
20/05/2025
അവനു ജാതിയും മതവും ഒന്നുമില്ലായിരുന്നു
കാണുന്നവരൊക്കെ അവൻ്റെ ചേട്ടനും, മാമ നും ചേച്ചിയുമൊക്കെ ആയിരുന്നു. അമ്പലത്തിലും, പള്ളിയിലും, വ്യത്യസ്ത രാ ഷ്ട്രീയ കക്ഷികളുടെ ജാഥയിലും ഒക്കെ അ വൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലായിരു ന്നു. നിരന്തര സൈക്കിൾ യാത്രയിലൂടെ
പരിമിത ജീവിത സാഹചര്യങ്ങളെ ആഘോ ഷമാക്കി മാറ്റിയവൻ. സമൂഹം നിസ്സാരരെന്നു കരുതുന്നവരിൽ നിന്ന് ബുദ്ധിമാന്മാരെന്നൂ
സ്വയം അഭിമാനിക്കുന്നവർക്ക് പലതും പഠിക്കാനുണ്ടാകും..ഷാമോൻ്റെ ആഘോഷ ങ്ങൾക്ക് വിരാമമായി. അറിയുന്നവർക്ക്
നൊമ്പരവും.. പ്രിയപ്പെട്ടവനു ആദരാഞ്ജലികൾ 🌹🌹🌹💔