Nte Nilambur

Nte Nilambur തേക്കിന്റെ സ്വന്തം നാട്

*വിദേശത്ത് മികച്ചൊരു ജോലി തേടുകയാണോ? എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്.**ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ* ജിസിസി സ്റ്റോറുകൾക...
25/09/2025

*വിദേശത്ത് മികച്ചൊരു ജോലി തേടുകയാണോ? എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്.*

*ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ* ജിസിസി സ്റ്റോറുകൾക്കായി മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് *നിലമ്പൂരിൽ* സംഘടിപ്പിക്കുന്നു.

📅 തീയതി: സെപ്റ്റംബർ 28, ഞായർ
📍 വേദി: അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ക്യാമ്പസ്, നിലമ്പൂർ
🕘 സമയം: രാവിലെ 9:00 മുതൽ 1:00 വരെ

*ഫ്രീ വിസ, താമസം, ഭക്ഷണം* തുടങ്ങി നിരവധി ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഈ വിലപ്പെട്ട അവസരം പാഴാക്കാതെ, ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്കിടയിൽ ഈ വിവരം ഷെയർ ചെയ്യൂ.

09/09/2025
09/09/2025
മണ്ണിടിച്ചിൽ: ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കുക താമരശ്ശേരി: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങ...
26/08/2025

മണ്ണിടിച്ചിൽ: ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കുക


താമരശ്ശേരി: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

ഇതുവഴി കാൽനട യാത്രക്കാർക്ക് വരെ നിലവിൽ കടന്ന് പോകുവാൻ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകൾ റോഡിലേക്ക് വീഴുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതുകൊണ്ട് ആരും തന്നെ കാഴ്ചകൾ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകൾക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.

ഇപ്പോൾ ചുരത്തിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയ ആളുകൾ തിരിച്ചു പോവുന്നതായിരിക്കും നല്ലത്.

അത്യാവശ്യ യാത്രക്കാർ മറ്റു ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുക.

അടിവാരത്തും, ലക്കിടിയിലും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.

56613 ഷൊർണൂർ -നിലമ്പൂർ പാസ്സഞ്ചറിന്റെയും 56614 നിലമ്പൂർ -ഷൊർണൂർ പാസ്സഞ്ചറിന്റെയും സമയക്രമങ്ങളിൽ ഓഗസ്റ്റ് 23 ശനിയാഴ്ച മുത...
21/08/2025

56613 ഷൊർണൂർ -നിലമ്പൂർ പാസ്സഞ്ചറിന്റെയും 56614 നിലമ്പൂർ -ഷൊർണൂർ പാസ്സഞ്ചറിന്റെയും സമയക്രമങ്ങളിൽ ഓഗസ്റ്റ് 23 ശനിയാഴ്ച മുതൽ മാറ്റം വരുന്നതാണ്

56613 ഷൊർണൂർ വിടുന്ന സമയം 19:10
നിലമ്പൂർ എത്തുന്നത് 20:50

56614 നിലമ്പൂർ വിടുന്ന സമയം 20:15

ഷൊർണൂർ എത്തുന്നത് 21:45

പുതിയ 66626 നിലമ്പൂർ മെമു

ഷൊർണൂർ വിടുന്ന സമയം 20:35
നിലമ്പൂർ എത്തുന്നത് 22:05

നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിലെ പുതിയ ഫോൺ നമ്പർ
01/07/2025

നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിലെ പുതിയ ഫോൺ നമ്പർ

നിലമ്പൂരിൽ റബർ കൃഷി എത്തിയത് 1879 ജൂലൈ മാസത്തിൽറബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത്...
21/06/2025

നിലമ്പൂരിൽ റബർ കൃഷി എത്തിയത് 1879 ജൂലൈ മാസത്തിൽ

റബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത് സർ ഹെൻറി അലക്സാണ്ടർ വിക്ക്ഹാമിനെയാണ് (1846–1928). ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന വിക്ക്ഹാമാണ് ബ്രസീലിൽ നിന്നും റബ്ബർ വിത്തുകൾ ആദ്യമായി ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് എത്തിക്കുന്നത്. ബ്രസീലിയൻ അധികാരികളുടെ അനുമതിയില്ലാതെ എഴുപതിനായിരത്തിലധികം റബ്ബർ വിത്തുകളാണ് വിക്ക്ഹാം ലണ്ടനിലേക്ക് കടത്തിക്കൊണ്ടു വന്നത്.

വിക്ക്ഹാമിന്റെ ഈ പ്രവർത്തി ആമസോണിയൻ റബ്ബർ ബൂമിന് അന്ത്യം കുറിച്ചു. ആമസോൺ പ്രദേശത്തെ ഏറ്റവും വലിയ ജൈവചോരണമായി ചരിത്രകാരന്മാർ വിക്ക്ഹാമിന്റെ ഈ പ്രവൃത്തിയെ രേഖപ്പെടുത്തുന്നു. വിക്ക്ഹാം ശേഖരിച്ച റബ്ബർസീഡുകൾ ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിൽ 1876 ജൂൺ മാസം 15 ന് എത്തിച്ചേർന്നു. ഇവിടെ മുളപ്പിച്ച വിത്തുകൾ തോട്ട നിർമ്മാണം ലക്ഷ്യമിട്ടു കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി. ഈ ശേഖരത്തിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ തെക്ക് കിഴക്കൻ ഏഷ്യയിലെ കോളനി രാജ്യങ്ങളിൽ റബ്ബർ കൃഷിക്ക് തുടക്കമിടുന്നത്.

