Bodhi Books

Bodhi Books നല്ല പുസ്തകങ്ങൾ ആരുടെ മുന്നിലും തല കുനിക്കുന്നില്ല.

ധാരാളം പുതിയ പുസ്തകങ്ങൾ ബോധിയിലൂടെ -

കെട്ടിലും മട്ടിലും വ്യത്യസ്തം

സുഹൃത്തുക്കളേ,     എൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരം പ്രി ബുക്കിംഗിലൂടെ നല്ല വായനക്കാരുടെ കൈകളിലെത്തിക്കണമെന്ന് ആ...
19/04/2025

സുഹൃത്തുക്കളേ,
എൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരം പ്രി ബുക്കിംഗിലൂടെ നല്ല വായനക്കാരുടെ കൈകളിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.ഇതിനോടകം 10 കാവ്യസമാഹാരങ്ങളും രണ്ടു ബാല കവിതാ സമാഹാരങ്ങളുമാണ് എൻ്റെ പേരിൽ പ്രസിദ്ധീകൃതമായിട്ടുള്ളത്.( ദുരിതമഴ പെയ്യുന്നു, വെന്തെരിയുന്ന വാക്കുകൾ, കവിത കത്തുന്നിടം, അഗ്നിചാറിത്തെറിക്കും സ്വരങ്ങൾ, താളം തെറ്റിയ ജലവഴികൾ, അടുക്കളയിലെ കരിമ്പൂച്ച, മഴവില്ലിഞ്ഞോലു കെട്ടിയാടൻ കൊതിച്ച പെൺകുട്ടി ,കെട്ടുപോയ സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ്, പോസ്റ്റർ കവിതകൾ, ഒച്ചയില്ലാത്ത നോവുകൾ ( അച്ചടിയിൽ) ഒരുമ ,നാമൊന്ന് ) ഇതെല്ലാം ചേർത്ത് "ഭയം ഒരു രാജ്യമാകുന്നിടം" എന്ന പേരിൽ ഒരു സമാഹാരം രണ്ടു മാസത്തിനുള്ളിൽ ഇറങ്ങും.
പ്രി ബുക്കിംഗ് ചെയ്ത് സഹകരിക്കുക.
Mob. 9496844236

സുഹൃത്തുക്കളേ,     എൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരം പ്രി ബുക്കിംഗിലൂടെ നല്ല വായനക്കാരുടെ കൈകളിലെത്തിക്കണമെന്ന് ആ...
19/04/2025

സുഹൃത്തുക്കളേ,
എൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരം പ്രി ബുക്കിംഗിലൂടെ നല്ല വായനക്കാരുടെ കൈകളിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.ഇതിനോടകം 10 കാവ്യസമാഹാരങ്ങളും രണ്ടു ബാല കവിതാ സമാഹാരങ്ങളുമാണ് എൻ്റെ പേരിൽ പ്രസിദ്ധീകൃതമായിട്ടുള്ളത്.( ദുരിതമഴ പെയ്യുന്നു, വെന്തെരിയുന്ന വാക്കുകൾ, കവിത കത്തുന്നിടം, അഗ്നിചാറിത്തെറിക്കും സ്വരങ്ങൾ, താളം തെറ്റിയ ജലവഴികൾ, അടുക്കളയിലെ കരിമ്പൂച്ച, മഴവില്ലിഞ്ഞോലു കെട്ടിയാടൻ കൊതിച്ച പെൺകുട്ടി ,കെട്ടുപോയ സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ്, പോസ്റ്റർ കവിതകൾ, ഒച്ചയില്ലാത്ത നോവുകൾ ( അച്ചടിയിൽ) ഒരുമ ,നാമൊന്ന് ) ഇതെല്ലാം ചേർത്ത് "ഭയം ഒരു രാജ്യമാകുന്നിടം" എന്ന പേരിൽ ഒരു സമാഹാരം രണ്ടു മാസത്തിനുള്ളിൽ ഇറങ്ങും.
അതിതൻ്റെ പ്രി പബ്ലിക്കേഷർ വിശദാംശങ്ങൾ ഒരു പോസ്റ്ററിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുയാണ്.ഈ പോസ്റ്റർ പരമാവധി ആളുകളിലേക്ക് എത്തിക്കുകയും നിങ്ങൾ ഓരോരുത്തരും ഓരോ കോപ്പി നിങ്ങളുടെ സ്വന്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹം
എന്നെന്നസ്

