Neyyattinkara News Online

  • Home
  • Neyyattinkara News Online

Neyyattinkara News Online നെയ്യാറ്റിന്‍കരയുടെ വാര്‍ത്തകളും വ?

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും

കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. നെയ്യാർ നദിയുടെ തിരത്താണ് നെയ്യാറ്റിൻകര. സ്വദേശാഭിമാനിയുടെ ജന്മദേശം ആയ നെയ്യാറ്റിന്‍കരയുടെ വാര്‍ത്തകളും വിശേഷങ്ങളും നേര്‍കാഴ്ചകളുമായി നെയ്യാറ്റിന്‍കര ന്യൂസ്‌ ഓണ്‍ലൈന്‍.

02/11/2024
ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രം & വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻ വഞ്ചിയൂർ തിരുവനന്തപുരം.ആർ പരമേശ്വരൻപിള്ള ഗ്ര...
15/05/2024

ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രം & വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻ വഞ്ചിയൂർ തിരുവനന്തപുരം.

ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രത്തിൻറെയും വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻറെയും
സംയുക്താഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും നിയമ ബോധവൽക്കരണ സെമിനാറും അനുമോദന സമ്മേളനവും.

2024 മെയ് 17 ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ.

ബഹു. വ്യവസായവും നിയമവും വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സർവ്വശ്രീ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഷംനാദ്.എസ് (സീനിയർ സിവിൽ ജഡ്ജ് & സെക്രട്ടറി, ലീഗൽ സർവ്വീസ് അതോറിറ്റി തിരുവനന്തപുരം), കാട്ടാക്കട മുരുകൻ (ഡയറക്ടർ, മലയാളം മിഷൻ) എന്നിവർ പങ്കെടുക്കും.

നമ്മുടെ സ്വന്തം മലയാളം എന്ന പരിപാടി മുരുകൻ കാട്ടാക്കട നയിക്കും

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിക്കും.

30/03/2024

നമുക്ക് സീൻ മാറ്റാം.

സ. ഇന്നസെൻ്റ് ചാലക്കുടി എം പി ആയിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ഇവിടെ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ഓരോ ഘട്ടത്തിലും ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയെന്നും ഏതൊക്കെ പദ്ധതികൾക്ക് അനുമതി ലഭിച്ചുവെന്നും തെരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ടായി അദ്ദേഹം സമർപ്പിച്ചു. 2000 കോടി മുതൽമുടക്കിലുള്ള പദ്ധതികൾ ഈ കാലയളവിൽ മണ്ഡലത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. റോഡുകളുടെയും പാലങ്ങളുടെയും കാര്യമെടുത്ത് പരിശോധിച്ചാൽ 123 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിയതിനൊപ്പം 23 പാലങ്ങൾ നിർമ്മിക്കുകയും 390 കോടി രൂപയുടെ അങ്കമാലി ബൈപ്പാസിന് അനുമതി നേടിക്കൊടുക്കുകയും ചെയ്തു. സീ പോർട്ട്-എയർപോർട്ട് റോഡിനായി പാർലമെൻ്റ് അംഗമെന്ന നിലയിൽ സ. ഇന്നസെൻ്റ് നിരവധി ഇടപെടലുകൾ നടത്തിയപ്പോൾ ശേഷമെത്തിയ ബെന്നി ബെഹന്നാൻ മൗനം പാലിച്ചു. അതിൻ്റെ തുടർന്നുള്ള എല്ലാ ചർച്ചകളും നടത്തി ഇടതുപക്ഷ സർക്കാർ ഇപ്പോൾ ആ പദ്ധതിയും യാഥാർത്ഥ്യമാക്കുകയാണ്.

ചീനിക്കുഴി-കിളികുളം-മംഗലത്തുനട-കടയിരുപ്പ്-പുളിഞ്ചോട്-കാണിനാട്-കരിമുകൾ വരെയുള്ള 17 കിലോമീറ്റർ റോഡ്, കോലഞ്ചേരി-രാമമംഗലം-പാറേക്കാട്ടിക്കവല-കറുകപ്പിള്ളി-തോന്നിക്ക ജംഗ്ഷൻ-പുളിഞ്ചോട്ടിൽ ജംഗ്ഷൻ വരെയുള്ള 20 കിലോമീറ്റർ റോഡ്, വെള്ളാംകല്ലൂർ-ചാലക്കുടി വരെയുള്ള 15 കിലോമീറ്റർ റോഡ്, അഷ്ടമിച്ചിറ-പാളയംകടവ്-വൈന്തല-അന്നമനട വരെയുള്ള 10 കിലോമീറ്റർ റോഡ്, കാടുകുറ്റി-കാതികുടം-കൊരട്ടി-ചിറങ്ങര,എൻ.എച്ച് ലിങ്ക് ചെയ്യുന്ന 15 കിലോമീറ്റർ റോഡ്, ആറാട്ടുകടവ്-വെള്ളാംകല്ലൂർ വരെയുള്ള 15 കിലോമീറ്റർ റോഡ്, നടവരമ്പ്-വിളയനാട്-മങ്കിടിക്കപ്പേള-കരിങ്ങാച്ചിറ-മാള വരെയുള്ള 11 കിലോമീറ്റർ റോഡ്, അങ്കമാലി-മഞ്ഞപ്ര-മലയാറ്റൂർ വരെയുള്ള 14 കിലോമീറ്റർ റോഡ് എല്ലാം യാഥാർത്ഥ്യമായത് ഇന്നസെൻ്റ് ചാലക്കുടിയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ കാലത്താണ്. ഇത്രയും പദ്ധതികൾക്ക് മാത്രമായി 123 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്.

