Jeevavayu Media

Jeevavayu Media News Media

26/06/2025

ജീവവായു ലഭിക്കാതെ ഇനി ഒരു ജീവനും പൊലിയരുത് !

26/06/2025

ജീവവായു കൂട്ടായ്മ അഞ്ചാം വയസ്സിലേക്ക്

12/06/2025
29/03/2025

നിമിഷ പ്രിയയുടെ വധ ശിക്ഷ അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും

അവസാന ചർച്ചയും പരാജയപ്പെട്ടു .
ഇന്ത്യ ഓഫർ ചെയ്ത തുക നിരാകരിച്ച തലാലിന്റെ കുടുംബം വധശിക്ഷ നടപ്പിലാക്കാൻ ഉള്ള ഉത്തരവിൽ ഒപ്പിട്ടു .

കേന്ദ്ര സർക്കാർ നിമിഷയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് കർശനമായി നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ വധ ശിക്ഷയുടെ തീയതി പുറത്ത് വിട്ടിട്ടില്ല .

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ച നടത്തുന്നു എന്ന് മാത്രമാണ് യമൻ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

25/03/2025

മീഡിയ അക്കാദമി മാധ്യമ
ഫെലോഷിപ്പ് പ്രഖ്യാപിച്ചു:-

കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് (focused research) ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിഷ ജയന്‍.സി, മാതൃഭൂമി പീരിയോഡിക്കല്‍സ് സബ് എഡിറ്റര്‍ സൂരജ്.ടി എന്നിവര്‍ അര്‍ഹരായി. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങള്‍ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയന്‍ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും സൂരജ് രേഖപ്പെടുത്തും.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ (Comprehensive)ഫെലോഷിപ്പ ഒന്‍പത് പേര്‍ക്കാണെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍ അനില്‍ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ.ആര്‍.അജയന്‍, മാതൃഭൂമി പീരിയോഡിക്കല്‍സ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, പ്രസാധകന്‍ മാസിക എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ.രശ്മി. ജി, മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീപ്തി.പി.ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ജേണലിസ്റ്റ് ഹണി.ആര്‍.കെ, ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റര്‍ ദില്‍ഷാദ് എ.എം., മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവര്‍ക്ക ക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
പൊതു ഗവേഷണ (General Research) മേഖലയില്‍ അബ്ദുള്‍ നാസര്‍ എംഎ(റിപ്പോര്‍ട്ടര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) നൌഫിയ ടി.എസ് (ചീഫ് സബ് എഡിറ്റര്‍, ഹരിതകേരളം ന്യൂസ്), പ്രദീപ് എ(സബ് എഡിറ്റര്‍,ദേശാഭിമാനി, ഫസലു റഹ്‌മാന്‍ എ.എം. (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ഉ•േ-ഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റര്‍, 24), സഹദ് എ എ (റിപ്പോര്‍ട്ടര്‍, സാഹായ്‌ന കൈരളി), ഇജാസുല്‍ ഹക്ക് സി എച്ച് (സീനിയര്‍ വെബ് ജേണലിസ്റ്റ്, മീഡിയ വണ്‍), അനു എം (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), പി.സജിത്ത് കുമാര്‍ (സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം), റിച്ചാര്‍ഡ് ജോസഫ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക), ബൈജു എം.പി (സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), കെ എ മുരളീധരൻ (ചന്ദ്രിക) അനിത എസ് (സീനിയര്‍ സബ് എഡിറ്റര്‍,മാധ്യമം)എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ്, ഡോ.പികെ രാജശേഖരന്‍, ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.

Address

Nileswaram

Telephone

+971568636452

Website

Alerts

Be the first to know and let us send you an email when Jeevavayu Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jeevavayu Media:

Share