JOS M JOSE

JOS M JOSE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JOS M JOSE, Digital creator, Palai.

28/07/2024

With Endtime Revival Media – I just got recognized as one of their top fans!

07/07/2024

പ്രഭാത പ്രാർത്ഥന.........
നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.
എഫേസോസ്‌ 6 : 2

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... കഷ്ടതയുടെ കാലങ്ങളിൽ ഞങ്ങളുടെ കോട്ടയും അഭയവുമായിരുന്നവനേ. ഈ പ്രഭാതത്തിലും ഞങ്ങളങ്ങയുടെ കാരുണ്യത്തെ ഉച്ചത്തിൽ പ്രകീർത്തിക്കുകയും അങ്ങയുടെ ശക്തിയെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ജീവിതത്തിൽ ചിലരുടെ സന്തോഷമാഗ്രഹിച്ചു കൊണ്ട് ചെയ്തു കൊടുത്ത പ്രവർത്തികളോ. നന്മയ്ക്കു വേണ്ടി പരിചയപ്പെടുത്തിക്കൊടുത്ത മാർഗ്ഗനിർദേശങ്ങളോ പ്രതീക്ഷിക്കാത്ത തിരിച്ചടികളുണ്ടാക്കിയപ്പോഴും. അതുമൂലം അവരുടെ ജീവിതത്തിൽ നഷ്ടങ്ങളും മനപ്രയാസങ്ങളുമുണ്ടായപ്പോഴും ഞങ്ങൾ കാരണം ഇങ്ങനെയൊക്കെ സംഭവിച്ചു പോയല്ലോ എന്ന കുറ്റബോധത്തെക്കാളേറെ ഇതൊന്നും യാതൊരു വിപരീത ഉദ്ദേശത്തോടെയും ചെയ്തതല്ല എന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്താനാവാതെ വന്നപ്പോഴുണ്ടായ മാനസിക പീഡനമാണ് ഞങ്ങളെയേറെ തളർത്തിക്കളഞ്ഞത്.
ഈശോനാഥാ. ഞങ്ങളുടെ പ്രയാസങ്ങളെ മനസ്സിലാക്കുകയും ഞങ്ങളെ അശ്വസിപ്പിക്കുകയും ചെയ്യുന്നവനേ. ഞങ്ങൾക്കു ചുറ്റുമുള്ള സങ്കടങ്ങളുടെയും തെറ്റിദ്ധാരണകളുടെയും എരിയുന്ന തീച്ചൂളയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളെ ശിരസ്സുയർത്തി നിർത്തുന്ന അങ്ങയുടെ സത്യത്തിന്റെ പ്രകാശത്തിൽ നിത്യവും നിലകൊള്ളാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ പുലർത്തുകയും അതുവഴി ഞങ്ങളുടെ പ്രയത്നങ്ങൾ ഫലമണിയാനും. അങ്ങയുടെ നാമം മഹത്വപ്പെടാനും വരമരുളുകയും ചെയ്യണമേ... അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ
വിശുദ്ധ യൂദാശ്ലീഹായേ,.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ

07/07/2024

WORDS OF THE DAY... 1065

വിശക്കുന്നവര്‍ക്ക്‌ ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും.
ഏശയ്യാ 58 : 10

07/07/2024

വിശുദ്ധ റാഫേൽ മാലാഖയോടുള്ള പ്രാർത്ഥന...

ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വിശുദ്ധ റഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വിശുദ്ധ റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ.

സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്ന എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുള്ള വിവാഹ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ സഹായിക്കണമേ.

തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച വിശുദ്ധ റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വിശുദ്ധ റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ... (ആവശ്യം പറയുക) അനുഗ്രഹം… സാധിച്ചു തരണമേ... ആമേൻ

29/06/2024
27/06/2024
27/06/2024

പ്രഭാത പ്രാർത്ഥന.........
കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല. ക്ഷേമത്തിനുള്ള പദ്ധതിയാണത്.
ജറെമിയ 29 : 11