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള നടക്കുകയാണ്. ബോധിസ്റ്റാൾ സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജന് ...
27/10/2024

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള നടക്കുകയാണ്. ബോധിസ്റ്റാൾ സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജന് "പോസ്റ്റർ കവിതകൾ "സ്നേഹോപഹാരമായി നൽകുകയുണ്ടായി. ഒരു ലൈബ്രററിയിലെ മുപ്പതോളം ബാലവേദി കൂട്ടുകാരും ബോധി സ്റ്റാൾ സന്ദർശിച്ചു. അവർക്കും കൊടുത്തു ഓരോ പുസ്തകം വീതം .എല്ലാവരും വായിക്കട്ടെ...

01/10/2024

ബോധി സാഹിത്യോത്സവം

നീതി നിഷേധിക്കപ്പെടുന്ന  പ്രതിഭകളെ സാംസ്കാരിക കേരളം തിരിച്ചറിയണം - ആദിബോധി സാഹിത്യോത്സവം വേറിട്ട സാസ്കാരികോത്സവമായി. പൂക...
30/09/2024

നീതി നിഷേധിക്കപ്പെടുന്ന പ്രതിഭകളെ സാംസ്കാരിക കേരളം തിരിച്ചറിയണം - ആദി

ബോധി സാഹിത്യോത്സവം വേറിട്ട സാസ്കാരികോത്സവമായി.

പൂക്കോട്ടുംപാടം:അരികുവൽക്കരിക്കപ്പെട്ടവരിലും നീതി നിഷേധിക്കപ്പെട്ടവരിലും പെട്ട ഒട്ടേറെ പ്രതിഭകളുടെ കേൾക്കാതെ പോയ ശബ്ദം സമൂഹം തിരിച്ചറിയണം എന്ന് ബോധി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട്
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ക്യൂർ കവിയുമായ ആദി പറഞ്ഞു.
ബോധി ബുക്സ് നിലമ്പൂരും സാഹിത്യ സൗഹൃദ കൂട്ടായ്മകളും ചേർന്ന് നടത്തിയ ബോധി സാഹിത്യോത്സവം '2024 വേറിട്ട സാംസ്കാരികോത്സവമായി മാറി.

മണിലാൽ മുക്കുട്ടുതറ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സജിൻ നിലമ്പൂർ ഉദ്ഘാടന പൊതുയോഗത്തിന് നന്ദി പറഞ്ഞു.

'എഴുത്തുകാരുടെ സംഗമം' എന്ന സെഷൻ 2 ന് സുശീലൻ നടുവത്ത് (ഫെസ്റ്റിവൽ കോഡിനേറ്റർ) സ്വാഗതം പറഞ്ഞു. എം.ടി. നിലമ്പൂർ (കവി) മോഡറേറ്റർ ആയിരുന്നു. ഡോ. സഞ്ജയ്.എസ് (കവി) 'ഞാനെന്തിന് എഴുതുന്നു?' എന്ന വിഷയാവതരണം നടത്തി. തുടർന്ന് എഴുത്തുകാർ പ്രതികരിച്ചു. പ്രബിൻ.എസ് നന്ദി പറഞ്ഞു.
സെഷൻ 3 ൽ 'നിർമ്മിത ബുദ്ധിക്കാലത്തെ സർഗാത്മകത' എന്ന സംവാദ സെഷനിൽ കവിയും അധ്യാപകനുമായ ഡോ.ഗോപു വിഷയം അവതരിപ്പിച്ചു. ഈ സെഷനിൽ കവിയും നിരൂപകനുമായ പി.എസ്. വിജയകുമാർ മോഡറേറ്റർ ആയിരുന്നു. സംവാദത്തിൽ വിവിധ വ്യക്തികൾ പങ്കെടുന്നു. കെ. രാജേന്ദ്രൻ സെഷന് നന്ദി പറഞ്ഞു.

