Cine times

Cine times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cine times, Media, 19th mail, Ottapalam.

20/12/2019

CLASS
Feel The Beauty
fancy&footware
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ സ്മാർട്ട്ഫോൺ സമ്മാനമായി നേടാൻ നിങ്ങൾക്കും അവസരം.....

പേജ് ലൈക്ക് ചെയ്യൂ... പോസ്റ്റ് share ചെയ്യൂ... സമ്മാനം നേടൂ.....

ഡിസംബർ 22വരെ ഞങ്ങളുടെ പോസ്റ്റുകൾ സ്ഥിരമായി share ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു smart phone ഗിഫ്റ്റായി ലഭിക്കുന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം👇

1. ഞങ്ങളുടെ പേജ് like ചെയ്യുക.

2. പോസ്റ്റുകൾ സ്ഥിരമായി share ചെയ്യുക.

3. നിങ്ങളുടെ പേര് comment ബോക്സിൽ type ചെയ്യുക.

Like the Page > Comment> Share to Win the Prize
NB: നിബന്ധനകൾക്ക് വിധേയം

http://classfancy.com

ചോല ചേലുള്ള ചേരുവളെ കോർത്തിണക്കിയ ചിത്രം. സനൽ കുമാർ ശശിധരന്റെ സിനിമകളിൽ കാണുന്ന രാഷ്ട്രീയത തന്നെ ചർച്ചയാക്കിയ ചിത്രം. സാ...
06/12/2019

ചോല ചേലുള്ള ചേരുവളെ കോർത്തിണക്കിയ ചിത്രം. സനൽ കുമാർ ശശിധരന്റെ സിനിമകളിൽ കാണുന്ന രാഷ്ട്രീയത തന്നെ ചർച്ചയാക്കിയ ചിത്രം. സാധാരണ കാണുന്ന അവാർഡ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകർക്ക് കണ്ടു ആസ്വദിക്കാൻ കഴിയുന്ന ചിത്രം. ഇതാണ് പ്രേക്ഷകർക്ക് ചോരയുടെ മണം നൽകിയ ചോലയുടെ കഥ. ജോജു ജോർജ്ജ് നിമിഷ സജയൻ നവാഗതനായ അഖിൽ വിശ്വനാഥ് സ്ക്രീനിൽ നിറഞ്ഞാടി.

സിനിമ പറയുന്നത് മലയോര ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടി തന്റെ കാമുകനോടൊപ്പം എറണാകുളം കാണാൻ വരുന്നതും അവിടെ വെച്ച് ഒരു ഒന്നര ദിവസത്തെ ഇടവേളയിൽ സംഭവിക്കുന്ന കുറച്ച് കാര്യങ്ങളും ആണ് . ഡയലോഗുകൾ കുറവാണെങ്കിലും അഭിനയത്തിലൂടെ എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. ചോല തിയേറ്ററിൽ പോയി പ്രേക്ഷകർക്ക് കണ്ടു അഭിപ്രായം പറയാൻ കഴിയുന്ന ഒരു മനോഹര ചിത്രം.

തലൈവാ 😍
28/11/2019

തലൈവാ 😍

സംവിധായകനായി മലയാളിക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസ് ഇനി അഭിനയരംഗത്തേക്ക്. പ്രതി പൂവൻകോഴിയിലെ റോഷൻ ആൻഡ...
26/11/2019

സംവിധായകനായി മലയാളിക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസ് ഇനി അഭിനയരംഗത്തേക്ക്. പ്രതി പൂവൻകോഴിയിലെ റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് മമ്മൂക്ക പുറത്തിറക്കി.
Watch Song :
https://youtu.be/41s5L3pUaWk

വർഷത്തിൽ 100 എണ്ണം ചെയ്താലും അങ്ങു കൊണ്ടു വരുന്ന ആ വ്യത്യസ്തത ഉണ്ടല്ലോ.. Methods of Real Acting..അതു മതി പുതു തലമുറ കണ്ട...
25/11/2019

വർഷത്തിൽ 100 എണ്ണം ചെയ്താലും അങ്ങു കൊണ്ടു വരുന്ന ആ വ്യത്യസ്തത ഉണ്ടല്ലോ.. Methods of Real Acting..
അതു മതി പുതു തലമുറ കണ്ടു പഠിക്കാൻ..
ഇനി പുതിയൊരു പട്ടം കൂടി ചാർത്താം..
ധൈര്യമായി വിളിക്കാം..

