29/06/2026
ന്യൂസ് 18 ചാനൽ സമൂഹ്യ നിരീക്ഷകൻ എന്ന് പറഞ്ഞു ചാനലിൽ സ്ഥിരം ചർച്ചയിൽ പങ്കെടുപ്പിച്ചിരുന്ന മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ .പബ്ലിക് കേരള എന്ന യൂട്യൂബ് ചാനൽ ഒപ്പം ചാരിറ്റി പ്രവർത്തകൻ എന്ന ലേബലും ..2018 മുതൽ സ്ഥിരം കുറ്റവാളി….
കാസറഗോഡ് സ്വദേശി അബ്ദുൽ ഖാദർ എന്ന ഖാദർ കരിപ്പൊടിക്കെതിരെ കുറ്റകരമായ മനഃപൂർവമുള്ള നരഹത്യ നടത്താനുള്ള ശ്രമത്തിനടക്കം കേസ് എടുത്ത് കാസറഗോഡ് പോലീസ്. കൂട്ടു പ്രതികളോടൊപ്പം ചേർന്ന് കാസറഗോഡ് പള്ളിക്കര സ്വദേശിയെ പേനാകത്തിയും ഇന്റർലോക്കിന്റെ കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് കുറ്റകരമായ മനഃപൂർവമുള്ള നരഹത്യ നടത്താനുള്ള ശ്രമത്തിനടക്കം ഗുരുതര വകുപ്പുകൾ ചേർത്ത് പോലീസ് കേസ് എടുത്തത്. നിലവിൽ ഇയാൾ ഒളിവിൽ ആണെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിലെ ഓൺലൈൻ ഇൻഫ്ലുൻസർമാരെ കൂട്ടുപിടിച്ച് KIC എന്നുപേരുള്ള ഒരു സംഘടന രൂപീകരിച്ചിരുന്നു. അതിന്റെ പ്രസിഡന്റും ഇയാൾ തന്നെയാണ്.
ഇതിനു മുൻപും പോലീസുകാരെ ആക്രമിച്ച കേസിലും KSEB ഉദ്യോഗസ്ഥനെ ആക്രമിച്ച കേസും അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. മുൻപ് പോലീസിനെ ആക്രമിച്ച കേസിൽ കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. കാസറഗോഡ് മുസ്ലീം ലീഗ് MLA കല്ലട്ര മാഹിൻ ഹാജിയോടൊപ്പം നിരവധി സ്വകാര്യ - പൊതു ചടങ്ങുകളിൽ ഇയാൾ സ്ഥിര സാന്നിധ്യം ആയിരുന്നു എന്നതിന്റെ വീഡിയോകൾ പുറത്ത് വന്നത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി VD സതീശൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള ആളുകൾക്കൊപ്പമുള്ള വീഡിയോകളും ഇയാൾ അടുത്ത കാലത്തായി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പങ്കു വച്ചിരുന്നു.
2018 മുതൽ ഉള്ള കേസുകളുടെ ഡീറ്റെയിൽസ് ഇതാണ്
KASARAGOD CRIME : 6/18
KASARAGOD CRIME : 803/18
KASARAGOD CRIME : 780/19
VIDYANAGAR CRIME : 351/19
BADIYADUKKA CRIME : 150/19
KASARAGOD CRIME : 67/21
KASARAGOD CRIME : 1097/21
KASARAGOD CRIME : 1170/21
ഇനിയും നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്
നിലവിലെ എഫ് ഐ ആർ കൂടി ഒപ്പം ചേർക്കുന്നു .. രമേശൻ മന്ത്രി കാപ്പ ചുമത്തുമോ?