സെഷൻ 4 കവിയരങ്ങിന് രാജേഷ് അമരമ്പലം സ്വാഗതം പറഞ്ഞു.ബാലകൃഷ്ണൻ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. രമേശ് വട്ടിങ്ങാവിൽ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ കവികൾ കവിത അവതരിപ്പിച്ചു. പി.കെ.ശ്രീകുമാർ നന്ദി പറഞ്ഞു.

സെഷൻ 5 ൽ എം.എസ് സാനു സ്വാഗതം പറഞ്ഞു. സീന ശ്രീവത്സൻ, നീന കുര്യൻ, ദിവ്യ. ജി.എസ് എന്നിവർ മലയാള 'കവിതയുടെ ഭിന്നമുഖങ്ങൾ' എന്ന സംവാദത്തിന് നേതൃത്വം നൽകി. എൻ. തൃഷ നന്ദി പറഞ്ഞു.

സെഷൻ 6 ലെ പുസ്തക പ്രകാശന ചടങ്ങിൽ എൻ.എൻ.സുരേന്ദ്രൻ എഴുതിയ നാമൊന്ന്, നാവുമരം പൂക്കുന്നു, അന്യം നിന്നു പോകുന്ന കളികളും ചില പുതിയ കളികളും, കളിക്കൂട്ടം, അമ്മയോട്, മധുരം മലയാളം, Burning verses എന്നീ 7 പുസ്തകങ്ങൾ രാജൻ കരുവാരകുണ്ട്, എം ടി നിലമ്പൂർ, പ്രമോദ് നിലമ്പൂർ, യു.ബി.കെ നിലമ്പൂർ പി സി തിരുവാലി ശ്രീനി നിലമ്പൂർ ഉണ്ണികൃഷ്ണൻ എ എന്നിവർ പ്രകാശനം ചെയ്തു. കെ പി വി വിനോദ്, കബീർ കതിർ, കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി, അബ്ദുൽ മജീദ്. പി, അഥീന, കെ.രാജേന്ദ്രൻ ജെ.രാധാകൃഷ്ണൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

ജെ. രാധാകൃഷ്ണൻ, പി. കെ. ശ്രീകുമാർ, നീനാ കുര്യൻ, മുജീബ് റഹ്മാൻ കരുളായി, സജിൻ നിലമ്പൂർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

സെഷൻ 6 ൽ കവിയും കർഷകനുമായ യു.ബി. കെ. നിലമ്പൂർ, വിദേശ സർവകലാശാലയിൽ പ്രബന്ധം അവതരിപ്പിച്ച വിനോദ് മാഞ്ചേരി എന്നിവരെ സാഹിത്യോത്സവ സംഘാടകസമിതി ആദരിച്ചു .സമാപന ചടങ്ങിൽ സീതിക്കോയ തങ്ങൾ, കെ.സി. വേലായുധൻ എന്നിവർ ആശംസകളർപ്പിച്ചു.എൻ.എൻ.സുരേന്ദ്രൻ നന്ദി പറഞ്ഞു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 105 കുട്ടികളുടെ വീടുകളിൽ ഒരുക്കിയ വീട്ടു വായനശാലകളെ പ്രതിനിധീകരിച്ച് കുട്ടികൾ സാഹിത്യോത്സവം സന്ദർശിക്കുകയുണ്ടായി.

അനുബന്ധമായി ബോധി ബുക്സിന്റെയും മറ്റ് പബ്ലിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ പുസ്തകോത്സവവും നടന്നു.