24/11/2019

ക്ലീൻ കോമഡിക്ക് ക്ലീൻ U സർട്ടിഫിക്കറ്റുമായി കാളിദാസ് ജയറാമിന്റെ ഹാപ്പി സർദാർ നവംബർ 28ന് തിയേറ്ററുകളിലേക്ക്
21/11/2019

ക്ലീൻ കോമഡിക്ക് ക്ലീൻ U സർട്ടിഫിക്കറ്റുമായി കാളിദാസ് ജയറാമിന്റെ ഹാപ്പി സർദാർ നവംബർ 28ന് തിയേറ്ററുകളിലേക്ക്

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിൻ നിഗം സാജിദ് യഹിയ ചിത്രം ഖൽബ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ❤️ഷെയിൻ നിഗം നായകനാകുന്ന പുതി...
20/11/2019

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിൻ നിഗം സാജിദ് യഹിയ ചിത്രം ഖൽബ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ❤️

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.
പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയിൽ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൂർണ്ണമായും ആലപ്പുഴയിൽ ഒരുക്കുന്ന സിനിമക്ക്‌ സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്‌, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ എന്നിവർ ചേർന്നാണ്.

ഗാനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. 'ജാതിക്ക തോട്ടം' എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈൽ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമ ഒരു ഇമോഷണൽ ഡ്രാമയാണ് !!

"നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ "❤️

" താനിവിടെ വന്നിട്ട് ആറു മാസം കഴിഞ്ഞു ..ഈ ആറു മാസവും തന്നെ തിരക്കി അഖിൽ വരികയുണ്ടായില്ല ..ഒരു ആറു മാസം കൂടി അങ്ങിനെ പോട്...
20/11/2019

" താനിവിടെ വന്നിട്ട് ആറു മാസം കഴിഞ്ഞു ..ഈ ആറു മാസവും തന്നെ തിരക്കി അഖിൽ വരികയുണ്ടായില്ല ..ഒരു ആറു മാസം കൂടി അങ്ങിനെ പോട്ടെ ..എന്ന് വച്ചാൽ ആറു മാസം കൂടി താൻ അഖിലേന്ദ്രന് വേണ്ടി കാത്തിരിക്കുന്നു ..കൃത്യമായിട്ട് പറഞ്ഞാൽ ഇന്ന് ജനുവരി 10 ..അതായത് ജൂലായ് 10 നു ഇടക്ക് എപ്പോ അവൻ വന്നാലും അച്ഛന് കൊടുത്ത വാക്ക് താൻ പാലിച്ചോ .. ആറു മാസം തികയുന്ന ജൂലായ് പത്തിന് ഈ കൃഷ്ണഗുഡിയിൽ വന്നു പോകുന്ന അവസാനത്തെ ട്രെയിനിലും അയാൾ വന്നില്ലെങ്കിൽ പിന്നെ അയാളെ മറന്നൂടെ ..എന്നിട്ട് അന്ന് പറഞ്ഞ പോലെ എന്നെ കാണുന്നത് ഇഷ്ടമാണെങ്കി, എന്നോട് സംസാരിക്കുന്നത് ഇഷ്ടമാണെങ്കി എന്റെ പാട്ട് ഇഷ്ടമാണെങ്കി..എന്നേം ഇഷ്ടപ്പെട്ടൂടെ ? "

ഗിരി മീനാക്ഷിയോട് പ്രണയം പറയുന്ന ഈ രീതിയിൽ ഉപാധികൾ ഉണ്ടെങ്കിൽ പോലും അയാൾ അവളെ അത്രത്തോളം സ്നേഹിക്കുന്നുണ്ടായിരുന്നു. ആ പ്രണയം കാണുന്ന നമുക്കും ആ അളവിൽ അത് അനുഭവപ്പെടുന്നുണ്ട് ..അത് കൊണ്ടാകാം ഗിരിക്കൊപ്പം കലണ്ടറിലെ ആ ആറു മാസത്തെ ദിവസങ്ങളെ നമുക്കും വെട്ടിക്കളയാൻ തോന്നുന്നത് ..

