21/07/2025
ആയൂർ :അകമൺ ഗാർഡൻസ് - FIN CARE
'കാരുണ്യ സ്പർശം ' ന്റെ
ഒന്നാം കാരുണ്യ വർഷത്തിന്റെ ഉത്ഘാടനം ശ്രീ സൈമൺ അലക്സ് KPCC സെക്രട്ടറി നിർവഹിച്ചു.. അഡ്വ. വി രവീന്ദ്രനാഥ്,
എ എം റാഫി,വിളയിൽ കുഞ്ഞുമോൻ, കടയിൽ ബാബു, ജ്യോതി വിശ്വനാഥ്, റംലി എസ് റാവുത്തർ, പ്രസാദ് കോടിയാട്ട്, ജോൺ പോത്തൻ,ഷെനിൽ പി കുര്യൻ, ജോബി ടി ലാൽ എന്നിവർ ആശംസകൾ അറിയിച്ചു...
മെഡിക്കൽ കോളേജ് HDS മെമ്പർ അഞ്ചൽ ജോബ്, ജീവകാരുണ്യ പ്രവർത്തകൻ ശ്രീ സാമുവൽ വൈദ്യൻ, റിട്ട്.സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി. ഡീന എസ്,ഇന്ത്യൻ ബുക്സ് ഓഫ് റെക്കോഡ്സ് ഇടം നേടിയ നാല് വയസ്സുകാരനായ ധ്രുവ് പി വൈശാഖ്, ആശാ വർക്കേഴ്സ് ആയ ശ്രീമതി ജൂലി.എം, ശ്രീമതി.ജയശ്രീ ബാബു എന്നിവരെ ആദരിച്ചു...
ചികിത്സ സഹായവും പെൻഷൻ പദ്ധതിയും കൈമാറി. മെഡിക്കൽ ഉപകരണങ്ങൾ കിടപ്പ് രോഗികൾക്ക് കൈമാറി.. ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ലഭിക്കുന്ന വിവിധ തരം സൗജന്യ സേവനങ്ങളെ കുറിച്ചു ശ്രീ അഞ്ചൽ ജോബ് വിവരിച്ചു..
ജവഹർ മോർണിംഗ് വാക്കേഴ്സ് അസോസിയേഷൻ കാരുണ്യ സ്പർശത്തിലേക്ക് ഒരു വീൽ ചെയറും Dr. ജോയൽ എബ്രഹാം മാത്യു ഒരു വാക്കറും സംഭാവന നൽകി..
ശ്രീ സോണി മാത്യു സ്വാഗതവും ബിജിൻ ചോന ജോർജ് നന്ദിയും പറഞ്ഞു.
പുതിയ വർഷവും അനേകം കിടപ്പ് രോഗികൾക്കും മറ്റ് രോഗികൾക്കും സ്വാന്തനമേകാൻ കഴിയും എന്ന വിശ്വാസത്തോടെ എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കുന്നു..
Kerala News