06/11/2023
കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാളികാവ് പോലീസ് സ്റ്റേഷനിൽ ഡ്രൈവർ പോലീസുകാരനായി ജോലി ചെയ്തു വരവേ അന്തരിച്ച ശ്രീ സജീവന്റെ കുടുംബത്തിന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച് കുടുംബ സഹായനിധി വിവരണം ഇന്ന് 6/ 11 /23 തീയതി ബഹുമാനപ്പെട്ട വണ്ടൂർ MLA ശ്രീ AP അനിൽകുമാർ അവർകൾ കാളികാവ് പോലീസ് സ്റ്റേഷനിൽ വച്ച് വിതരണം ചെയ്തു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡൻറ് ശ്രീ അബ്ദുൽ മജീദ് K അധ്യക്ഷനായ ചടങ്ങിൽ പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി മെമ്പറും കാളികാവ് സ്റ്റേഷൻ പ്രതിനിധിയുമായ ശ്രീ സന്ദീപ് CP അനുശോചന പ്രഭാഷണം നടത്തി. പോലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ ഷിനീഷ് K സ്വാഗതം പറഞ്ഞു. നിലമ്പൂർ DYSP ശ്രീ സാജു K എബ്രഹാം, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ KK ബാലകൃഷ്ണൻ ,പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം ശ്രീ CP പ്രദീപ്കുമാർ , പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അലവി കണ്ണൻകുഴി, കാളികാവ് SHO ശ്രീ ശശിധരൻ പിള്ള , പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ ശരത്നാഥ് CR ,പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ വിനയദാസ് M എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ OP സലീം ,പോലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി ഷൈൻ തങ്കച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പോലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ സുജിത്ത് KS നന്ദി പറഞ്ഞ ചടങ്ങിൽ അന്തരിച്ച സഹപ്രവർത്തകൻ സജീവന്റെ കുടുംബത്തിന് 1137500/- രൂപ വിതരണം ചെയ്തു.സജീവന്റെ കുടുംബാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.