ഗിരിയോട് ഇഷ്ടം തോന്നിയിട്ടും അത് ഗിരി ഉദ്ദേശിക്കും പോലെയല്ല എന്ന് പറഞ്ഞു കൊണ്ട് ഒഴിയുമ്പോൾ മീനാക്ഷിയുടെ ഉള്ളിൽ അഖിലേന്ദ്രൻ ഉണ്ട് ..അയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പുണ്ട് .. പക്ഷെ അത് ഗിരിയോട് തോന്നിയ പോലെ ഒരു ഇഷ്ടം കൊണ്ട് വന്നു പോയതല്ല എന്ന് മാത്രം ..

അവസാനത്തെ ട്രെയിനിൽ ഇനി അയാൾ കൃഷ്ണഗുഡിയിൽ വന്നിറങ്ങിയാലോ എന്ന ആശങ്ക ഗിരിയോട് മീനാക്ഷിയാണ് പറയുന്നത് ..അപ്പൊ ഇതൊക്കെ നമുക്ക് ഒരു തമാശയാക്കാം ..എന്റെ അമ്മയല്ലേ ..അമ്മയും ഒക്കെ തമാശയായി എടുത്തോളും എന്ന മറുപടി പറഞ്ഞു കൊണ്ട് ഗിരി മുഖം വെട്ടിച്ചു കൊണ്ട് അവളിരിക്കുന്ന ആ ട്രെയിനിന് പച്ചക്കൊടി വീശുന്ന സീൻ വല്ലാത്തൊരു സീനാണ് ..

കാത്തിരിപ്പൂ കണ്മണീ..ഉറങ്ങാത്ത മനമോടേ..നിറമാർന്ന നിനവോടെ ..മോഹാർദ്രമീ മൺ തോണിയിൽ എന്ന് ഗിരി പാടുന്നതും ,
കാത്തിരിപ്പൂ മൂകമായ്..അടങ്ങാത്ത കടൽ പോലെ..ശരത്ക്കാല മുകിൽ പോലെ..ഏകാന്തമീ പൂഞ്ചിപ്പിയിൽ എന്ന് മീനാക്ഷി പാടുന്നതും ഒരൊറ്റ കാര്യം ഓർത്താണ് ..പക്ഷെ രണ്ടു കരകളിൽ നിന്ന് രണ്ടു മാനസികാവസ്ഥയോടെയാണ് അവർ അത് പാടുന്നത് എന്ന് മാത്രം ..

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്..

'മൂത്തോൻ' ഒരു മനോഹര പ്രണയദ്വീപ്......!മൂത്തോനെ ഒരു പ്രണയ ദ്വീപായി മനസ്സിൽ കോറിയിടുകയാണ് ' ഗീതുമോഹൻദാസ്' എന്ന അതുല്യപ്രതി...
09/11/2019

'മൂത്തോൻ'

ഒരു മനോഹര പ്രണയദ്വീപ്......!
മൂത്തോനെ ഒരു പ്രണയ ദ്വീപായി മനസ്സിൽ കോറിയിടുകയാണ് ' ഗീതുമോഹൻദാസ്' എന്ന അതുല്യപ്രതിഭ.......!
പ്രണയത്തെ എന്തു മനോഹരമായിട്ടാണ് അവർ അടയാളപ്പെടുത്തുന്നത്.....!
ഈ കത്തിയെരിയുന്ന സിഗരറ്റിലുപോലും എന്തൊരു പ്രണയമായിരുന്നു..!

മുല്ലയിലൂടെ മൂത്തോൻ പുനർജനിക്കുകയാണ്.....!
പ്രണയമവശേഷിപ്പിച്ച ദ്വീപിലെപ്രണയത്തെ മുല്ല തേടിയിറങ്ങുകയാണ്...!
ദ്വീപിൽ നിന്നും മുബൈയിലെ പ്രധാന നഗരിയിൽ പ്രണയമെന്ന കൂടപ്പിറപ്പിനെ കണ്ടത്തുമ്പോൾ ദ്വീപിലെ പ്രണയശേഷിപ്പുകളിലേക്ക് അതിമനോഹരമായി അതിതീവ്രമായി നമ്മെ കൂട്ടികൊണ്ടു പോവുകയാണ്.......!
ജീവനുള്ള കഥാപാത്രങ്ങൾ എന്ത് ഭംഗിയായാണ് നമുക്കു മുന്നിൽ ജീവിക്കുന്നത്....!