105 വീട്ടു വായനശാലകളുടെ ഉദ്ഘാടനം - ഒരേ ദിവസം!2024 സെപ്റ്റംബർ 29 കതിർഫാമിൽ വച്ച് നടത്തുന്ന ബോധി സാഹിത്യോത്സവത്തോടനുബന്ധിച...
22/09/2024

105 വീട്ടു വായനശാലകളുടെ ഉദ്ഘാടനം - ഒരേ ദിവസം!

2024 സെപ്റ്റംബർ 29 കതിർഫാമിൽ വച്ച് നടത്തുന്ന ബോധി സാഹിത്യോത്സവത്തോടനുബന്ധിച്ച് 105 ഹോം ലൈബ്രററികൾക്ക് തുടക്കം കുറിച്ചു.അമരമ്പലം ഗ്രാമപഞ്ചായത്തിലെ മികച്ച വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട 105 കുട്ടികളുടെ വീടുകളിലാണ് ബോധിസാഹിത്യോത്സവം സംഘാടക സമിതി ഹോം ലൈബ്രറി ഒരുക്കിയത്.

കവിയും ചിത്രകാരനുമായ സുശീലൻ നടുവത്താണ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചത്. എൻ.എൻ. സുരേന്ദ്രൻ മാസ്റ്റർ എഴുതി ബോധി ബുക്സ് പ്രസിദ്ധീകരിച്ച 'താളം തെറ്റിയ ജലവഴികൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തോടനുബന്ധിച്ച് 5 വർഷം മുൻപ് നട്ട ഓർമ്മമരത്തിൻ്റെ വാർഷിക ദിനത്തിൽ ഈ മരത്തിൻ്റെ തണലിലാണ് പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം നടന്നത്. എൻ. എൻ. സുരേന്ദ്രൻ കേക്ക് മുറിച്ച് ഓർമ്മമരത്തിൻ്റെ സന്തോഷം പങ്കുവെച്ചു. ബോധി സാഹിത്യോത്സവം ജനറൽ കൺവീനർ സജിൻ നിലമ്പൂർ സ്വാഗതം പറഞ്ഞു. കുഞ്ഞു മാസ്റ്റർ അധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, പി. കെ. ശ്രീകുമാർ, മുജീബ് റഹ്മാൻ കരുളായി, പി.സി. തിരുവാലി, കെ. രാജേന്ദ്രൻ,
രാജീവ് ചെമ്മണിക്കര, രാജേഷ് അമരമ്പലം
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വീട്ടു വായനശാല ഒരുക്കുന്ന പായമ്പാടം GLPS ലെ അഷ്മിൽ. എം. എന്ന കുട്ടിയും കുട്ടിയുടെ മാതാവ് റിഷാന.എൻ. എന്നിവരും സംസാരിച്ചു.

വീട്ടു വായനശാലയിലേക്ക് നേരത്തെ നൽകിയ പുസ്തകങ്ങളെ കൂടാതെ നൽകുന്ന അധിക പുസ്തകങ്ങളുടെ കൈമാറ്റം എൻ.എൻ.സുരേന്ദ്രൻ, പി. ആർ. സി. നായർ, കെ.വി.ദിവാകരൻ, മുകുന്ദ ഘോഷ്, പ്രസന്ന ടീച്ചർ, തൃഷ എന്നിവർ നിർവഹിച്ചു. ബോധി ബുക്സിന് വേണ്ടി
പ്രബിൻ.എസ് നന്ദി പറഞ്ഞു.

മറ്റ് ഹോം ലൈബ്രറികളുടെ ഉദ്ഘാടനം ഇതേ ദിവസം തന്നെ പ്രാദേശികമായി വിവിധ വീടുകളിൽ നടക്കുകയുണ്ടായി.

Address


Alerts

Be the first to know and let us send you an email when Bodhi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bodhi Books:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share