റോഡുകൾക്ക് പുറമെ പാലങ്ങളുടെ കാര്യത്തിലും റെയിൽവേ വികസന കാര്യത്തിലും ഇന്നസെൻ്റ് ചരിത്രമെഴുതി. കാലടിപ്പാലവും ശബരി പദ്ധതിയുമെല്ലാം ഇന്നസെൻ്റ് പാർലമെൻ്റ് അംഗമായിരുന്നപ്പോൾ മുന്നോട്ടുവന്ന കാര്യങ്ങളാണ്. ആലുവ റെയിൽവേ സ്റ്റേഷൻ നവീകരണം സാധ്യമാക്കി. കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടവും സാധ്യമായി. ഗ്രാമീണ റോഡുവികസന പദ്ധതിയിൽ പാലങ്ങളുടെ നിർമ്മാണം ഉൾപ്പെടാതിരുന്ന കാലത്ത് തിരുവാണിയൂരിലെ അടിയാക്കൽ റോഡിന് കുറുകെ ഗ്രാമീണ റോഡുവികസന പദ്ധതിയിലൂടെ പാലം കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സ. ഇന്നസെൻ്റ്. ഇതിന് പുറമെ 23 ഗ്രാമീണ റോഡുകൾ ചാലക്കുടി മണ്ഡലത്തിലേക്ക് ഇന്നസെൻ്റ് കൊണ്ടുവന്നു.

ജനങ്ങൾക്ക് വേണ്ടത് വികസനമാണെങ്കിൽ ഈ നാട്ടിൽ വികസനം കൊണ്ടുവരികയും തെരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്ന പക്ഷം ഇടതുപക്ഷമാണ്. ഇപ്പോഴുള്ള സീൻ നമുക്ക് മാറ്റാം. വികസനത്തിനായി ഒന്നിച്ചുനിൽക്കാം.

23/11/2023

തുടർച്ചയായ രണ്ട് ഇടത് സർക്കാരുകൾ കേരളത്തിൽ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകമായാണ് മറിയക്കുട്ടി ചേട്ടത്തിയെ നാം കാണേണ്ടത്. ക്ഷേമ പെൻഷനും ലൈഫ് പദ്ധതിയിലെ വീടും നിലവാരമുള്ള സർക്കാർ സ്കൂളുകളും സൗജന്യ ചികിത്സയും വിലവർദ്ധനവില്ലാതെ ലഭിക്കുന്ന അവശ്യസാധനങ്ങളും തങ്ങളുടെ അവകാശമാണ് എന്നു മനസ്സിലാക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു.

600 രൂപ ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ അതൊരു പ്രശ്നമാകാതിരുന്നത് ഇത് തങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ജനങ്ങളിൽ ഇല്ലാതിരുന്നതുകൊണ്ടാണ്. സർക്കാർ തങ്ങളുടെതാണ് എന്ന തോന്നൽ ജനങ്ങളിൽ എത്തുമ്പോഴാണ് ആ സർക്കാർ ജനങ്ങളുടെ സർക്കാരായി മാറുന്നത്. അതുകൊണ്ടാണ് രണ്ടുമാസമോ മൂന്നുമാസമോ ക്ഷേമപെൻഷൻ വൈകിയാൽ പോലും ആളുകൾ പ്രശ്നമുണ്ടാക്കുന്നത്. നാലുലക്ഷം അടച്ചുറപ്പുള്ള വീടുകൾ വച്ചുനൽകിയവരെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു വീടിന്റെ രണ്ടാം ഗഡു സഹായം ഒരുമാസം വൈകിയാൽ അത് വാർത്തയാകുന്നത്. പാവങ്ങളുടെ കൂരയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലാത്ത സർക്കാരുകളുടെ കാലത്ത് ഇതൊന്നും ഒരു പ്രശ്നമേ ആകുന്നില്ല.

ഏഴരവർഷമായി 13 നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതിരുന്നപ്പോൾ അതു വാർത്തയാകുന്നില്ലെങ്കിലും വിലകൾ പരിഷ്കരിക്കേണ്ട സമയമാകുന്നു എന്നു പറഞ്ഞപ്പോൾ അതിന് വാർത്താമൂല്യം ഉണ്ടാകുന്നു. ഓരോ മാസവും സാധനങ്ങൾക്ക് വില കൂടിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ സർക്കാരിന് നേരിടേണ്ടി വന്നതിനേക്കാൾ ചോദ്യങ്ങൾ ഇപ്പോഴത്തെ സർക്കാറിന് നേരിടേണ്ടി വരുന്നു.

