26/02/2025
ഇന്ത്യയുടെ പോക്ക് എങ്ങോട്ട് ❓
കേരളം ഇതെങ്ങോട്ട്...⁉️
വിദ്യാലയങ്ങൾ കൊലയാളികളെ സൃഷ്ടിക്കുകയാണോ...⁉️
മരണ വീടുകളെ സ്വയം സൃഷ്ടിക്കുകയാണോ...⁉️
`ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ'
ചോദ്യങ്ങൾക്ക് മുന്നിൽ ഭരണാധികാരികൾ മുട്ടുകുത്തുകായാണോ...⁉️
പരിഹാരം⁉️
വിദ്യാലയങ്ങളിൽ നിന്ന് എടുത്ത് മാറ്റേണ്ടത് തെറ്റ് കണ്ടാൽ ശിക്ഷിക്കുന്ന വടികളും ചൂരലുകളും അല്ല.. മനുഷ്യത്വം മരവിച്ച അദ്ധ്യാപകരെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളുമാണ് ...വിദ്യാർത്ഥികളെ ആദ്യം പഠിപ്പിക്കേണ്ടത് ഫിസിക്സ്, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ അല്ല...എല്ലാ സബ്ജെക്ടുകളും എടുത്ത് മാറ്റി "മനുഷ്യത്വം" എന്നും "മാതാ പിതാ ഗുരു ദൈവം"എന്നീ രണ്ട് വിഷയങ്ങൾ പാഠ്യ പുസ്തകങ്ങളാക്കി കൊണ്ട് വരണം..വിദ്യാർത്ഥികളെ തെറ്റിലേക്ക് നയിക്കുന്ന, പുകയില ഉൽപ്പന്നങ്ങൾ, ലഹരി പഥാർത്തങ്ങൾ അടങ്ങിയ ആഹാരങ്ങൾ, ബീവറേജുകൾ.. ഇതിലേക്കെല്ലാം കൊണ്ട് പോവുന്ന സിനിമകൾ, മൊബൈൽ ഉപയോഗങ്ങൾ എല്ലാം നിർത്തലാക്കണം... എങ്കിലേ കുഞ്ഞിളം മനസ്സുകളിൽ നന്മ മുളക്കൂ... എങ്കിലേ മനുഷ്യൻ മനുഷ്യനാകൂ...
പീഡനങ്ങൾ, പീഡകർ
പീഡനങ്ങൾ ഇല്ലാതാവണമെങ്കിൽ ആണും പെണ്ണും ഒന്നാണെന്ന ആശയമല്ല പഠിപ്പിക്കേണ്ടത്... ഒന്നാണെങ്കി പെണ്ണിനെ തൊട്ടാൽ എന്ത് കൊണ്ട് പീഡനം എന്ന് പറയുന്നു...!? ആ ആശയം എടുത്ത് മാറ്റി ആണും പെണ്ണും വിത്യസ്തമാണ് പെണ്ണിന് അതിന്റേതായ സ്ഥാനമുണ്ട് ആണിനും അതിന്റേതായ സ്ഥാനമുണ്ട്...
പെണ്ണ് പെണ്ണിന്റെയും ആൺ ആണിന്റെയും വസ്ത്രങ്ങൾ ധരിച് മാന്യമായി നടന്നാൽ ഒരു പീഡനങ്ങളും പീഡകരും ഉണ്ടാവില്ല.. "എല്ലാം തുറന്ന് കാണിച്ചിട്ട് നോക്കരുതെന്ന് പറയുന്നതല്ല മാന്യത"
മക്കൾക്ക് വഴി കാണിക്കേണ്ടത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പറഞ്ഞിട്ടല്ല...സൂക്ഷിക്കാൻ ആദ്യം പഠിപ്പിക്കണം
സൂക്ഷിക്കാൻ പഠിപ്പിക്കാതെ സൂക്ഷിക്കുക എന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം!
(മനുഷ്യൻ ഇപ്പൊ മൃഗങ്ങളെക്കാൾ ദ്രോഹികളാണോ..!? മനുഷ്യൻ മനുഷ്യനെ... ഒരു മനുഷ്യനായി കാണണം.... മനുഷ്യനായി കാണാൻ പഠിപ്പിക്കണം...)
✒️ *ഹാഫിള് മിദ്‌ലാജ് നിസാമി കാമിൽ ബുസ്താനി വഴിക്കടവ്*