30/10/2025
നെയ്യാറ്റിൻകരയുടെ പതിറ്റാണ്ടുകളുടെ നിലവിളി പ്രിയപ്പെട്ടവർ വിട പറഞ്ഞാൽ ആ ശരീരം അടക്കം ചെയ്യാൻ ഉള്ള സ്ഥലം ലഭ്യമല്ല എന്നുള്ളതായിരുന്നു. ആയതിന് ഒരു പരിഹാരം കാണുവാൻ പൊതു ശ്മശാനം യാഥാർത്യമാക്കിയ നഗരസഭാ ചെയർമാൻ ശ്രീ. പി.കെ. രാജ് മോഹനൻ,നഗരത്തിലെ പല വാർഡുകളിലും പദ്ധതി നടപ്പാക്കാൻ അനുവദിക്കാതിരുന്നപ്പോൾ സ്വന്തം വാർഡിൽ വെല്ലുവിളികളും ഭീഷണികളും അവഗണിച്ച് നിലപാട് എടുത്ത പ്ലാവിള വാർഡ് കൗൺസിലർ ശ്രീ വേണുഗോപാലിനും അഭിവാദങ്ങൾ..
ഇതിനായി പ്രവർത്തിച്ച നെയ്യാറ്റിൻകരയിലെ സംഘടനകൾക്കും അഭിനന്ദനങ്ങൾ..
അതോടൊപ്പം സ്വന്തം വാർഡിൽ സ്ഥലം നൽകാൻ സമ്മതിക്കാതെ ശ്മശാനം പദ്ധതി കൊണ്ട് വരാൻ സമരം ചെയ്ത മറ്റ് കൗൺസിലർമാർക്കും അഭിനന്ദനങ്ങൾ..