സ്കൂളുകൾ അടച്ചുപൂട്ടിയിരുന്ന ഒരു കാലത്തിൽ നിന്നും വ്യത്യസ്തമായി ലക്ഷക്കണക്കിന് കുട്ടികളെ സർക്കാർ സ്കൂളിലേക്ക് എത്തിച്ചതും, 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ വീതം സൗജന്യ ചികിത്സ നൽകുന്നതും ഈ സർക്കാരാണ്.
കണ്ണെത്താവുന്ന എല്ലാ മേഖലകളിലും സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റും നീതി ആയോഗും വിവിധ ഏജൻസികളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവിടുന്ന റിപ്പോർട്ടുകളും കണക്കുകളും നോക്കൂ, ജീവിതനിലവാരത്തിലും ക്ഷേമപ്രവർത്തനങ്ങളിലും രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളമാണ് ബഹുദൂരം മുന്നിൽ.

രാഷ്ട്രീയ യജമാനന്മാർ വിലക്കെടുത്തിട്ടുള്ള ഒരു കൂട്ടം മാധ്യമങ്ങളെ വെറുതെ വിട്ടേക്കൂ,
അവകാശബോധമുള്ള പൗരന്മാരെ കണ്ടും കേട്ടും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ഈ സർക്കാർ ഏറ്റെടുത്തിരിക്കുന്ന അസാധാരണമായ ദൗത്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ കഴിയും.
Nripan Das

17/11/2023

നമ്മൾ അറിഞ്ഞിരിക്കേണ്ടത്‌...!

1- ഏഴര വർഷത്തോളം ആകുന്ന പിണറായി സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷൻ മുടങ്ങിയത്‌ ആകെ മൂന്ന് മാസം ആണ്‌...!

2- ആയിരത്തി അറുനൂറു രൂപ ക്ഷേമ പെൻഷൻ നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളം ആണ്‌...!

3- അറുപത്തി അഞ്ച്‌ ലക്ഷത്തോളം, രാജ്യത്ത്‌ ഏറ്റവും കൂടുതൽ പേർക്ക്‌ ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനം കേരളം ആണ്‌..!

4- 2016 പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ , നിലവിലുണ്ടായിരുന്ന പെൻഷൻ തുക വെറും അറുനൂറു രൂപ ആയിരുന്നു...!

5- 2016 ൽ മെയ്‌ മാസത്തിൽ അധികാരം ഏറ്റ ഒന്നാം പിണറായി സർക്കാർ, ആ ജൂലൈയിൽ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റിൽ ആണ്‌ പെൻഷൻ തുക 600 ൽ നിന്നും ഒറ്റയടിയ്ക്ക്‌ ആയിരം ആയി വർദ്ധിപ്പിക്കുന്നത്‌. ഇന്ന് പടിപടിയായി ഉയർന്ന് പെൻഷൻ തുക 1600 ആണ്‌...!

6- 2016 ൽ പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ നിലവിൽ ഉണ്ടായിരുന്ന പെൻഷൻ കുടിശിഖ 18 മാസം ആയിരുന്നു...!

7-ഒന്നാം പിണറായി സർക്കാർ അധികാരം ഏറ്റ ശേഷം വന്ന ആദ്യം ഓണത്തിന്‌ കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക്‌ ലഭിച്ചത്‌ പതിനാലായിരം രൂപ മുതൽ മുകളിലോട്ട്‌ ആയിരുന്നു, അതിന്‌ കാരണം കുടിശിഖ തുക പതിനെട്ട്‌ മാസത്തേത്‌ 600 വെച്ചും, പിണറായി സർക്കാർ വർദ്ധിപ്പിച്ച ആയിരം വെച്ച്‌ മൂന്ന് മാസത്തേതും അടക്കം ഒരുമിച്ച്‌ വിതരണം ചെയ്തത്‌ കൊണ്ടായിരുന്നു.

600*18=10800
1000*3= 3000
ആകെ 13,800.00

8- സാമൂഹ്യക്ഷേമ പെൻഷനുകളിലെ തുച്ഛമായ കേന്ദ്രവിഹിതം കേന്ദ്രസർക്കാരിൽ നിന്നും ,ക്യത്യമായും, ലഭിക്കാനുള്ള കുടിശിഖയും ലഭിക്കുന്നില്ല എങ്കിലും, അതും ചേർത്താണ്‌ ഇന്നും കേരള സർക്കാർ പെൻഷൻ നൽകുന്നത്‌...!

9- ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ മാത്രം സർക്കാരിന്‌ 900 കോടിയ്ക്ക്‌ മുകളിൽ ചിലവാകുന്നുണ്ട്‌...!!

10- പതിനെട്ട്‌ മാസം കുടിശിഖ വന്നപ്പോൾ ഇല്ലാതിരൂന്ന ചട്ടി ഇന്ന് വാങ്ങാനായത്‌, അൽപ്പം വൈകിയാലും 1600 കിട്ടും എന്നുറപ്പുള്ളത്‌ കൊണ്ടാണ്‌...!

ഇതിൽ നിന്നും എന്ത്‌ മനസ്സിലായി....?

