29/06/2025
(കിറ്റ് No 17) ഈ പോസ്റ്റ് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് നൽകിയ തുക അർഹരിലേക്ക് എത്തിച്ചതിന്റെ തെളിവ് മാത്രമാണ്.
അർഹരായവരെ തേടുന്നു
2024 ഡിസംബർ 1ഞായറാഴ്ച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയിൽ "കാരുണ്യത്തിന്റെ കൈത്താങ്ങ്" ആദ്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭം കുറിച്ചു .മാസം തോറും 2 കിറ്റ് വീതം അർഹരായവരുടെ കൈകളിലേക്കെത്തിക്കുക എന്നതാണ് തീരുമാനം.വിദേശത്തും സ്വദേശത്തമുള്ള മനുഷ്യസ്നേകളുടെ പൂർണ സഹായത്തോടുകൂടിയാണ് ഈ മഹത്തായ കർമ്മത്തിന് തുടക്കം കുറിക്കുന്നത്.
നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ അറിവിൽ ആരെങ്കിലും ഈ ഭക്ഷ്യകിറ്റിന് അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്റിലൂടെയോ അല്ലെങ്കിൽ 3Mix Media യെ കോൺടാക്ട് ചെയ്ത് അറിയിക്കാവുന്നതാണ്.
ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഒരാളുടെ പട്ടിണിയെങ്കിലും മാറാൻ സാധിച്ചാൽ അതും മഹത്തായ ഒരു കർമ്മം അല്ലേ...
NB: ഭക്ഷ്യകിറ്റുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്...