17/11/2023
നമ്മൾ അറിഞ്ഞിരിക്കേണ്ടത്...!
1- ഏഴര വർഷത്തോളം ആകുന്ന പിണറായി സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷൻ മുടങ്ങിയത് ആകെ മൂന്ന് മാസം ആണ്...!
2- ആയിരത്തി അറുനൂറു രൂപ ക്ഷേമ പെൻഷൻ നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളം ആണ്...!
3- അറുപത്തി അഞ്ച് ലക്ഷത്തോളം, രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനം കേരളം ആണ്..!
4- 2016 പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ , നിലവിലുണ്ടായിരുന്ന പെൻഷൻ തുക വെറും അറുനൂറു രൂപ ആയിരുന്നു...!
5- 2016 ൽ മെയ് മാസത്തിൽ അധികാരം ഏറ്റ ഒന്നാം പിണറായി സർക്കാർ, ആ ജൂലൈയിൽ തോമസ് ഐസക് അവതരിപ്പിച്ച ആദ്യ ബഡ്ജറ്റിൽ ആണ് പെൻഷൻ തുക 600 ൽ നിന്നും ഒറ്റയടിയ്ക്ക് ആയിരം ആയി വർദ്ധിപ്പിക്കുന്നത്. ഇന്ന് പടിപടിയായി ഉയർന്ന് പെൻഷൻ തുക 1600 ആണ്...!
6- 2016 ൽ പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ നിലവിൽ ഉണ്ടായിരുന്ന പെൻഷൻ കുടിശിഖ 18 മാസം ആയിരുന്നു...!
7-ഒന്നാം പിണറായി സർക്കാർ അധികാരം ഏറ്റ ശേഷം വന്ന ആദ്യം ഓണത്തിന് കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ലഭിച്ചത് പതിനാലായിരം രൂപ മുതൽ മുകളിലോട്ട് ആയിരുന്നു, അതിന് കാരണം കുടിശിഖ തുക പതിനെട്ട് മാസത്തേത് 600 വെച്ചും, പിണറായി സർക്കാർ വർദ്ധിപ്പിച്ച ആയിരം വെച്ച് മൂന്ന് മാസത്തേതും അടക്കം ഒരുമിച്ച് വിതരണം ചെയ്തത് കൊണ്ടായിരുന്നു.
600*18=10800
1000*3= 3000
ആകെ 13,800.00
8- സാമൂഹ്യക്ഷേമ പെൻഷനുകളിലെ തുച്ഛമായ കേന്ദ്രവിഹിതം കേന്ദ്രസർക്കാരിൽ നിന്നും ,ക്യത്യമായും, ലഭിക്കാനുള്ള കുടിശിഖയും ലഭിക്കുന്നില്ല എങ്കിലും, അതും ചേർത്താണ് ഇന്നും കേരള സർക്കാർ പെൻഷൻ നൽകുന്നത്...!
9- ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ മാത്രം സർക്കാരിന് 900 കോടിയ്ക്ക് മുകളിൽ ചിലവാകുന്നുണ്ട്...!!
10- പതിനെട്ട് മാസം കുടിശിഖ വന്നപ്പോൾ ഇല്ലാതിരൂന്ന ചട്ടി ഇന്ന് വാങ്ങാനായത്, അൽപ്പം വൈകിയാലും 1600 കിട്ടും എന്നുറപ്പുള്ളത് കൊണ്ടാണ്...!
ഇതിൽ നിന്നും എന്ത് മനസ്സിലായി....?
ഉമ്മൻ ചാണ്ടിയുടെ കാലത്ത് എല്ലാം കറക്ടായി കിട്ടിയിരുന്നു.സി പി എമ്മിനേയും പിണറായി വിജയനേയും കണ്ണെടുത്താൽ എനിക്ക് കണ്ടൂടാ ... ഞാനെല്ലാം ടിവിയിൽ ചർച്ച കണ്ടു മനസ്സിലാക്കുന്നുണ്ട് .....!!
ഓക്കെ....താങ്ക്സ്...!!
Sudheer Ibrahim