The Kerala Now

The Kerala Now The latest updates on Health, Technology, Science, Innovation, Social, Films, Politics and Sports

The Kerala Now - Jobs , Freshers Jobs 2015, Walkin 2015, Off Campus 2015, Bank Jobs, Government Jobs, IT Jobs, Placement Papers 2015, Recruitment 2015
http://www.thekeralanow.com/category/jobs/

മമ്മുക്ക ന്യൂ ലുക്ക്  #മമ്മൂക്ക
20/04/2025

മമ്മുക്ക ന്യൂ ലുക്ക് #മമ്മൂക്ക

സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം "എ.കെ.ജി സെൻ്റർ" ഉദ്ഘാടനം ഏപ്രിൽ 23ന്
22/03/2025

സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം "എ.കെ.ജി സെൻ്റർ" ഉദ്ഘാടനം ഏപ്രിൽ 23ന്

കേരളത്തിന്റെ ഐടി മുന്നേറ്റത്തിന് കരുത്തുപകർന്നു കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന...
22/03/2025

കേരളത്തിന്റെ ഐടി മുന്നേറ്റത്തിന് കരുത്തുപകർന്നു കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. തെക്കേ ഇന്ത്യയിലെ എയർ ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ഇന്നൊവേഷൻ സെന്ററാണ് ഇൻഫോപാർക്കിലെ കാസ്പിയൻ ടെക് പാർക്സിൽ ആരംഭിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയിലൂടെയും മറ്റ് ഡാറ്റ പ്രോസസിങ് സംവിധാനങ്ങളിലൂടെയും നൂതനമായ ഡിജിറ്റൽ ഉപഭോക്തൃ സേവനങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതുപോലുള്ള പ്രമുഖ ബഹുരാഷ്ട്ര ഐടി കമ്പനികളുടെയും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെയും ഒരു വലിയ നിര ഇക്കഴിഞ്ഞ കാലയളവിൽ ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇരുപതാം വാർഷികമാഘോഷിക്കുന്ന ഇൻഫോപാർക്കിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ 39,200 തൊഴിലവസരങ്ങളുടെയും ഐടി സ്പേസിൽ 49.09 ലക്ഷം ചതുരശ്ര അടിയുടെയും 295 കമ്പനികളുടെയും ഐടി നിക്ഷേപത്തില്‍ 2,975.4 കോടി രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാടിന്റെ ഐടി മേഖലയെ കൂടുതൽ മികവുറ്റ നേട്ടങ്ങളിലേക്കുയർത്തുന്ന ചാലകശക്തിയായി എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ മാറും.

18/03/2025
ജർമനിയിൽ നിന്നുള്ള പ്രമുഖ നിക്ഷേപകരുമായി വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് കൂടിക്കാഴ്ച നടത്തി. കാൾ സൈസ് ഉൾപ്പെടെയുള്ള...
18/03/2025

ജർമനിയിൽ നിന്നുള്ള പ്രമുഖ നിക്ഷേപകരുമായി വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് കൂടിക്കാഴ്ച നടത്തി. കാൾ സൈസ് ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലുള്ള പ്രധാന പരിപാടികളുടെ മികച്ച വിജയം കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ്. ഈ കൂടിക്കാഴ്ചക്കെത്തിയ നിക്ഷേപകർ ബാംഗ്ലൂർ ആസ്ഥാനമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇന്ത്യയിൽ വിപുലീകരണത്തിന് പറ്റിയ ഏറ്റവും മികച്ച സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കെ ഇൻ്റസ്ട്രിയൽ റവല്യൂഷൻ 4.0 വ്യവസായങ്ങളെ കൂടുതലായി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മാറ്റങ്ങൾ ഇവർ പരിശോധിച്ചു. പ്രധാനമായും എംഎസ്എംഇ സെക്ടറിൽ നിക്ഷേപം നടത്തുന്നവരുടെ സംഘം കേരളവുമായി ഏതൊക്കെ മേഖലകളിൽ സഹകരണം സാധ്യമാകുമെന്ന് പരിശോധിക്കുന്നതിൻ്റെ പ്രാരംഭ ചർച്ചകൾ മികച്ച നിലയിൽ പൂർത്തിയാക്കി. തുടർചർച്ചകളും നിക്ഷേപങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.