ഉമ്മൻ ചാണ്ടിയുടെ കാലത്ത്‌ എല്ലാം കറക്ടായി കിട്ടിയിരുന്നു.സി പി എമ്മിനേയും പിണറായി വിജയനേയും കണ്ണെടുത്താൽ എനിക്ക് കണ്ടൂടാ ... ഞാനെല്ലാം ടിവിയിൽ ചർച്ച കണ്ടു മനസ്സിലാക്കുന്നുണ്ട് .....!!

ഓക്കെ....താങ്ക്സ്‌...!!

Sudheer Ibrahim

13/11/2023

ഒരു സംസ്ഥാനം വ്യവസായ പാർക്ക് തുടങ്ങാൻ സംരംഭകർക്ക് പണം അങ്ങോട്ട് കൊടുക്കുന്നു ,അതും 3 കോടിയോളം രൂപ , അതിന് പുറമെ സർക്കാരിൻ്റെ കീഴിലുള്ള വ്യവസായ പാർക്കുകൾക്കുള്ള എല്ലാ സംവിധാനവും പാർക്ക് തുടങ്ങുന്ന സംരംഭകർക്ക് കിട്ടുന്നു, ഇങ്ങനെയൊരു ആശയം നിങ്ങൾ ഏതെങ്കിലും മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടോ ?

ഉണ്ടാവാൻ സാധ്യതയില്ല, ഇന്നലെ വരെ പൊതുജനങ്ങളുടെ മുന്നിൽ ഇതൊരു ആശയമായിരുന്നേൽ ഇന്ന് ഈ പദ്ധതി യാഥാർത്ഥ്യമാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് പാലക്കാട് ഇന്ന് ഉദ്ഘാടനം ചെയ്യ്തു. ഇത് കേരളത്തിൽ ഒരു ചരിത്രമാണ് , വലിയ മാറ്റത്തിൻ്റെ തുടക്കമാണ്.

വ്യവസായവുമായി ബന്ധപ്പെട്ട് ചെറിയ ഒരു പ്രശ്നം ഉണ്ടായപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നെന്ന് അവകാശപ്പെടുന്ന വാർത്താ ചാനൽ രണ്ട് ദിവസമാണ് അന്തിച്ചർച്ച നടത്തിയത്. 40 ഓളം വീഡിയോയാണ് യൂട്യൂബ് ചാനലിൽ രണ്ട് ദിവസം കൊണ്ട് അപ്ലോഡ് ചെയ്യ്തത്.

അതേ ചാനൽ കേരളത്തിൻ്റെ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പദ്ധതിയിലൂടെ ആരംഭിച്ച ആദ്യത്തെ സംരംഭത്തെകുറിച്ച് ചെയ്യ്ത വീഡിയോയുടെ എണ്ണം വട്ട പൂജ്യം. ഇതാണ് നമ്മുടെ മാധ്യമങ്ങൾ , മുതലാളിയുടെ താൽപര്യത്തിന് വേണ്ടി മാത്രം കേരളത്തെ ഇകഴ്ത്തികാട്ടുവാൻ വാർത്തകൾ സൃഷ്ട്ടിക്കുകയാണ്.

12/11/2023

അൽപ്പം നീണ്ട പോസ്റ്റ്‌ ആണ്‌. സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്കായി മാത്രം...

പ്രൊപ്പഗൻഡ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു ദിവസമാണ്‌ കടന്ന് പോയത്‌...!

ഇന്നലെ ആത്മഹത്യ ചെയ്ത പ്രസാദ്‌ പ്രൊപ്പഗൻഡയുടെ ഇരയാണ്‌. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് കുത്തിവെയ്ക്കുന്ന കടുത്ത സി പി എം - സർക്കാർ വിരുദ്ധതയുടെ ഇര‌. അയാൾ വിശ്വസിക്കുന്നതും മാധ്യമങ്ങൾ ഇന്നലെ രാവിലെ മുതലും രാത്രി അന്തിച്ചർച്ചയിൽ വരേയും പറഞ്ഞ്‌ വെച്ചതും ഒരേ കാര്യമാണ്‌. നെല്ലിന്‌ സർക്കാർ വായ്പ എടുത്ത്‌ നൽകുന്നതിലൂടെ ( പി ആർ എസ്‌ ) ഉണ്ടായ സിബിൽ സ്കോറിലെ ഇടിവാണ്‌ അയാളുടെ മരണത്തിന്‌ കാരണം. ...!

മാധ്യമ പ്രൊപ്പഗൻഡ വിജയം കൈവരിച്ച ഈ ദിവസം കടന്ന് പോകുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷവും കരുതുന്നത്‌ പ്രസാദിന്റെ ആത്‌മഹത്യയ്ക്ക്‌ കാരണം പിണറായി വിജയനും കേരള സർക്കാരും ആണ്‌ എന്നാണ്‌...!

1- എന്താണ്‌ സിബിൽ സ്കോർ..?

2007ൽ ആരംഭിച്ച്‌ 2010 മുതൽ ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി എന്ന നിലയിൽ ബാങ്കുകളെ സഹായിക്കുന്ന ഒരു സംവിധാനം ആണ്‌ സിബിൽ സ്കോർ. ഒരാൾ വായ്പയ്ക്ക്‌ അർഹനാണോ എന്ന് തീരുമാനിക്കുന്നത്‌ സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിലാണ്‌. 300 മുതൽ 900 വരെയാണ് സ്കോർ കണക്കാക്കുന്നത്‌.
720-ഉം അതിനുമുകളിലും നല്ല സ്കോറായി കണക്കാക്കുമ്പോൾ, 640-ഉം അതിൽ താഴെയും മോശമായതായി കണക്കാക്കുന്നു.

