27/08/2026
തിരുവോണദിനത്തിൽ സഞ്ചാരികളുടെ ഒഴുക്ക്; പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രത്തിൽ വൻ തിരക്ക്
🟦🟦2026 Agust 27🟦🟦
Join Our Whatsapp Group
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9
നെന്മാറ: തിരുവോണദിനത്തിൽ സഞ്ചാരികളുടെ വലിയ തിരക്കിന് സാക്ഷിയായി പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രം. അവധിദിനം ആഘോഷമാക്കാനും കുടുംബസമേതം സമയം ചെലവഴിക്കാനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി നിരവധി പേരാണ് തിരുവോണനാളിൽ പോത്തുണ്ടിയിലേക്ക് ഒഴുകിയെത്തിയത്.
അണക്കെട്ടും ജലാശയവും ചുറ്റുമുള്ള പച്ചപ്പും മലനിരകളുടെ മനോഹാരിതയുമാണ് പ്രധാനമായും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചത്. രാവിലെ തന്നെ സഞ്ചാരികളുടെ വരവ് ആരംഭിച്ചെങ്കിലും ഉച്ചയോടെയാണ് പോത്തുണ്ടിയിൽ തിരക്ക് വർദ്ധിച്ചത്. വൈകുന്നേരമായതോടെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു. തിരുവോണ സദ്യയ്ക്ക് ശേഷം കുടുംബസമേതം ഓണക്കോടി അണിഞ്ഞെത്തിയവർ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചും ഫോട്ടോകൾ എടുത്തും ഓണദിനം ഗംഭീരമാക്കി. കുട്ടികളുമായി എത്തിയ കുടുംബങ്ങളുടെ എണ്ണവും ഏറെയായിരുന്നു.
പോത്തുണ്ടി ഉദ്യാനത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളും വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. കലാപരിപാടികളും സംഗീതവിരുന്നും അടക്കമുള്ള വിവിധ പരിപാടികൾ ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്. ഓണാവധി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന്റെ നേർക്കാഴ്ചയായിരുന്നു പോത്തുണ്ടി ഡാമിൽ കാണാനായത്.
✅നെന്മാറ പ്രാദേശിക വാർത്തകൾ
WhatsApp_ ലൂടെ നെന്മാറ, അയിലൂർ, , നെല്ലിയാമ്പതി, മേലാർകോഡ്, കൊടുവായൂർ, പഞ്ചായത്തുകളിലെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9