സേവനങ്ങൾക്കുള്ള സമയം കെ സ്‌മാർട്ട് വന്ന ശേഷവും മുൻപും
18/03/2025

സേവനങ്ങൾക്കുള്ള സമയം കെ സ്‌മാർട്ട് വന്ന ശേഷവും മുൻപും

ലോക ചെസ് ചാമ്പ്യൻഷിപ്പ് 2024: ഇന്ത്യയുടെ ഡി ഗുകേഷ് എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി.  14-ാം ഗെയിമിൽ ചൈനയുടെ ഡ...
12/12/2024

ലോക ചെസ് ചാമ്പ്യൻഷിപ്പ് 2024: ഇന്ത്യയുടെ ഡി ഗുകേഷ് എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി. 14-ാം ഗെയിമിൽ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരൻ അഭിമാനകരമായ കിരീടം ചൂടിയത്.

May this Onam bring you good fortune, joy, and the fulfillment of your dreams. Wishing you and your family a blessed Ona...
15/09/2024

May this Onam bring you good fortune, joy, and the fulfillment of your dreams. Wishing you and your family a blessed Onam

06/09/2024

സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം ; ‌1203 രൂപയുടെ സാധനങ്ങൾക്ക്‌ 775.ഓണം ആഘോഷിക്കാൻ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി  സപ്ല...
06/09/2024

സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം ; ‌1203 രൂപയുടെ സാധനങ്ങൾക്ക്‌ 775.

ഓണം ആഘോഷിക്കാൻ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി സപ്ലൈകോ. വിപണിയിൽ 1203 രൂപയുടെ സാധനങ്ങൾ 775 രൂപയ്‌ക്ക്‌ ചന്തയിലും ഔട്ട്‌ലെറ്റുകളിലും ലഭിക്കും. 428 രൂപയാണ്‌ വ്യത്യാസം. പൊതുവിപണിയിൽ മുളകിന്‌ 240 രൂപയാണ്‌. മല്ലിക്ക്‌ 110 രൂപയും. അതിലും വിലകുറച്ച്‌ സപ്ലൈകോ ചന്തയിൽ ലഭിക്കും. ജില്ലാതല ഫെയറുകൾ വെള്ളി മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ ലഭ്യമാകും.

ശബരി, എഫ്എംസിജി, മിൽമ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ വിൽപന നടത്തും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമുണ്ട്‌. 255 രൂപയുടെ ആറ്‌ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്‌ക്ക്‌ ശബരി സിഗ്നേച്ചർ കിറ്റുണ്ട്‌. ഓണംഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന വില ക്കുറവിന് പുറമെ 10ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് ഔവേഴ്സ്, പ്രമുഖ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറുമുണ്ട്‌.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതായ കേരളത്തിനുള്ള ടോപ് പെർഫോർമർ പുരസ്കാരം കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ്...
06/09/2024

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതായ കേരളത്തിനുള്ള ടോപ് പെർഫോർമർ പുരസ്കാരം കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. ഡൽഹിയിൽ വച്ച് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിമാരുടെ കോൺക്ലേവിലാണ് അഭിമാനമായ ഈ നേട്ടം കേരളം കൈവരിച്ചത്.

900 ഗോള്‍; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോതൊള്ളായിരം ഗോളെന്ന ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേ...
06/09/2024

900 ഗോള്‍; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തൊള്ളായിരം ഗോളെന്ന ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരായാണ് ക്രിസ്റ്റ്യാനോയുടെ കരിയറിലെ തൊള്ളായിരാമത്തെ ഗോള്‍നേട്ടം. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയുടെ 131ാം ഗോളാണിത്. കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ 859 ഗോളുകളുമായി ലയണല്‍ മെസിയാണ് രണ്ടാംസ്ഥാനത്ത്.

Address

Neyyattinkara

Alerts

Be the first to know and let us send you an email when The Kerala Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share