Kochi Pulse

Kochi Pulse ​കൊച്ചി നഗരത്തിന്റെ ഹൃദയമിടിപ്പ്! നമ്മുടെ കൊച്ചിയിലെ വാർത്തകളും കാഴ്ചകളും വിശേഷങ്ങളും പങ്കുവെക്കുന്ന ഒരിടം. നമ്മുടെ കൊച്ചി, നമ്മുടെ പൾസ്. ❤️⚓

മെസി എത്തിയോ?
26/10/2025

മെസി എത്തിയോ?

കനോലി പ്ലോട്ടിലെ തണൽ മരങ്ങളിലൊന്ന് ഓർമയായി--- ------------------------നിലമ്പൂരിൻ്റെ പ്രവേശന കവാടമായ കനോലി പ്ലോട്ടിൽ കെ.എ...
26/10/2025

കനോലി പ്ലോട്ടിലെ തണൽ മരങ്ങളിലൊന്ന് ഓർമയായി
--- ------------------------
നിലമ്പൂരിൻ്റെ പ്രവേശന കവാടമായ കനോലി പ്ലോട്ടിൽ കെ.എൻ. ജി പാതയോരത്തെ കൂറ്റൻ തണൽ മരങ്ങളിലൊന്ന് കടപുഴകി വീണു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തെ പൂട്ടി കിടക്കുന്ന റിഫ്രഷ്മെൻ്റ് പാർലറും മരം വീണ് തകർന്നു. കനോലി പ്ലോട്ടിലെത്തുന്ന സഞ്ചാരികൾ ഈ മരത്തിൻ്റെ ചുവട്ടിലടക്കമാണ് വാഹനങ്ങൾ നിർത്തിയിടാറുള്ളത്. സഞ്ചാരികൾ കൂടുതലായി എത്തുന്നതിന് മുമ്പാണ് മരം വീണതെന്നതിനാലാണ് അപകടമൊഴിവായത്.

05/12/2023
ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പ...
01/10/2023

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ.

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ :

🚫 വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.

🚫 മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

🚫 തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

🚫 അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

🚫രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

🚫 സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

🚫 സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

🚫 മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

🚫 ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

🚫 വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

🚫 ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ മറക്കേണ്ട.
ശുഭയാത്ര.. സുരക്ഷിതയാത്ര.

23/07/2023

വൈറൽ റീലെടുക്കാൻ തെങ്ങിൻ മുകളിൽ കയറി. തെങ്ങ് പൊട്ടി വീണ് എല്ലാവരും താഴത്തെത്തി. മലപ്പുറം കാളികാവ് ഉദിരംപൊയിൽ തടയണയിലാണ് സംഭവം

നിലമ്പൂർ - ഷൊർണൂർ പാസഞ്ചർമാർച്ച് ഒന്ന് മുതൽകാത്തിരിപ്പിനൊടുവിൽ നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു. കോവിഡ...
03/02/2022

നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ
മാർച്ച് ഒന്ന് മുതൽ
കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച സർവിസ് മാർച്ച് ഒന്നു മുതലാണ് പുനരാരംഭിക്കുക. സതേൺ റെയിൽവേയുടെ പുതിയ സമയ പട്ടികയിൽ നിലമ്പൂർ-ഷൊർണൂർ പാസഞ്ചറും ഇടം പിടിച്ചിട്ടുണ്ട്. രണ്ട് സർവീസുകളാണ് ഉണ്ടാവുക. രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന്​ പുറപ്പെടുന്ന ട്രെയിൻ 8.30ന് ഷൊർണൂരിൽ എത്തും. വൈകുന്നേരം 5.55 ന് ഷൊർണൂരിൽ നിന്ന്​ തിരിച്ച്​ 7.55 ന് നിലമ്പൂരിലെത്തും. നിലമ്പൂർ-ഷൊർണൂർ പാതയിൽ ഏഴ് ട്രെയിനുകൾക്ക് 14 സർവീസാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്.
ഇപ്പോൾ രാജ‍്യറാണിയും നിലമ്പൂർ -കോട്ടയവും ഉൾ​പ്പെടെ രണ്ട് വണ്ടികളുടെ നാല്​ സർവിസ് മാത്രമാണുള്ളത്.

നിലമ്പൂർ - ഷൊർണൂർ പാസഞ്ചർമാർച്ച് ഒന്ന് മുതൽകാത്തിരിപ്പിനൊടുവിൽ നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു. കോവിഡ...
03/02/2022

നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ
മാർച്ച് ഒന്ന് മുതൽ
കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച സർവിസ് മാർച്ച് ഒന്നു മുതലാണ് പുനരാരംഭിക്കുക. സതേൺ റെയിൽവേയുടെ പുതിയ സമയ പട്ടികയിൽ നിലമ്പൂർ-ഷൊർണൂർ പാസഞ്ചറും ഇടം പിടിച്ചിട്ടുണ്ട്. രണ്ട് സർവീസുകളാണ് ഉണ്ടാവുക. രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന്​ പുറപ്പെടുന്ന ട്രെയിൻ 8.30ന് ഷൊർണൂരിൽ എത്തും. വൈകുന്നേരം 5.55 ന് ഷൊർണൂരിൽ നിന്ന്​ തിരിച്ച്​ 7.55 ന് നിലമ്പൂരിലെത്തും. നിലമ്പൂർ-ഷൊർണൂർ പാതയിൽ ഏഴ് ട്രെയിനുകൾക്ക് 14 സർവീസാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്.
ഇപ്പോൾ നാല്​ സർവിസ് മാത്രമാണുള്ളത്.

20/01/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്.....

Address

Changampuzha Nagar, Kalamassery
Nilambur
682033

Website

Alerts

Be the first to know and let us send you an email when Kochi Pulse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share