അക്ബർ ( വലിയവൻ) മുബൈലെ റെഡ്സ്ട്രീറ്റ് നഗരത്തിന്റെ ഭായ് യായി അയാൾ രംഗപ്രവേശനം ചെയ്യുന്നതിലേക്ക് ദ്വീപിലെ രാജകുമാരന്റ ( ആമിർ ) ആത്മബന്ധനങ്ങളുടെ സാമീപ്യമുണ്ട്......!
പേരുപോലും എത്ര മനോഹരമായ പ്രണയ നാമങ്ങൾക്കൊണ്ടാണ് 'ഗീതു' കണക്ട് ക്രോസ് ചെയ്യുന്നത്....!

നിവിൻപോളീ.............,
നിങ്ങളെ ജൂഡിനപ്പുറം ഇഷ്ടമല്ലായിരുന്നു അക്ബറിനിപ്പുറത്തേക്ക് നിങ്ങൾ നിങ്ങളോടുള്ള ഇഷ്ടം വിശാലമാക്കി തന്നിരിക്കുന്നു.....!
ഇതാണ് നിങ്ങളിതുവരെ നടന്നതിൽ ബെസ്റ്റ്...
ഈ വർഷത്തെ സ്റ്റേറ്റിന്റേയും രാജ്യത്തിന്റെയും എല്ലാ TV ചാനലുകളുടേയും എല്ലാ അഭിനന്ദനങ്ങളും നിങ്ങൾക്കായിരിക്കുമെന്ന് മനസ്സ് പറയുന്നു...
ഒരേ സമയം ദൈവത്തിനായ് സ്വന്തം രക്തവും പ്രണയത്തിനാൽ നഷ്ടപ്പെട്ടവന്റെ സമൂഹ പ്രതികാരത്തെയും പ്രണയത്തോടുള്ള തീവ്രതയേയും എത്ര എത്ര വേർഷനുകളിലൂടെയാണ് മനോഹരമായും ഭീകരമായും അക്ബർ കാഴ്ചയാകുന്നത്.....!

റോഷൻ മാത്യൂ......,,,

രാജകുമാരനായി ദ്വീപിനെ പ്രണയത്തിലാഴ്ത്തിയവനേ....!
താങ്കളോടെനിക്ക് ഭയങ്കര പ്രണയമാണ്,,, ആമിറായി മനസ്സിനെ താനിങ്ങനെ പ്രണയത്തിലാഴ്ത്തുന്നുണ്ട്.....
തന്റെ പ്രണയം അസൂയപ്പെടുത്തുന്നു...
തന്റെ ചില കഥാപാത്രങ്ങൾ പലപ്പോഴും ഞാനാണന്ന് തോന്നിപ്പിച്ചിട്ടുണ്ട്.....!
താൻ ഞാനാണ് പലപ്പോഴും...... തനിക്ക് വെല്ലുവിളിയാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്....

രണ്ട് വ്യക്തികളുടെ ആത്മബന്ധവും പ്രണയവും സാമൂഹിക പാശ്ചാത്തലവും എന്തൊരു യാഥാർത്ഥ്യത്തോടെയാണ് അവതരിപ്പിക്കുന്നത്....!
അമ്പരപ്പിക്കുന്ന സിനിമാറ്റൊഗ്രഫി...,
ഇവയെ ഒക്കെ ജീവനോടെ ഒപ്പിയെടുക്കുന്ന ക്യാമറാമനുഷ്യനിരിക്കട്ടെ ( രാജീവ് രവി ) അഭിനന്ദനങ്ങൾ...!

ഈ പ്രണയം ഒരു അടയാളപ്പെടുത്തലാണ് നമ്മുടെ പാട്രിയാർക്കിയുടെ നെഞ്ചത്ത് തന്നെ അവ കുത്ത് റാത്തീബ് നടത്തുന്നുണ്ട്....!

പ്രിയപ്പെട്ട ഗീതു മോഹൻദാസ് കെട്ടിപ്പിടിച്ചു ഒരുപാടുമ്മകൾ......😘😘😘

Younas Mariyam

ചാലു ❤️🤗
09/11/2019

ചാലു ❤️🤗

Address

19th Mail
Ottapalam
679101

Website

Alerts

Be the first to know and let us send you an email when Cine times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category