2- എന്താണ്‌ പി ആർ എസ്‌ അഥവാ പാഡി റസീപ്റ്റ്‌ ഷീറ്റ്‌..?

നെല്ല് നൽകുന്ന കർഷകർക്ക്‌ വേഗത്തിൽ തുക ലഭിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു സംവിധാനം ആണ്‌ പി ആർ എസ്‌. അതിൻ പ്രകാരം കർഷകർക്ക്‌ സംഭരണവില സർക്കാർ ജാമ്യത്തിന്മേൽ ബാങ്കുകൾ വായ്പയായി നൽകും.ഈ തുകയ്ക്ക്‌ ഒരു വർഷമാണ്‌ ബാങ്കുകളും സർക്കാരും തമ്മിലുള്ള കാലാവധി.കർഷകന്‌ അവന്റെ അധ്വാനത്തിന്റെ ഫലം വേഗത്തിൽ ലഭിക്കുക എന്ന സദുദ്ദേശത്തോടെ നടപ്പിലാക്കിയ ഒരു സംവിധാനം ആണിത്‌.

3- പി ആർ എസ്‌ വായ്പ കർഷകന്‌ ബാദ്ധ്യത ആണോ..?

ഒരിക്കലും അല്ല, കാരണം വായ്പയ്ക്ക്‌ ജാമ്യം സർക്കാരാണ്‌.സർക്കാർ ബാങ്കുകളുടെ കൺസോർഷ്യവുമായി നടത്തിയ ചർച്ചയുടെ ഫലമായി ഏർപ്പെടുത്തിയ ഒരു സംവിധാനം ആണിത്‌. അതിന്റെ ജാമ്യവും സർക്കാരാണ്‌.ബാങ്കുകൾ കർഷകന്‌ നൽകുന്ന തുക സർക്കാർ പലിശ അടക്കം ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കും എന്നാണ്‌ കരാർ.

4- എന്തിനാണ്‌ പി ആർ എസ്‌, സർക്കാർ കർഷകരിൽ നിന്നും വാങ്ങുന്ന നെല്ലിന്‌ അപ്പോൾ തന്നെ പൈസ കൊടുത്തു കൂടെ...?

നെല്ല് സംഭരിക്കുന്നത്‌ എഫ്‌ സി ഐ എന്ന കേന്ദ്രസർക്കാർ സ്ഥാപനം ആണ്‌. അവരുടെ ഏജൻസി ആണ്‌ സപ്ലൈകോ. നെല്ല് സംഭരിച്ചാൽ ഉടൻ എഫ്‌ സി ഐ തുക നൽകില്ല. സർക്കാർ നെല്ല് കുത്തി അരിയാക്കി വിതരണം ചെയ്യുമ്പോഴാണ്‌ ആ തുക ലഭിക്കുന്നത്‌. ആറു മാസം എങ്കിലും എടുക്കും അതിന്‌. ആ കാലതാമസം ഒഴിവാക്കാനാണ്‌ സർക്കാർ പി ആർ എസ്‌ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്‌.

5- കേന്ദ്രസർക്കാർ സംഭരിക്കുന്നതിന്‌ പൈസ തരുന്നില്ലേ...? എത്രയാണ്‌ വില..?

മിനിമം ആറു മാസം എങ്കിലും കഴിഞ്ഞാണ്‌ കേന്ദ്രം ഈ തുക തരുന്നത്‌. നിലവിൽ കുടിശിഖയും ഉണ്ട്‌. നെല്ലിന്‌ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്‌. എന്നാൽ കേരളം അത്‌ അപര്യാപ്തം ആണെന്ന് കണ്ട്‌ 7 രൂപ 92 പൈസ കൂടി ഇട്ട്‌ 28 രൂപ 32 പൈസ ആക്കി നൽകുന്നു. കൂടാതെ നെല്ല് അരിയാക്കുന്നതിന്‌ ചിലവാകുന്ന തുകയും സർക്കാർ വഹിക്കുന്നു.

6-സർക്കാർ ബാങ്കുകൾക്ക്‌ പി ആർ എസ്‌ കുടിശിഖ നൽകാനുണ്ടോ..? അത്‌ കർഷകന്‌ മറ്റ്‌ വായ്പ ലഭിക്കാത്ത രീതിയിൽ സിബിൽ സ്കോറിനെ ബാധിക്കുന്നുണ്ടോ..?