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... എല്ലാ സ്തുതികൾക്കും പുകഴ്ച്ചയ്ക്കും ഏറ്റം യോഗ്യനായ അങ്ങയെ ഞങ്ങൾ പൂർണ്ണ ഹൃദയത്തോടെ ആത്മാവിലും സത്യത്തിലും ആരാധിച്ചു വണങ്ങുന്നു. ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ സ്വന്തമായെടുത്ത ചില തീരുമാനങ്ങളും. വിട്ടുപേക്ഷിക്കാനാവാത്ത ചില പദ്ധതികളുമാണ് ഞങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചതും. വിട്ടൊഴിയാത്ത ദുഃഖങ്ങളും പരാജയഭീതികളും ഞങ്ങൾക്കു സമ്മാനിച്ചതും. ആരോടും തുറന്നു പറയാനാവാതെയും. ആരിലും ആശ്വാസം കണ്ടെത്താൻ ധൈര്യപ്പെടാതെയും സ്വയം അനുഭവിച്ചു തീർക്കണ്ട അവയുടെ വിധികളാൽ ഞങ്ങളുടെ ഭാവി ഇരുളടയുകയും ജീവിതത്തിൽ തോറ്റുപോയവരായി ഞങ്ങൾ കണക്കാക്കപ്പെടുകയും ചെയ്യുന്നു.
കർത്താവേ... അശരണരും ആശയറ്റവരുമായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങളുടെ തകർന്ന ഹൃദയങ്ങളെയും മുറിവേറ്റ മനസ്സുകളെയും സുഖപ്പെടുത്താൻ തിരുമനസ്സാകണേ. ഞങ്ങളിലെ നിരാശയുടെ അന്ധകാരത്തെ നീക്കിക്കളയണമേ. അങ്ങിൽ മാത്രം ഞങ്ങളുടെ പ്രത്യാശയും സമാശ്വാസവും കണ്ടെത്താൻ കൃപയരുളുകയും. അങ്ങയുടെ രക്ഷയുടെ സന്തോഷത്താലും നവമായ ഹൃദയചൈതന്യത്താലും ഞങ്ങളെ നവീകരിക്കുകയും ചെയ്യണമേ...
എന്റെമേലുള്ള സ്നേഹത്താൽ എരിയുന്ന ഈശോയുടെ തിരുഹൃദയമേ... അങ്ങേ മേലുള്ള സ്നേഹത്താൽ എരിയുന്നതിന് എനിക്ക് കൃപ ചെയ്‌തരുളണമേ... ആമേൻ

26/06/2024

ഉറങ്ങും മുൻപ്‌.........
ഞാന്‍ നിങ്ങളുടെ നാട്ടില്‍ സമാധാനം സ്‌ഥാപിക്കും. നിങ്ങള്‍ സ്വൈരമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല.
ലേവ്യര്‍ 26 : 6

സമാധാനത്തിന്റെ രാജാവായ ഞങ്ങളുടെ നല്ല ഈശോയേ... ഞങ്ങൾക്ക്‌ ചുറ്റിലും സംഭവിക്കുന്ന അക്രമങ്ങളും അരാജകത്വവും വിമോചിക്കുവാൻ അവിടുന്ന് വരേണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ഐക്യവും സ്നേഹവും പുനസ്ഥാപിക്കണമേ. നഷ്ടപ്പെട്ടുപോകുന്ന ജീവിതമൂല്യങ്ങൾ ഞങ്ങൾക്ക്‌ തിരിച്ചുകിട്ടുവാൻ കരുണ ചൊരിയണമേ. ഈശോയെന്ന നാമം വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാ സഹോദരങ്ങളെയും അങ്ങ്‌ കാണാതെ പോകരുതെ. സ്വപ്നങ്ങൾ നഷ്ടപ്പെട്ട്‌ നിരാശയിൽ കഴിയുന്നവർക്ക്‌ ആശ്വാസം നൽകുവാൻ തിരുമനസാകണമേ. അനാഥരെയും ദരിദ്രരെയും പരിപാലിക്കുവാൻ സ്നേഹം നിറച്ച്‌ ശക്തീകരിക്കുവാൻ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ദൈവമേ അവിടുന്ന് കൂടെയുണ്ടെന്ന പ്രത്യാശയിൽ മാത്രമാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. ഞങ്ങളെ ഒരുനാളും കൈവിടല്ലേയെന്ന് യാചിക്കുന്നു. പാപത്തിന്റെ വഴികളിൽ നിന്ന് അകന്നുമാറി സ്വർഗ്ഗീയവഴിയിൽ ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥപ്പെടുത്തുന്ന വിശ്വാസസമൂഹങ്ങളെ പരിശുദ്ധാത്മാവിനാൽ ദിവ്യവെളിച്ചം നൽകി പ്രകാശിപ്പിക്കണമേ. മറ്റുള്ളവരെ ആദരിക്കുവാനും പരസ്പരം സഹായിക്കുവാനുമുള്ള നല്ല മനസ്‌ എല്ലാ മനുഷ്യർക്കും ഉണ്ടാകുമാറാകട്ടെ... വിശുദ്ധ കുരിശിന്റെ സംരക്ഷണത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട്‌ അരുളേണമേ... ആമേൻ

Address

Palai

Website

Alerts

Be the first to know and let us send you an email when JOS M JOSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share