21/09/2025
മഹാസമാധി ദിനാചരണം അരീക്കരയിൽ ഭക്തിനിർഭരമായി.
എസ് എൻ ഡി പി യോഗം ബ്രാഞ്ച് നം.157 അരീക്കര ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98 -ാമത് മഹാസമാധി ആചരണങ്ങളുടെ ഭാഗമായി നടന്ന പരിപാടികൾ ഭക്തിനിർഭരമായി.
ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും മറ്റ് പ്രതേക പൂജകളും തുടർന്ന് ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ, മഹാസമാധിപൂജ തുടങ്ങി വിശേഷാൽ പൂജകളും മറ്റ് ചടങ്ങുകളും നടന്നു. ക്ഷേത്രം മേൽശാന്തി മുത്തോലപുരം പീതാംബരൻ ശാന്തികൾ, ക്ഷേത്രം ശാന്തി അജയ് എന്നിവർ നേതൃത്വം നൽകി. ശാഖാ വനിതാ സംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ സമൂഹപ്രാർത്ഥനയും തുടർന്ന് ഗുരുദേവ ദർശനം വ്യക്തിജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയത്തിൽ ബിന്ദു ജോജോ പ്രഭാഷണവും നടത്തി. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ സമാധി ദിന സന്ദേശവും യൂണിയൻ യൂത്ത്മൂവ്മെൻ്റ് കൺവീനർ അരുൺ കുളമ്പള്ളിൽ ആശംസകളും നേർന്നു. ആയിരത്തോളം ഭക്തർ ആണ് ചടങ്ങുകളിൽ രാവിലെ മുതൽ പങ്കെടുത്തത്. സമാധി പൂജയ്ക്ക് ശേഷം മഹാപ്രസാദമൂട്ടായി കഞ്ഞിയും പുഴുക്കും വിതരണം ചെയ്തു.
പരിപാടികൾക്ക് ശാഖാ ചെയർമാൻ അനീഷ് പുല്ലുവേലിൽ, വൈസ് ചെയർമാൻ സി.റ്റി.രാജൻ, കൺവീനർ സജീവ് വയലാ, ആഘോഷക്കമ്മിറ്റി ചെയർമാൻ എ.ഡി ഹരിദാസ് ആറുകാക്കൽ, കൺവീനർ ഹരിദാസ് കാരയ്ക്കാട്ട്, രാജൻ വട്ടപ്പാറ, ബിജു അമ്മായിക്കുന്നേൽ, സാബു മൂലയിൽ, ബാലു ബാലചന്ദ്രൻ, ശശി ചെറുവീട്ടിൽ, സാജൻ നിരവത്ത്, ബാബു പ്ലാച്ചേരി, സജീവൻ കുരിക്കാട്ടുകുന്നേൽ, ജോഷി പൊട്ടക്കാനാൽ, രവീന്ദ്രൻ കലയന്താനം, ഉഷാ ഹരിദാസ്, ശ്രീല ആറുകാക്കൽ, സന്തോഷ് പള്ളിക്കാപ്പറമ്പിൽ, ഷാൻ മോഹൻ പിറവിക്കോട്ട്, ഷാജു നെടുമ്പംകാനാൽ എന്നിവർ ഉൾപ്പെടെയുള്ള ആഘോഷകമ്മിറ്റി അംഗങ്ങളും വനിതാസംഘം യൂത്ത്മൂവ്മെൻ്റ് ഭാരവാഹികളും നേതൃത്വം നൽകി.