2021-22 വർഷത്തെ വായ്പ ബാങ്കുകൾക്ക്‌ സർക്കാർ തിരിച്ചടച്ച്‌ കഴിഞ്ഞു. 22-23 വായ്പയും സർക്കാർ അടച്ച്‌ കൊണ്ടിരിക്കുന്നു. ഈ വായ്പകളുടെ എല്ലാം ജാമ്യം സർക്കാർ ആയത്‌ കൊണ്ട്‌ തന്നെ അത്‌ കർഷകനെയോ സിബിൽ സ്കോറിനേയോ ബാധിക്കുന്നില്ല. അതിന്‌ ആത്മഹത്യ ചെയ്ത പ്രസാദ്‌ തന്നെ ഉദാഹരണം. കാരണം 2000 ത്തിൽ തന്റെ സ്വകാര്യ ലോൺ ഒറ്റത്തവണ തിരിച്ചടവിലൂടെ ക്ലോസ്‌ ചെയ്യുകയും അത്‌ വഴി സിബിൽ സ്കോർ താഴുകയും ചെയ്തിട്ടും പി ആർ എസ്‌ സംവിധാനം വഴി സംഭരണ തുക പി ആർ എസ്‌ വായ്പയായി ‌ പ്രസാദിന്‌ ലഭിച്ചിട്ടുണ്ട്‌‌. മറ്റ്‌ വായ്പകൾ കിട്ടാനായിരുന്നു തടസ്സം. പി ആർ എസ്സ്‌ വഴി സിബിൽ സ്കോർ കുറയുമായിരുന്നെങ്കിൽ ആ വായ്പയും ‌ കിട്ടില്ലല്ലോ...!

7- പ്രസാദിന്റെ സിബിൽ സ്കോർ താഴ്ന്നത്‌ എങ്ങനെ ആണ്‌..?

2011 ൽ പ്രസാദ്‌ SBI യിൽ നിന്നും ഒരു വായ്പ എടുത്തിരുന്നു അത്‌ കുടിശിഖ ആയി പെരുകി റിക്കവറി സ്റ്റേജിൽ എത്തി. തുടർന്ന് ഒറ്റ തവണ തീർപ്പാക്കലിലൂടെ ആ വായ്പ 2020 ൽ തിരിച്ചടച്ചു. ഇതാണ്‌ സിബിൽ സ്കോർ താഴാനും മറ്റ്‌ വായ്പകൾ ലഭിക്കാനും തടസ്സമായത്‌.

സംഭരിക്കുന്ന നെല്ലിന്‌ കേന്ദ്രസർക്കാർ താങ്ങുവില മാത്രം നൽകാതെ എട്ട്‌ രൂപയോളം സംസ്ഥാന സർക്കാർ അധികം നൽകുന്നു. ഇൻഡ്യയിൽ നെല്ലിന്‌ ഏറ്റവും ഉയർന്ന താങ്ങ്‌ വില നൽകുന്ന സംസ്ഥാനം കേരളം ആണ്‌.

ഇനി സർക്കാരിനേയും പി ആർ എസ്‌ സംവിധാനത്തേയും കുറ്റപ്പെടുത്തുന്നവർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങൾ ...

1- പ്രസാദിന്‌ നെല്ലിന്‌ വില ലഭിക്കാനുണ്ടോ....?

2-പി ആർ എസ്‌ വായ്പയുടെ ഭാഗമായി പ്രസാദിന്റെ സിബിൽ സ്കോർ താണിട്ടുണ്ടോ..?

3- കേന്ദ്രം തരുന്നത്‌ വരെ കാത്തിരുന്ന് കർഷകന്‌ തുക നൽകിയാൽ മതിയോ...?

4- നെല്ല് സംഭരിക്കുന്നത്‌ കേന്ദ്രസർക്കാർ ആണ്‌. അവർ നെല്ല് വാങ്ങുമ്പോൾ തന്നെ തുക നൽകണം എന്ന് ആവശ്യപ്പെടുമോ..?

5-സർക്കാർ കാലാവധിക്കുള്ളിൽ അടച്ചില്ലെങ്കിൽ, അത് സിബിൽ സ്കോറിനെ ബാധിക്കും, അതിനുശേഷം ലോൺ കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിൽ അത്‌ തെളിയിക്കാമോ..?

6- 2014 മുതൽ ,കേരള സർക്കാർ കൊടുക്കുന്ന ഒരു രീതിയാണ് പി ആർ എസ്‌, നാളിതുവരെ എപ്പോഴേങ്കിലും സർക്കാർ ഇത് കൊടുക്കാതെ ഇരുന്നിട്ടുണ്ടോ ?

( ഇന്നല പി ആർ എസ്സ്‌ എതിരെ ചാനലിൽ ആഞ്ഞടിച്ച കോൺഗ്രസ്സുകാർ അറിയാൻ, ഇതും ചാണ്ടി സാറിട്ട കല്ലാണ്‌ 2014 ൽ )

കേരള സർക്കാരിനെ പഴി പറയുന്ന ആർക്കും ഉത്തരം നൽകാം...!!

എത്ര ക്യത്യമായി ആണ്‌ കേന്ദ്ര സർക്കാരിന്‌ ലഭിക്കേണ്ട പഴി കേരളത്തിലെ മാധ്യമങ്ങൾ , കേരള സർക്കാരിന്റെ നെഞ്ചത്ത്‌ വെച്ചത്‌. കേരളത്തിന്റെ ചാർജ്ജുള്ള ബി ജെ പി നേതാവ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുതൽ വി ഡി സതീശൻ വരെ ഒരു ചങ്ങലയിലെ കണ്ണികളായി അണി ചേർന്നു. ഒരു പ്രോപ്പഗൻഡ ഭംഗിയായി എക്സിക്യുട്ടിവ്‌ ചെയ്തതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആയിരുന്നു ഇന്നലത്തെ ദിവസം.ഇനിയുള്ള ദിവസങ്ങളും....!!

