ലയിൽ കരുളായിയിൽ സ്റ്റേറ്റ് ഹൈവേയിൽ നടുറോഡിൽ കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്ക് രക്ഷപെട്ട പ്രദേശവാസികൾ..

കുനിശ്ശേരി ബൈപ്പാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
12/10/2022

കുനിശ്ശേരി ബൈപ്പാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ല...
11/10/2022

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി.

കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്.

തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.

11/10/2022

ബൈക്ക് യാത്രികനുനേരെ പെട്രോൾക്കുപ്പി കുപ്പി എറിഞ്ഞു; ഒരാൾ അറസ്റ്റിൽ...

നെന്മാറ: ബൈക്ക് യാത്രികനു നേരെ പെട്രോൾ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കയറാടി പനകുറ കുളങ്ങാട്ടിൽ
ഷിനു (24) വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ശ്രീജിത്ത്, ജസ്റ്റിൻ എന്നിവർക്കെതിരേ കേസെടുത്തു.

അയിലൂർ ഗോമതി രാമദാസ് ഭവനിൽ കൃഷ്ണദാസിന്റെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ അയിനംപാടം ഡി.എഫ്.ഒ. ഓഫീസി നു സമീപമാണ് സംഭവം. കൃഷ്ണ ദാസ് ഓടിച്ചിരുന്ന ബൈക്കിനു നേരെ മൂന്നുപേർ സഞ്ചരിച്ചിരു ന്ന ബൈക്ക് ഇടിക്കാൻ വന്നതിനെ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിന് വഴിവെച്ചത്.

ഇതിനിടെ മൂന്നുപേരും കല്ലെറിഞ്ഞ് കൃഷ്ണ ദാസിന്റെ നെറ്റിയിൽ പരിക്കേറ്റതായും, ബൈക്കിന്റെ താക്കോലൂരിയെടുത്തതായും പരാതിയിൽ പറയുന്നു.

ഏതാനും സമയംകഴിഞ്ഞ് തിരികെവന്ന പ്രതികൾ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് ഭീതിപരത്തി. നെന്മാറ പോലീസ് സംഭവസ്ഥലത്തെത്തി. മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി യിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

10/10/2022

നെന്മാറ അയിനമ്പാടം ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ പെട്രോൾ ബോംബ് ആക്രമണം...
ബൈക്കിൽ എത്തിയ മൂന്നു യുവാക്കളാണ് വഴിയോരത്തുള്ള കടകളുടെ മുന്നിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു ഭീകരഅന്തരീക്ഷം സൃക്ഷ്ടിച്ചത്..

Address

Nemmara

Alerts

Be the first to know and let us send you an email when Nemmara Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nemmara Online News:

Videos

Share