
06/06/2025
അവർ തിരിച്ചുപോവുകയാണ്, മൂൺവാക്കിലെ ചീള് പിള്ളേർ,
വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും അവരവരുടെ ജീവിതങ്ങളിലേക്കും.
ഒരുപാടു പേരുടെ ഇഷ്‍ടങ്ങളും അഭിനന്ദനങ്ങളും സ്നേഹവും ഉള്ളിലെടുത്തുകൊണ്ടു…ഞങ്ങളുടെ ഉള്ളു പൊള്ളിച്ചുകൊണ്ടു…അവർ ചിരിച്ചുകൊണ്ട് പടിയിറങ്ങുന്നു…ആദ്യമായി ഓഡിഷന് വന്നത്തിനു ശേഷം പലയാവർത്തി ഇവിടെ വന്നുപോയവർ…കൗമാരക്കാരായി വന്നു ചെറുപ്പക്കാരായി മാറിയവർ…
അവർ ഇനി നിങ്ങളുടെ ഇടയിൽ ഉണ്ടാകും…വാച്ച് കടയിലും, ടൈൽ വിരിക്കുന്നവരുടെ കൂട്ടത്തിലും, കടലിൽ പോകുന്നവരുടെ കൂട്ടത്തിലും, ഏതെങ്കിലും സീരിയൽ ഷൂട്ടിങ്ങിലെ കാമറ അറ്റെൻഡറായും, ഓട്ടോട്രൈവറായും , ഐ ടി ജോലിക്കരയുമൊക്കെ …
എവിയെങ്കിലുമൊക്കെ നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ ഓർക്കുമെങ്കിൽ അവരുടെ മൂൺവാക്കിലെ പേരുകൾ വിളിച്ചു അവരോടു സംസാരിക്കുക… അതായിരിക്കും അവർക്കു കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ അംഗീകാരം… അവരുടെ സന്തോഷം…അവരത്രക്കു മൂൺവാക്കിനായി ജീവിച്ചു…
അവർ ഇനിയും വരും …നിങ്ങളുടെ മുന്നിലേക്ക്…നിങ്ങളെ ചിരിപ്പിക്കാനും കരയിക്കാനും ത്രില്ല് അടിപ്പിക്കാനും…
തള്ളിപ്പഞ്ഞാലും തല്ലിപ്പൊളിച്ചാലും തളരാത്ത തകരാത്ത ഹൃദയമാണ് അവരുടേത്…നിഷ്കളങ്കമായ സ്നേഹം മാത്രമുള്ള ചീള് പിള്ളേർ.
വിനോദ് എ കെ