ശ്രീലങ്കയിലെ ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിൽ ലഭിച്ച വിക്ക്ഹാം ശേഖരത്തിൽ നിന്നുള്ള 28 പാരാ റബ്ബർ തൈകളാണ് (Hevea brasiliensis) 1879 ജൂലൈ മാസം പരീക്ഷണാർത്ഥം നിലമ്പൂരിൽ നട്ടു പിടിപ്പിച്ചത്.

ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രായം കൂടിയ റബ്ബർ മരത്തിനൊപ്പമുള്ള ഹെൻറി വിക്ക്ഹാമിന്റെ ചിത്രം (1913)

Credit: # Arun Sasi

𝐊𝐏𝐑കോഴിക്കോട് -മഞ്ചേരി -വഴിക്കടവ് 𝐋𝐒രാവിലെ കോഴിക്കോട് നിന്നും വഴിക്കടവിലേക്കുള്ള ഫസ്റ്റ് ബസ്. വൈകുന്നേരം വഴിക്കടവ് നിന്ന...
20/06/2025

𝐊𝐏𝐑
കോഴിക്കോട് -മഞ്ചേരി -വഴിക്കടവ് 𝐋𝐒

രാവിലെ കോഴിക്കോട് നിന്നും വഴിക്കടവിലേക്കുള്ള ഫസ്റ്റ് ബസ്. വൈകുന്നേരം വഴിക്കടവ് നിന്നും കോഴിക്കോട്ടേക്കുള്ള ലാസ്റ്റ് ബസ്.

ᴋᴏᴢʜɪᴋᴏᴅᴇ - ᴍᴀɴᴊᴇʀɪ - ᴠᴀᴢʜɪᴋᴋᴀᴅᴀᴠᴜ ʟꜱ

കോഴിക്കോട് - വഴിക്കടവ് 𝐋𝐒
വഴി : രാമനാട്ടുകര -കൊണ്ടോട്ടി -മഞ്ചേരി -എടവണ്ണ -നിലമ്പൂർ -ചുങ്കത്തറ -എടക്കര

🔹കോഴിക്കോട് - വഴിക്കടവ്

▫️കോഴിക്കോട് 𝟬𝟳:𝟭𝟬 𝗔𝗠
▫️രാമനാട്ടുകര 𝟬𝟳:𝟯𝟳 𝗔𝗠
▫️കൊണ്ടോട്ടി 𝟬𝟳:𝟱𝟴 𝗔𝗠
▫️മഞ്ചേരി 𝟬𝟴:𝟯𝟬 𝗔𝗠
▫️എടവണ്ണ 𝟬𝟴:𝟱𝟬 𝗔𝗠
▫️നിലമ്പൂർ 𝟬𝟵:𝟭𝟬 𝗔𝗠
▫️എടക്കര 𝟬𝟵:𝟯𝟱 𝗔𝗠
▫️വഴിക്കടവ് 𝟬𝟵:𝟰𝟱 𝗔𝗠

🔸കോഴിക്കോട് - മഞ്ചേരി

▫️കോഴിക്കോട് 𝟬𝟭:𝟰𝟱 𝗣𝗠
▫️രാമനാട്ടുകര 𝟬𝟮:𝟭𝟱 𝗣𝗠
▫️കൊണ്ടോട്ടി 𝟬𝟮:𝟯𝟱 𝗣𝗠
▫️മഞ്ചേരി 𝟬𝟯:𝟬𝟱 𝗣𝗠

🔹മഞ്ചേരി - വഴിക്കടവ്

▫️മഞ്ചേരി 𝟬𝟰:𝟬𝟬 𝗣𝗠
▫️എടവണ്ണ 𝟬𝟰:𝟮𝟬 𝗣𝗠
▫️നിലമ്പൂർ 𝟬𝟰:𝟰𝟬 𝗣𝗠
▫️എടക്കര 𝟬𝟱:𝟭𝟬 𝗣𝗠
▫️വഴിക്കടവ് 𝟬𝟱:𝟮𝟱 𝗣𝗠

🔸വഴിക്കടവ് - കോഴിക്കോട്

▫️വഴിക്കടവ് 𝟭𝟬:𝟭𝟬 𝗔𝗠 & 𝟬𝟲:𝟱𝟬 𝗣𝗠
▫️എടക്കര 𝟭𝟬:𝟮𝟯 𝗔𝗠 & 𝟬𝟳:𝟬𝟱 𝗣𝗠
▫️നിലമ്പൂർ 𝟭𝟬:𝟱𝟬 𝗔𝗠 & 𝟬𝟳:𝟯𝟱 𝗣𝗠
▫️എടവണ്ണ 𝟭𝟭:𝟭𝟬 𝗔𝗠 & 𝟬𝟴:𝟬𝟬 𝗣𝗠
▫️മഞ്ചേരി 𝟭𝟭:𝟯𝟱 𝗔𝗠 & 𝟬𝟴:𝟮𝟱 𝗣𝗠
▫️കൊണ്ടോട്ടി 𝟭𝟮:𝟭𝟬 𝗣𝗠 & 𝟬𝟵:𝟭𝟬 𝗣𝗠
▫️രാമനാട്ടുകര 𝟭𝟮:𝟯𝟱 𝗣𝗠 & 𝟬𝟵:𝟯𝟬 𝗣𝗠
▫️കോഴിക്കോട് 𝟬𝟭:𝟬𝟬 𝗣𝗠 & 𝟬𝟵:𝟱𝟬 𝗣𝗠

നിലമ്പൂരിൽ ആര് ജയിക്കും ???വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം 🔥🔥
18/06/2025

നിലമ്പൂരിൽ ആര് ജയിക്കും ???
വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം 🔥🔥

Address

Nilambur

Website

Alerts

Be the first to know and let us send you an email when Nte Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nte Nilambur:

Share

Category