Travel Thrills with Karthik

Travel Thrills with Karthik A page for nature lovers. I will share the beautiful pictures and videos of the places I visit.

ബൃഹദേശ്വര ക്ഷേത്രം തഞ്ചാവൂർതഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം (തഞ്ചൈ പെരിയ കോവിൽ എന്നും അറിയപ്പെടുന്നു) ശിവപ്രതിഷ്ഠയുള്ള ഒരു...
24/10/2025

ബൃഹദേശ്വര ക്ഷേത്രം തഞ്ചാവൂർ

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം (തഞ്ചൈ പെരിയ കോവിൽ എന്നും അറിയപ്പെടുന്നു) ശിവപ്രതിഷ്ഠയുള്ള ഒരു പുരാതന ക്ഷേത്രമാണ്. ചോള രാജവംശത്തിലെ രാജരാജചോളൻ ഒന്നാമൻ എ.ഡി. 1010-ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ ഒരു മികച്ച ഉദാഹരണമാണ്. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ഈ ക്ഷേത്രം യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ ഭാഗമാണ്.

പ്രധാന വിവരങ്ങൾ:

സ്ഥലം: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ, കാവേരി നദിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
നിർമ്മാണം: ചോള രാജാവായ രാജരാജചോളൻ ഒന്നാമന്റെ കാലത്താണ് നിർമ്മാണം ആരംഭിച്ചത് (ഏ.ഡി. 985) പൂർത്തിയായത് (ഏ.ഡി. 1013).
പ്രധാന പ്രതിഷ്ഠ: ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ.

ശ്രദ്ധേയമായ പ്രത്യേകതകൾ:

ഗോപുരം: ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണ് ഇവിടുത്തെ പ്രധാന ഗോപുരം, ഏകദേശം 216 അടി ഉയരമുണ്ട്.

നന്ദി: 13 അടി ഉയരവും 16 അടി വീതിയുമുള്ള വലിയ നന്ദി പ്രതിമ ഒരൊറ്റ പാറയിൽ കൊത്തിയെടുത്തതാണ്.

നിഴൽ: ക്ഷേത്രത്തിന്റെ മകുടത്തിന്റെ നിഴൽ ഉച്ചസമയത്ത് നിലത്ത് വീഴുന്നില്ല എന്നത് ഒരു നിഗൂഢതയായി കണക്കാക്കപ്പെടുന്നു.

നിർമ്മാണ രീതി: മോർട്ടാർ ഉപയോഗിക്കാതെ കരിങ്കല്ലുകൾ അടുക്കി നിർമ്മിച്ചതാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾ.

മറ്റ് പേരുകൾ: പെരിയ കോവിൽ, രാജരാജേശ്വരം, പെരുവടയാർ കോവിൽ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

ലോക പൈതൃക പദവി: യുനെസ്കോയുടെ "ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങൾ" എന്ന ലോക പൈതൃക സ്മാരകങ്ങളുടെ ഭാഗമാണിത്.

Sunday divine tripArulmigu Alagu Thirumalairaya Perumal Temple Arthanaripalayam.വാൽപ്പാറ മലനിരകൾക്ക് കീഴിലായി സ്ഥിതി ചെയ...
20/10/2025

Sunday divine trip
Arulmigu Alagu Thirumalairaya Perumal Temple Arthanaripalayam.
വാൽപ്പാറ മലനിരകൾക്ക് കീഴിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരം വർഷങ്ങളിലേറെ പഴക്കമുണ്ട്. ശാന്ത സുന്ദരമായ മലയോര കാർഷിക ഗ്രാമം ആണ് അർത്ഥനാരിപാളയം. കാലത്ത് 7 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് പ്രവേശന സമയം. ചുറ്റും വനപ്രദേശം ആയതിനാൽ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടുതൽ ആണ് എന്ന് താഴെ ഉള്ള ഗ്രമവാസിയായ ഒരാൾ പറഞ്ഞു. മലചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. 1000 ൽ ഏറെ പടികൾ കയറാനുണ്ട് എന്നും അയാൾ ഞങ്ങളോട് പറഞ്ഞു. മല കയറി മുകളിൽ എത്തിയപ്പോൾ അത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നി. അത്യാവശ്യം ആയാസം ഉള്ള മലകയറ്റം തന്നെയാണ്. മുകളിൽ എത്തുന്നത് വരെ ആകെ 3 ഇടത്താവളങ്ങൾ മാത്രമേ ഉള്ളൂ. മഴ വന്നാൽ നനയുക എന്നൊരു വഴിയെ ഉള്ളൂ. കുട പിടിച്ചാൽ ചിലപ്പോൾ നമ്മളെയും കൊണ്ട് കുട പോകും. തുറസ്സായ സ്ഥലമാണ് ചുറ്റും. കാറ്റിന് നല്ല ശക്തിയുണ്ടാവും.... തമിഴ്നാട് സർക്കാർ നേരിട്ട് ആണ് അമ്പലത്തിൻ്റെ ചുമതല വഹിക്കുന്നത് അത് കൊണ്ട് തന്നെ താഴം മുതൽ മുകൾ വരെ നല്ല പടവുകളും, കൈവരികളും പണിത് വച്ചിട്ടുണ്ട്, കൂടാതെ cctv camera കൾ അടക്കം എല്ലാ സജ്ജീകരണങ്ങളും ഉണ്ട്..... ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്ന് നോക്കിയാൽ ദൂരെ അമരാവതി അണക്കെട്ട് കാണാം...ഉടുമലൈ, മുന്നാർ റൂട്ടിൽ ആണ് ക്ഷേത്രത്തിലേക്കുള്ള വഴി തിരിയുന്നത്. ഒരു തവണയെങ്കിലും പോയി കാണുക...

06/10/2025

വീണ്ടും ഉത്സവ കാലം വരവായി..... മണ്ഡല കാലം ആരംഭിക്കുന്നതോടെ അയ്യപ്പ വിളക്കുകളിൽ തുടങ്ങി മീനം - മേടം മാസങ്ങളിൽ ചെറുതും വലുതുമായ വേല - പൂരങ്ങളിൽ അവസാനിക്കും.... ഇനി അങ്ങോട്ട് കരിയുടെയും കരിമരുന്നിൻ്റെയും കാലം...

വാഴാലി എൻ്റെ ക്യാമറ കണ്ണുകളിലൂടെ😍
27/09/2025

വാഴാലി എൻ്റെ ക്യാമറ കണ്ണുകളിലൂടെ😍

Address

Nemmara

Alerts

Be the first to know and let us send you an email when Travel Thrills with Karthik posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Thrills with Karthik:

Share

Category