Sudheer Ibrahim ✍️

കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്‌കൂളിൽ' പദ്ധതിക്കെതിരെ കോൺ​ഗ്രസ് ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ ...
21/10/2023

കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്‌കൂളിൽ' പദ്ധതിക്കെതിരെ കോൺ​ഗ്രസ് ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയ വീഡിയോയിലെ വിവരങ്ങളാകെ തെറ്റാണെന്ന് ഫാക്‌ട് ചെക്കേഴ്‌സ്. ഫേസ്‌ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കാതെയിരിക്കാനായി ഫേസ്‌ബുക്ക് മാതൃകമ്പനി ഉപയോ​ഗപ്പെടുത്തുന്ന സാങ്കേതികതയായ ഇൻഡിപെൻഡന്റ് ഫാക്‌ട് ചെക്കേഴ്‌സ് ആണ് ഈ വീഡിയോയിലെയും പൊള്ളത്തരം തുറന്നുകാട്ടിയത്. പദ്ധതിയെ തകർക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ് ഈ വീഡിയോയിലെ വിവരങ്ങൾ എന്നു ഇതോടെ വ്യക്തമായി.

കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ക്യാമ്പയിൽ പ്രചരണങ്ങളുടെ വസ്‌തുതയറിയാം എന്ന വീഡിയോയാണ് കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞത്. "സിപിഎമ്മിന്റെ ഈ കുതന്ത്രം തിരിച്ചറിയുക, അറിയാത്തവരെ അറിയിക്കുക' എന്ന ക്യാപ്‌ഷനോടെയായിരുന്നു കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നത്. തിരികെ സ്‌കൂളിൽ ക്യാമ്പയിന് പിന്നിൽ സിപിഐ എമ്മിന്റെ ​ഗൂഢലക്ഷ്യങ്ങളാണ് എന്ന തരത്തിലായിരുന്നു വീഡിയോ. ചില മാധ്യമങ്ങളും വീഡിയോയിലെ കാര്യങ്ങൾ വസ്‌തുതകളാണെന്ന തരത്തിൽ വാർത്തകളും ചമച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായ വിവരങ്ങളാണ് പങ്കുവച്ചത് എന്ന് കണ്ടെത്തിയത്.
Deshabhimani - ദേശാഭിമാനി

കൂടെയുള്ളത് പാർട്ടിയാണ് 💪💪💪അരുൺ ദാസ് എഴുതുന്നു...റിപ്പോർട്ടർ ചാനൽ വരവ് അറിയിക്കാൻ ഒരുക്കിയത് ആർദ്രം പദ്ധതിയ്ക്ക് എതിരായ ...
29/09/2023

കൂടെയുള്ളത് പാർട്ടിയാണ് 💪💪💪

അരുൺ ദാസ് എഴുതുന്നു...

റിപ്പോർട്ടർ ചാനൽ വരവ് അറിയിക്കാൻ ഒരുക്കിയത് ആർദ്രം പദ്ധതിയ്ക്ക് എതിരായ വ്യാജ വാർത്ത നൽകിക്കൊണ്ടാണ്..

മുട്ടിൽ മരം മുറി എന്ന നല്ല വാർത്ത ഉണ്ടായിരുന്നിട്ടും..

അതിൽ തോറ്റമ്പിയപ്പോൾ നിപയിൽ പാളി, അവിടെ പാളി, ഇവിടെ പാളി എന്നൊക്കെയുള്ള കെട്ടുകഥകൾ ഇറക്കി അതും പൊളിഞ്ഞു .

അപ്പോഴും മുട്ടിൽ മരം മുറി നല്ലൊരു വാർത്തയായി മുന്നിലുണ്ട് കേട്ടോ.

എന്നിട്ടോ.?

PS ന്റെ പേരിൽ കൈക്കൂലി കഥയുമായി ഇറങ്ങി..

ഇപ്പൊ അതും ഏതാണ്ട് തേഞ്ഞ അവസ്ഥയിൽ ആയി.. മരം മുറി സഹോദരരുടെ ടാർഗറ്റ് ഏതെങ്കിലുമൊരു മന്ത്രിയും അതിനായി അവർ തിരഞ്ഞെടുത്തത് ഏറ്റവും നീചനായ മാപ്ര പ്രസാദിനെയും..

പറയാനുള്ളത് നികേഷിനോടാണ്, കുറേനാൾ ഒപ്പം ജോലി ചെയ്തതല്ലേ വീണ. ഇമ്മാതിരി പിറപ്പ്കേട് കാണിക്കുന്നവർക്ക് ഒപ്പം ഇരിക്കുമ്പോൾ അല്പം പോലും ഉളുപ്പ് തോന്നുന്നില്ലേ..??

ദേ ഇന്നും മരം മുറി വാർത്ത ലൈവ് ആയി തന്നെ ഉണ്ട്, മരം മുറി ബ്രദർസ് 7 കോടി രൂപ നഷ്ടപരിഹാരമായി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഉത്തരവുമുണ്ട്.

