Achayanz of Pala

Achayanz of Pala I ❤️ PALA
ഇത് പാലായാ...!!
രാമപുരവും മീനച്ചിലും മുത്തോലിയും ഒക്കെ അടങ്ങുന്ന പാലാ..!!

പാലാ . മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ ...
13/10/2025

പാലാ . മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മലയോര മേഖലയിൽ നിന്നുള്ളവർക്ക് എത്താൻ പുതിയ ബസ് സർവ്വീസ് ഏറെ ഉപകാരപ്പെടുമെന്നു അദ്ദേഹം പറഞ്ഞു.!എല്ലാദിവസവും രാവിലെ 8.20ന് മൂലമറ്റത്തു നിന്നും മുട്ടം, നീലൂർ, കൊല്ലപ്പള്ളി, പാലാ വഴി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. 9ന് മുട്ടത്തും, 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും. തിരികെ 10.40ന് മെഡിസിറ്റിയിൽ നിന്നു പാലം, മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും. നിലവിൽ ഒരു സർവ്വീസ് ആണ് അനുവദിച്ചിരിക്കുന്നത്.

അമ്മയുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തുസ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്: കോമയിലായിരുന്ന വിദ്യാർത്ഥി മര...
11/10/2025

അമ്മയുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തു

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്: കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു.

ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർചികിത്സയിൽ കഴിയവേ മരിച്ചത്. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.

പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റലിൽ വച്ച് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ കഴിഞ്ഞ സെപ്‌തംബർ 22ന് രാവിലെയാണ് വീണ് കാൽമുട്ടിന് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിച്ചു. സംഭവദിവസം വൈകിട്ട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അധികൃതർ നൽകിയ കുത്തിവെയ്‌പിനെ തുടർന്ന് വിദ്യാർത്ഥി കോമയിലായി. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രണവിനെ വിദഗ്‌ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി അധികൃതർ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴം വൈകിട്ടോടെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.

സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ. മുൻ കെഎസ്ഇബി എഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാ ജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ്. സഹോദരി: പ്രാർഥന.

പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. പാലാ ആർ ഡി ഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും, തൊഴിലാളി നേതാക്കളും നടത്തിയ ചർ...
10/10/2025

പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. പാലാ ആർ ഡി ഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും, തൊഴിലാളി നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

09/10/2025
മീനച്ചിൽ താലൂക്കിൽ നാളെയും (10.09.25- വെള്ളി ) സ്വകാര്യ ബസ്സുകൾ പണിമുടക്കും
09/10/2025

മീനച്ചിൽ താലൂക്കിൽ നാളെയും (10.09.25- വെള്ളി ) സ്വകാര്യ ബസ്സുകൾ പണിമുടക്കും

09/10/2025
09/10/2025

ഇന്നലെ നടന്ന SFI സംഘർഷത്തേ തുടർന്ന് ഇന്ന് പ്രൈവറ്റ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക്, 9/10/2025

09/10/2025
09/10/2025
09/10/2025
പാലാ.. ❤️
04/07/2025

പാലാ.. ❤️

*  shoot * 😍*ഒറിജിനൽ പാലാ ജുബിലീ തന്നെ സെറ്റ് ഇട്ടു റെഡി ആക്കിയിട്ടുണ്ട്* 💥
04/07/2025

* shoot * 😍

*ഒറിജിനൽ പാലാ ജുബിലീ തന്നെ സെറ്റ് ഇട്ടു റെഡി ആക്കിയിട്ടുണ്ട്* 💥

Address

Palai
686575

Website

Alerts

Be the first to know and let us send you an email when Achayanz of Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Achayanz of Pala:

Share

Category