Pallavi Cable Vision Peringode

Pallavi Cable Vision Peringode local news

31/03/2024

പൊന്നാനി ലോകസഭാ മണ്ഡലം NDA സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ റോഡ് ഷോ നടത്തി.

31/03/2024

പൊന്നാനി ലോകസഭാ മണ്ഡലം LDF സ്ഥാനാർഥി KS ഹംസ മൂനാം ഘട്ടം പര്യടനം നടത്തി.

30/03/2024

പെരിങ്ങോട് കോതച്ചിറ അപ്പത്തുവളപ്പു പൂരം ആഘോഷിച്ചു..

29/03/2024

പെരിങ്ങോട് വട്ടപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപം തെളിഞ്ഞു.

പെരിങ്ങോട് ആമക്കാവ് പൂരം 2023.
10/03/2024

പെരിങ്ങോട് ആമക്കാവ് പൂരം 2023.

2024...🔥
09/03/2024

2024...🔥

Live
01/03/2024

Live

ചാലിശ്ശേരി ശ്രീമുലയംപറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം 2024 ...

12/02/2024

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ BUDDING WRITERS പദ്ധതിയുടെ ഭാഗമായി പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർക്കായി പെരിങ്ങോട് യൂത്ത് ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ച 'വാക്കും വിതയും' സാഹിത്യ ശിൽപ്പശാല ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക വി. ശ്രീ കല ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ അദ്ധ്യാപിക പ്രസീദ ശിൽപ്പശാലക്ക് അദ്ധ്യക്ഷത വഹിച്ചു. കവയിത്രിയും മുൻ ഹൈസ്കൂൾ അദ്ധ്യാപികയുമായ കെ.പി. ശൈലജ, യൂത്ത് ലൈബ്രറി മുൻ എക്സിക്യൂട്ടീവ് അംഗം ഭാർഗ്ഗവി. കെ.വി., കവയിത്രിയും ഹൈസ്കൂൾ അദ്ധ്യാപികയുമായ ജയശ്രീ. കെ തുടങ്ങിയവർ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന് പ്രചോദനമാകുന്ന തരത്തിൽ തങ്ങളുടെ വായനാ അനുഭവം പങ്കുവെച്ചു. വിദ്യാർത്ഥികളിൽ നിന്നും മികച്ച വായനക്കാരായി BRCതല ശിൽപ്പശാലയിലേക്ക്
രണ്ടു പേരെ തിരഞ്ഞെടുക്കുമെന്നറിയിച്ചു.

രുദ്ര ആർ നായർ, നീരജ് കൃഷ്ണ എന്നിവർ അതിഥികൾക്ക് സ്‌കൂളിനുവേണ്ടി ഉപഹാരം നൽകി. അദ്ധ്യാപകരായ ബിന്ദു (SRG കൺവീനർ), സന്ധ്യ, വിദ്യ, യൂത്ത് ലൈബ്രറി പ്രസിഡൻ്റ് എ. സേതുമാധവൻ, സെക്രട്ടറി കെ. മണികണ്ഠൻ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.

02/02/2024

വിമുക്തി - ഉയിർപ്പ്
ലഹരി വിരുദ്ധ കലാജാഥ
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലയിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ പെരിങ്ങോട് യൂത്ത് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലാജാഥാ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം പെരിങ്ങോട് യൂത്ത് ലൈബ്രറി ഹാളിൽ വെച്ച് യുവജന ക്ഷേമ ബോർഡ്‌ അംഗം ഷെനിൻ മന്ദിരാട് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.പി. റജീന, ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി, 'അവളിടം' ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ഇ. പി. ഗോപിക, യൂത്ത് കോഡിനേറ്റർ കെ.എ. പ്രയാൺ, വിമുക്തി കോഡിനേറ്റർ മഹേഷ്‌, പെരിങ്ങോട് യൂത്ത് ലൈബ്രറി പ്രസിഡന്റ് എ. സേതുമാധവൻ എന്നിവർ സംസാരിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.പി. റജീന ചെയർമാനായും എ. സേതുമാധവൻ കൺവീനറായും സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 4 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പെരിങ്ങോട് ബാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ലഹരി വിരുദ്ധ കലാജാഥയുടെ മണ്ഡലംതല ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പു മന്ത്രി ശ്രീ. എം.ബി രാജേഷ് നിർവ്വഹിക്കും.

26/01/2024

ശാസ്ത്രീയ പയറുവർഗ്ഗ കൃഷി പരിപാലന പരിശീലനം.
പയറുവർഗ്ഗ വിളകളുടെ മൂല്യവർദ്ധിതശൃംഖല വികസനത്തിനുള്ള നബാർഡ് പദ്ധതിയുടെ ഭാഗമായി പെരിങ്ങോട് യൂത്ത് ലൈബ്രറി ഹാളിൽ നാഗലശ്ശേരി വില്ലേജ് നീർത്തട കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പയറുവർഗ്ഗ കൃഷി പരിപാലന പരിശീലനവും വിത്ത് വിതരണവും നടത്തി. നീർത്തട കമ്മിറ്റി പ്രസിഡന്റ് കെ.വി സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് നബാർഡ് DDM കവിത റാം മുതിർന്ന കർഷകനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ കെ.പി. രാമചന്ദ്രന് വിത്ത് വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് 'ശാസ്ത്രീയ പയറുവർഗ്ഗകൃഷി പരിപാലനം' എന്ന വിഷയത്തിൽ റീജ്യണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ (RARS) പട്ടാമ്പിയിലെ ഡോ. എസ്.എം. പുരുഷോത്തമൻ ക്ലാസ് എടുത്തു. ഐ.ആർ.ടി.സി നേച്ചുറൽ റിസോഴ്സ് മാനേജ്മെൻ്റ് വിഭാഗം മേധാവി ആർ. സതീഷ്, നാഗലശ്ശേരി നീർത്തട കമ്മിറ്റി സെക്രട്ടറി എ. സേതുമാധവൻ, നാഗലശ്ശേരി നീർത്തട കമ്മിറ്റി അംഗം വി. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

14/01/2024

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമസഭ ചേർന്നു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് അഡ്വ. വി.പി റജീന ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ഗ്രാമസഭാ യോഗത്തിൽ ഏഴു പഞ്ചായത്തുകളിലേയും ജനപ്രതിനിധികൾ പങ്കെടുത്തു. ജനപ്രതിനിധികളുടെ പൊതു ചർച്ചയും പ്രതിനിധി ചർച്ചയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വി ബാലചന്ദ്രൻ, കെ ടി. സുഹ്റ, ഷറഫുദ്ദീൻ കളത്തിൽ ബി.ഡി.ഒ മഞ്ജുഷ കെഎസ്., JBDO അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Address

Peringode
Ottappalam
679535

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919846737382

Website

Alerts

Be the first to know and let us send you an email when Pallavi Cable Vision Peringode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pallavi Cable Vision Peringode:

Share