എല്ലാ മുള്ള് മുരുക്ക് ഷാജികളോടുമായി പറയുന്നു, നിങ്ങളെല്ലാം കൂടെ കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല, കൂടെയുള്ളത് പാർട്ടിയാണ്..

Dr. Ratheesh Kumar Vറിപ്പോർട്ടർ ചാനൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിയമനക്കോഴ വാർത്ത കണ്ടു ചിരിയാണ് വന്നത്, NHM എന്താ NAM എന...
27/09/2023

Dr. Ratheesh Kumar V

റിപ്പോർട്ടർ ചാനൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിയമനക്കോഴ വാർത്ത കണ്ടു ചിരിയാണ് വന്നത്, NHM എന്താ NAM എന്താ എന്നറിയാതെ ഒരു മെയിലിന്റെ സ്ക്രീൻ ഷോട്ട് ഒക്കെ വെച്ച് ചർച്ച നടത്തുന്ന മാപ്രാ പൊട്ടന്മാരുടെ അവസ്ഥ കണ്ട്. National Ayush Mission ന്റെ പേരിൽ വന്ന മെയിലിൽ National health mision ന്റെ ലോഗോ കണ്ടാൽ തന്നെ അത് ഫെയ്ക്ക് ആണെന്ന് മനസിലാക്കാൻ ഇത്തിരി വിവരവും വിദ്യാഭ്യാസവും വേണം. അതില്ലാത്തവൻ ആണല്ലോ പൊതുവെ മാപ്ര ആകുന്നത്, 😂

ഒരു വ്യാജ മെയിൽ വന്നതുകണ്ടു അത് താൻ അപേക്ഷിച്ച പരീക്ഷ ആണോ എന്ന് പോലും നോക്കാതെ ഇജ്ജാതി വിവാദം ഒക്കെ ഉണ്ടാക്കാൻ അറിയാതെ എങ്കിലും കൂട്ടുനിന്ന, എന്റെ ട്രെയിനിയായി മൂന്നാല് മാസം ക്ലിനിക്കിൽ ഇരുന്നിരുന്ന ആ ഡോക്ടറോട് സഹതാപം മാത്രമേ ഉള്ളൂ. MD കഴിഞ്ഞവർക്ക് മാത്രം അപേക്ഷിക്കാവുന്ന പരീക്ഷക്ക് BHMS മാത്രം ഉള്ള തനിക്ക് നിയമനം വരുമെന്ന് മെയിൽ വന്നാൽ ആദ്യം ഇത്തിരി വിവരമുള്ളവരോട് ചോദിക്കാതെ ഭാര്യാപിതാവിനെ അറിയിച്ചു എന്ന അബദ്ധം മാത്രമേ അവർ ചെയ്തുള്ളൂ.

പക്ഷെ ആ പരീക്ഷക്ക് അപേക്ഷിച്ച മലപ്പുറത്തെ പത്ത് മുന്നൂറ്‌ ഡോക്ടർമാരുടെ ആരുടേയും അടുത്ത് പോകാതെ ആ പറയുന്ന പത്തനംതിട്ടക്കാരൻ ഈ ഹരിദാസ് അണ്ണനെ മാത്രം തേടി വന്നു എന്നൊക്കെ പറയുമ്പോ എവിടെയോ എന്തോ ഒരു പ്രശ്നം ഉള്ള പോലെ

നാഷണൽ ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി, ആ ഡോക്ടർ എഴുതാത്ത പരീക്ഷക്ക് അപ്പോയ്ന്റ്മെന്റ് വരാൻ പോകുന്നു എന്ന് വ്യാജ ഇമെയിൽ അയച്ചു സർക്കാരിനെതിരെ വ്യാജവാർത്ത സൃഷ്ടിക്കാൻ നോക്കിയത് മാപ്രകൾ ആണോ ആ വാർത്തയിൽ കാണുന്ന ഹരിദാസ് എന്ന വ്യക്തി (ഡോക്ടറുടെ ഭാര്യാപിതാവ്) തന്നെ ആണോ അതോ സരിന്റെയും വാഴക്കൂട്ടത്തിന്റെയും കോട്ടയം കുഞ്ഞച്ചന്മാർ ആണോ എന്ന് പോലീസ് കണ്ടുപിടിക്കട്ടെ. കാശ് കൊടുത്താൽ മരുമോൾക്ക് ജോലി കിട്ടുമോ എന്ന മണ്ടത്തരം മനസ്സിൽ വെച്ച് എവിടെയൊക്കെയോ അന്വേഷിച്ചപ്പോൾ ആരോ അങ്ങേരെ പറ്റിച്ച് കാശ് പിടുങ്ങി തേച്ചുവിട്ടു എന്നാണ് എന്റെ ഒരു ഇത് 😄

എന്നാലും എന്റെ റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർമാരെ, കോട്ടിട്ട പൊട്ടന്മാരെ...
നീയൊക്കെ ചോറ് തന്നെയാണോ തിന്നുന്നത്? 😂

Address


Alerts

Be the first to know and let us send you an email when Neyyattinkara News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share